Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V E Abdul Gafoor

കളമശേരിയുടെ മന്ത്രി, ജനസാഗരമായി ആലുവ; റെയില്‍വേ സ്റ്റേഷനില്‍ അബ്ദുള്‍ ഗഫൂറിന് ഗംഭീര സ്വീകരണം

കൊ​ച്ചി: മ​ന്ത്രി വി.​ഇ അ​ബ്ദു​ള്‍ ഗ​ഫൂ​റി​ന് ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഗം​ഭീ​ര സ്വീ​ക​ര​ണം. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​രാ​ണ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ മു​ദ്രാ​വാ​ക്യ​വു​മാ​യി എ​ത്തി​യ​ത്. ശ​ബ​രി എ​ക്‌​സ്പ്ര​സി​ലാ​ണ് അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ആ​ലു​വ​യി​ലേ​ക്ക് എ​ത്തി​യ​ത്.

മു​സ്ലിം ലീ​ഗ്, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും മു​ന്‍​സി​പാ​ലി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രും അം​ഗ​ങ്ങ​ളു​മ​ട​ക്കം നി​ര​വ​ധി പേ​ര്‍ അ​ബ്ദു​ള്‍ ഗ​ഫൂ​റി​നെ സ്വീ​ക​രി​ക്കാ​നാ​യി എ​ത്തി​യ​ത്. പി​താ​വ് വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ഖ​ബ​റി​ട​ത്തി​ലേ​ക്ക് പോ​യി പ്രാ​ര്‍​ഥ​ന ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും വീ​ട്ടി​ലേ​ക്ക് പോ​വു​ക.

ക​ള​മ​ശേ​രി​യി​ല്‍ പി. ​രാ​ജീ​വി​നെ മ​ല​ര്‍​ത്തി​യ​ടി​ച്ചാ​ണ് അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ച്ച​ത്. ആ​ദ്യ​മാ​യി എം​എ​ല്‍​എ ആ​യ​പ്പോ​ള്‍ ത​ന്നെ മ​ന്ത്രി സ്ഥാ​നം ല​ഭി​ച്ച മു​സ്ലിം ലീ​ഗ് നേ​താ​വാ​ണ് അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന​ട​ക്കം അ​ട​ക്കം നാ​ലു മ​ന്ത്രി​മാ​രാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നും യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ലു​ള്ള​ത്.

അ​ങ്ക​മാ​ലി എം​എ​ല്‍​എ റോ​ജി എം.​ജോ​ണ്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ന്‍റെ അ​നൂ​പ് ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് മ​റ്റു ര​ണ്ടു മ​ന്ത്രി​മാ​ര്‍. ര​ണ്ട​ര വ​ര്‍​ഷ​ത്തെ ടേം ​വ്യ​വ​സ്ഥ​യി​ലാ​ണ് അ​നൂ​പ് ജേ​ക്ക​ബ് മ​ന്ത്രി​യാ​യ​ത്. ര​ണ്ടാം ടേ​മി​ല്‍ മാ​ണി സി ​കാ​പ്പ​ന്‍ മ​ന്ത്രി​യാ​കും.

Latest News

Corehub Up