തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി പി.എ. മുഹമ്മദ് റിയാസ്. ഇത് സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്നും എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയായിരുന്നെങ്കിൽ വന്ദേമാതരം ആറു വരികളും ആലപിക്കില്ലായിരുന്നെന്നും റിയാസ് പ്രതികരിച്ചു.
വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രം പാടിയാല്‍ കുഴപ്പമില്ല. പിന്നീടുള്ള നാല് ഈരടികളില്‍ ബഹുസ്വര സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണുള്ളത്.
ഇന്ത്യയുടെ ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗത്തെ കോൺഗ്രസ് ഒഴിവാക്കണമായിരുന്നു. വന്ദേമാതരം പൂർണമായി പാടിയത് മതേതരത്വത്തിന് വലിയ വെല്ലുവിളിയാണ്. ഇത് വരുംദിവസങ്ങളെക്കുറിച്ച് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും റിയാസ് പറഞ്ഞു.
വന്ദേമാതരം പൂര്‍ണമായി പാടിപോകണമെന്നുള്ളത് സംഘപരിവാറിന്റെ അജണ്ടയാണ്. ചടങ്ങിൽ ഇത് പൂർണരൂപത്തിൽ ആലപിച്ചത് ബോധപൂർവമാണ്. രാഷ്ട്രീയ അജണ്ട, സംഘപരിവാര്‍ അജണ്ട, മതവര്‍ഗീയത കൊണ്ടുവരാനുള്ള അജണ്ട എന്നിവ ഇതിന് പിന്നില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.