Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Upliftment Of Backward

Wayanad

പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള ഡ​ബ്ല്യു​എ​സ്എ​സ്എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം

നൂ​ൽ​പ്പു​ഴ: ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് അ​വ​രു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ഡ​ബ്ല്യു​എ​സ്എ​സ്എ​സ്)​ന​ട​ത്തു​ന്ന സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​സീം പ്രേം​ജി ഫൗ​ണ്ടേ​ഷ​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ന​ട​പ്പാ​ക്കു​ന്ന ഉ​ന്ന​തി ജ​ല​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ നാ​ല് ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജാ​തി​മ​ത ഭേ​ദ​മ​ന്യേ സ​മൂ​ഹ​ത്തി​ലെ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നു​മാ​യി ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മേ​ലെ കോ​ളൂ​ർ, പ​ണ​പ്പാ​ടി, കൂ​മി​ഴി, ആ​ന​ക്ക്യാ​ന്പ് എ​ന്നീ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ലാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. പൂ​ർ​ത്തീ​ക​രി​ച്ച നാ​ല് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ കൈ​മാ​റ്റം വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പൈ​സ​സ് റി​സ​ർ​ച്ചി​ലെ സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് ഡോ. ​ലി​ജോ തോ​മ​സ് ജൈ​വ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി. നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജ​യ, പി.​കെ. കു​ര്യ​ൻ, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​അ​വ​റാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​മ​ൽ ജോ​യ്, ഷീ​ജ സ​തീ​ഷ്, വാ​ർ​ഡ് മെം​ബ​ർ ബെ​ന്നി കൈ​നി​ക്ക​ൽ, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​വി. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, ആ​ദി​വാ​സി നേ​താ​ക്ക​ൾ, ഗു​ണ​ഭോ​ക്താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up