Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vamanapuram

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും കാ​റും കൂ​ട്ടി​യി​ടി​ച്ചു; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: എം​സി റോ​ഡി​ൽ ര​ണ്ട് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. വാ​മ​ന​പു​ര​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കാ​രേ​റ്റ് ഭാ​ഗ​ത്തു​നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് വാ​മ​ന​പു​രം ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​നാ​യി നി​റു​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഈ ​സ​മ​യം ഇ​തേ ദി​ശ​യി​ൽ പി​ന്നി​ൽ നി​ന്ന് വ​ന്ന മ​റ്റൊ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന കാ​റും ബ​സി​ൽ ഇ​ടി​ച്ചു. ബ​സി​ന് പെ​ട്ടെ​ന്ന് ബ്രേ​ക്ക് കി​ട്ടാ​തെ വ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു. കാ​റി​ലും ബ​സി​ലും ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ചു പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up