Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Upload

സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത് ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കും; യൂ​ട്യൂ​ബ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ തെ​രു​വു​ക​ളി​ൽ സ്ത്രീ​ക​ളെ​യും പെ​ണ്‍​കു​ട്ടി​ക​ളെ​യും പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യും ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്ത യൂ​ട്യൂ​ബ​ർ അ​റ​സ്റ്റി​ൽ. ഗു​ർ​മാ​ൻ സിം​ഗ് (32) എ​ന്ന യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്.

ചി​ത്രീ​ക​രി​ക്കു​ന്ന വീ​ഡി​യോ സ്ത്രീ​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ​യാ​ണ് ഇ​യാ​ൾ യൂ​ട്യൂ​ബി​ലും ഫേ​യ്സ്ബു​ക്കി​ലും പോ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഇ​യാ​ൾ​ക്ക് ഫേ​യ്സ്ബു​ക്കി​ൽ ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്സും യൂ​ട്യൂ​ബ് ചാ​ന​ലി​ന് 72,000-ത്തി​ല​ധി​കം സ​ബ്സ്ക്രൈ​ബേ​ഴ്സു​ണ്ട്.

സ്ത്രീ​ക​ളെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ​യും ശ​ല്യം ചെ​യ്തെ​ന്ന കാ​ര​ണ​ത്താ​ൽ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ വ​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജൂ​ൺ ര​ണ്ടി​ന് ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് സൈ​ബ​ർ സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ത​ന്‍റെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ വാ​ഹ​ന​മി​ടി​ക്കു​ക​യും പി​ന്തു​ട​ർ​ന്നെ​ത്തി അ​ശ്ലീ​ല വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ശ​ല്യം ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. അ​ന്വേ​ഷ​ണ​ത്തി​ൽ, ഈ ​ദൃ​ശ്യ​ങ്ങ​ൾ യൂ​ട്യൂ​ബി​ലും ഫേ​യ്സ്ബു​ക്കി​ലും അ​പ്പ്‌​ലോ​ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഗു​ർ​മാ​ൻ സിം​ഗ് ത​ന്നെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​യാ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പ്രൊ​ഫൈ​ലു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, ഈ ​അ​ക്കൗ​ണ്ടു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള വീ​ഡി​യോ​ക​ളാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സ്ത്രീ​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച ശേ​ഷം ക്ഷ​മ ചോ​ദി​ച്ചു​കൊ​ണ്ട് ഇ​യാ​ൾ സം​സാ​രി​ച്ചു തു​ട​ങ്ങും. പി​ന്നീ​ട് അ​വ​രെ പി​ന്തു​ട​ർ​ന്ന് അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ശ്ര​മി​ക്കും.

ചോ​ദ്യം ചെ​യ്യ​ലി​ൽ ഫോ​ളോ​വേ​ഴ്സി​നെ കൂ​ട്ടാ​നാ​ണ് ഇ​ത്ത​രം വീ​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഗു​ർ​മാ​ൻ സിം​ഗ് സ​മ്മ​തി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

Latest News

Corehub Up