Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Useless

ട്ര​ഷ​റി​ക​ൾ നാ​ഥ​നി​ല്ലാക്ക​ള​രി​

ക​​​ണ്ണൂ​​​ർ: സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം, സ്ഥ​​​ലംമാ​​​റ്റം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​യ​​​മ​​​ക്കു​​​രു​​​ക്കി​​​ലാ​​​യ​​​തു സം​​​സ്ഥാ​​​ന​​​ത്തെ ട്ര​​​ഷ​​​റി​​​ക​​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​ന്നു. ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ 30 മു​​​ത​​​ൽ വി​​​ര​​​മി​​​ക്ക​​​ലി​​​നെ​​ത്തു​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ളാ​​​ണു നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​ൽ​​പെ​​​ട്ട് നീ​​​ണ്ടു പോ​​​കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് മേ​​​ഖ​​​ല ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ര‌ടക്കം സു​​​പ്ര​​​ധാ​​​ന ത​​​സ്തി​​​ക​​​കൾ ഒ​​​ഴി​​​ഞ്ഞു​​കി​​​ട​​​ക്കു​​​ക​​​യാ​​​ണ്.

ഈ ​​​നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം നേ​​​രി​​​ട്ട​​​തോ​​​ടെ ഇ​​​വ​​​ർ​​​ക്കു തൊ​​​ട്ടു​​​താ​​​ഴെ​​​യാ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​വും സ്തം​​​ഭി​​​ച്ചു. ഏ​​​ഴ് ജി​​​ല്ലാ ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ, ഏ​​​ഴ് അ​​​സി​​​സ്റ്റ​​​ന്‍റ് ജി​​​ല്ലാ ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ, ഇ​​​തി​​​നു താ​​​ഴെ​​​യാ​​​യു​​​ള്ള 30 സ​​​ബ് ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ, 46 ജൂ​​​നി​​​യ​​​ർ സൂ​​​പ്ര​​​ണ്ടു​​​മാ​​​ർ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​യ​​​മ​​​ന​​​മാ​​​ണ് അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​യ​​​ത്.

നി​​​യ​​​മ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചി​​​ല​​​ർ ന​​​ൽ​​​കി​​​യ കേ​​​സു​​​ക​​​ളാ​​​ണു കീ​​ഴു​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ സ്ഥാ​​ന​​ക്ക​​യ​​റ്റം നീ​​ണ്ടുപോ​​കാ​​ൻ ഇ​​ട​​യാ​​ക്കു​​ന്ന​​ത്. നി​​​യ​​​മ​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ നീ​​​ണ്ടുപോ​​​യാ​​​ൽ അ​​​ർ​​​ഹ​​​മാ​​​യ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ല​​​ഭി​​​ക്കാ​​​തെ പ​​​ല​​​രും സ​​​ർ​​​വീ​​​സി​​​ൽ​​നി​​​ന്നു വി​​​ര​​​മി​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വും ഉ​​​ണ്ടാ​​​കും.

പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലെ വി​​​ര​​​മി​​​ക്ക​​​ലി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് സ്ഥ​​​ലം മാ​​​റ്റ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​നാ ജീ​​​വ​​​ന​​​ക്കാ​​​ർ കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​ണ​​ലി​​​ൽ(​​കെ​​​എ​​​ടി) നി​​ന്ന് സ്റ്റേ ​​​നേ​​ടി​​യി​​രു​​ന്നു. ജി​​​ല്ലാ ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ ർ, ​​​ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ർ, സീ​​​നി​​​യർ ​​​സൂ​​​പ്ര​​​ണ്ട്, ജൂ​​​നി​​യ​​​ർ സൂ​​​പ്ര​​​ണ്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളു മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള​​​താ​​​യി​​​രു​​ന്നു ​പ​​​ട്ടി​​​ക. കം​​പ്യൂ​​ട്ട​​റി​​ൽ​​നി​​ന്നു സ്ഥ​​ലം​​മാ​​റ്റ പ​​ട്ടി​​ക​​യു​​ടെ സ്ക്രീ​​ൻ ഷോ​​ട്ട് ഹാ​​ജ​​രാ​​ക്കി​​യാ​​യി​​രു​​ന്നു സ്റ്റേ ​​ഉ​​ത്ത​​ര​​വ് നേ​​ടി​​യ​​ത്.

ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഒ​​ത്താ​​ശ​​യോ​​ടെ​​യാ​​ണു പ​​​ട്ടി​​​ക ചോ​​​ർ​​​ത്തി​​യ​​തെ​​ന്നു ഭ​​​ര​​​ണ​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​ടെ ആ​​രോ​​പ​​ണം. മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ട് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന വ​​​കു​​​പ്പി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു ഗു​​​രു​​​ത​​​രാ​​വ​​​സ്ഥ നേ​​​രി​​​ട്ട​​​ത്. ട്ര​​​ഷ​​​റി പോ​​ലു​​​ള്ള അ​​​തീ​​​വ സു​​​ര​​​ക്ഷ​​​യോ​​​ടു​​കൂ​​​ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഫ​​​യ​​​ലു​​​ക​​​ൾ ചോ​​​ർ​​​ത്തു​​​ന്ന​​​തു ഗു​​​രു​​​ത​​​ര​ ച​​​ട്ട​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നി​​​രി​​​ക്കേ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​വും എ​​​ങ്ങു​​​മെ​​​ത്തി​​​യി​​​ട്ടി​​​ല്ല.

Latest News

Corehub Up