Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vamapuram

വാ​മ​ന​പു​ര​ത്ത് ബൈ​ക്കി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന പ്ര​തി​ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വാ​മ​ന​പു​ര​ത്ത് വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ല്‍​നി​ന്നും ബൈ​ക്കി​ലെ​ത്തി ര​ണ്ട് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി​ക​ൾ പി​ടി​യി​ൽ. വാ​മ​ന​പു​രം ആ​നാ​കു​ടി പൊ​യ്ക​മു​ക്ക് സ്വ​ദേ​ശി പ്ര​ശോ​ഭ​ന​യു​ടെ മാ​ല​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​പ​ഹ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര തൊ​ഴു​ക്ക​ൽ തൈ​ത്തോ​ട്ടം സ്വ​ദേ​ശി സാ​ജ​ൻ (29) കാ​രേ​റ്റ് മാ​ട​ൻ​വി​ള വീ​ട്ടി​ൽ സി​നു (25) എ​ന്നി​വ​രാ​ണ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച വാ​മ​ന​പു​രം ആ​നാ​കു​ടി ജം​ഗ്ഷ​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പോ​സ്റ്റോ​ഫീ​സി​ൽ പോ​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. ന​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ച്ചെ​ത്തി​യ ര​ണ്ട് പേ​ര്‍ വ​ഴി ചോ​ദി​ക്കു​ക​യും വ​ഴി പ​റ​ഞ്ഞ് കൊ​ടു​ത്ത് കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ മാ​ല പൊ​ട്ടി​ച്ച​ടു​ത്ത് ബൈ​ക്ക് അ​തി​വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ച് പോ​വു​ക​യു​മാ​യി​രു​ന്നു.

വീ​ട്ട​മ്മ ഇ​തോ​ടെ ബ​ഹ​ളം വ​ച്ചു. ഇ​ത് കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടു​ക​യും ചി​ല​ര്‍ ബൈ​ക്കു​ക​ളി​ല്‍ മോ​ഷ്ടാ​ക്ക​ളെ പി​ന്തു​ട​രു​ക​യും ചെ​യ്തു​വെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. തു​ട​ര്‍​ന്ന് വീ​ട്ട​മ്മ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി.

ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​രി​ല്ലാ​ത്ത ബൈ​ക്കാ​യി​രു​ന്ന​തി​നാ​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ ബു​ദ്ധി​മു​ട്ടി. ഒ​ടു​വി​ൽ പൊ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ക​ടു​ത്ത അ​ക്ര​മ​സ്വ​ഭാ​വം കാ​ണി​ച്ച പ്ര​തി​ക​ളെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്.

ജ​യി​ലി​ൽ കി​ട​ന്നു​ള്ള പ​രി​ച​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ൾ ഒ​ന്നി​ച്ച് മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് വി​വ​രം. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Latest News

Corehub Up