Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaahana

Kottayam

വാ​ഹ​ന ഉ​ട​മ​യാ​യ അ​മ്മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത് പൊലിസ്

ക​റു​ക​ച്ചാ​ൽ: രൂ​പ​മാ​റ്റം വ​രു​ത്തി പ​ട​ക്കം പൊ​ട്ടു​ന്ന ശ​ബ്ദം മു​ഴ​ക്കു​ന്ന കാ​റി​ൽ അ​ഭ്യാ​സം ന​ട​ത്തി​യ പ​തി​നേ​ഴു​കാ​ര​നെ പൊലിസ് പൊ​ക്കി. കാ​റി​ന്‍റെ ഉ​ട​മ​യാ​യ പ​ത്ത​നാ​ട് സ്വ​ദേ​ശി​യാ​യ അ​മ്മ​യ്‌​ക്കെ​തി​രേ ക​റു​ക​ച്ചാ​ൽ പൊലി സ്് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ എ​ട്ട​ര​യോ​ടെ നെ​ടും​കു​ന്ന​ത്ത് കാ​റു​മാ​യെ​ത്തി ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി ശ​ബ്ദം പു​റ​പ്പെ​ടു​വി​ച്ച് കാ​ർ പാ​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പൊലി സിനെ വി​വ​രം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് പൊലിസ്് എ​ത്തി​യ​പ്പോ​ൾ പ​തി​നേ​ഴു​കാ​ര​ൻ മു​ള​യം​വേ​ലി റോ​ഡി​ലൂ​ടെ കാ​റു​മാ​യി പാ​ഞ്ഞു. ഏ​റെ ദൂ​രം പി​ന്തു​ട​ർ​ന്നാ​ണ് കാ​ർ പി​ടി​കൂ​ടി​യ​തെ​ന്ന് എ​സ്ഐ ടി.​എ​സ്.​ ജ​യ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 12 നി​യ​മ​വി​രു​ദ്ധ രൂ​പ​മാ​റ്റ​ങ്ങ​ൾ കാ​റി​ൽ ക​ണ്ടെ​ത്തി.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രേ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് മു​ൻ​പാ​കെ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ആ​ർസി റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചശേ​ഷം വാ​ഹ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് ക​റു​ക​ച്ചാ​ൽ പൊലിസ് പ​റ​ഞ്ഞു.

Latest News

Corehub Up