Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uprooted

കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി

പേ​രൂ​ർ​ക്ക​ട: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ലം​പൊ​ത്തി​യ മ​ര​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി മു​റി​ച്ച് നീ​ക്കി. പ​ട്ടം ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ,പ​ട്ടം -പി​എം​ജി റോ​ഡി​ൽ മു​ത്തു​നാ​യ​കം കോ​ൺ​വെ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ണ മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു നീ​ക്കി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

പ​ട്ടം ഗേ​ൾ​സ് സ്കൂ​ളി​ന്‍റെ കോ​മ്പൗ​ണ്ടി​ൽ നി​ന്ന കൂ​റ്റ​ൻ നെ​ല്ലി​മ​രം വേ​രോ​ടെ പി​ഴു​തു വീ​ഴു​ക​യാ​യി​രു​ന്നു. മു​ത്തു നാ​യ​കം കോ​ൺ​വെ​ന്‍റി​നു​ള്ളി​ൽ നി​ല​നി​ന്നി​രു​ന്ന കൂ​റ്റ​ൻ വേ​പ്പ് മ​ര​മാ​ണ് വേ​രോ​ടെ പി​ഴു​ത് റോ​ഡി​ലേ​ക്ക് വീ​ണ​ത്. ഇ​തു​മൂ​ലം അ​ര​മ​ണി​ക്കൂ​ർ റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Latest News

Corehub Up