കൊല്ലം: ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ വഞ്ചികൾ കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ. വഞ്ചികുത്തി അനീഷ് എന്നറിയപ്പെടുന്ന ഇളമാട്, കല്ലിയോട് തേവന്നൂർ ചരുവിള പുത്തൻവീട്ടിൽ അജീഷ് (30) ആണ് പിടിയിലായത്.
പൂയപ്പള്ളി പോലീസ് സാഹസിക നീക്കത്തിലൂടെയാണ് അനീഷിനെ പിടികൂടിയത്. പിടികൂടിയത്. അമ്പലങ്ങൾക്ക് പുറമെ വ്യാപര സ്ഥാപനങളും കുത്തി തുറന്ന് മോഷണം നടത്തുന്ന അനീഷിനായി പൂയപ്പള്ളി പോലീസ് വല വിരിച്ചിരിക്കുകയായിരുന്നു.
ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ അതിരാവിലെ നടത്തിയ അതിസാഹസിക നീക്കത്തിലാണ് പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തന്ത്രപരമായ നീക്കത്തിന് മുന്നിൽ പ്രതിക്ക് പോലീസിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു.
മാസങ്ങളായി പ്രദേശത്തെ ആരാധനാലയങ്ങളിൽ മോഷണം പതിവായിരുന്നു. പലതും വഞ്ചി കുത്തി തുറന്നുള്ള മോഷണമായതിനാൽ പിന്നിൽ അനീഷ് തന്നയാകുമെന്ന് പോലീസ് ഉറപ്പിച്ചു.
മീയന നാഗയക്ഷിക്കാവ്, പ്ലാങ്കുഴി മറുത അപ്പൂപ്പൻകാവ് ചെങ്കൂർ, അമ്പലം കുന്ന് വലിയവിള ഭഗവതി ക്ഷേത്രമുൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലെ വഞ്ചികൾ കുത്തിത്തുറന്ന് കാണിക്കപ്പണം അപഹരിച്ച കേസുകളിൽ ഇയാൾ പ്രതിയാണ്. രാത്രികാലങ്ങളിലാണ് മോഷണം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.