Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Variety Of National Flavors

Idukki

നാ​ട​ന്‍​വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​വൈ​വി​ധ്യ​വു​മാ​യി സ്വാ​ദോ​ത്സ​വം

നെ​ടു​ങ്ക​ണ്ടം: നാ​ട​ന്‍ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​യും പോ​ഷ​ക​മൂ​ല്യ​വും വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചെ​മ്മ​ണ്ണാ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ സ്വാ​ദോ​ത്സ​വം 2026 എ​ന്ന പേ​രി​ല്‍ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു.

സ്‌​കൂ​ളി​ലെ എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു​ക്കി​യ ഫു​ഡ് സ്റ്റാ​ളു​ക​ളി​ല്‍ ച​ക്ക ഉ​പ​യോ​ഗി​ച്ചു​ള്ള വൈ​വി​ധ്യ​മാ​ര്‍​ന്ന വി​ഭ​വ​ങ്ങ​ളും നാ​ട​ന്‍ പ​ഴ​വ​ര്‍​ഗ​ങ്ങ​ളും പ്ര​ദ​ര്‍​ശി​പ്പി​ച്ചു. പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വീ​ട്ടു​വ​ള​പ്പി​ല്‍ സു​ല​ഭ​മാ​യി ല​ഭ്യ​മാ​കു​ന്ന ച​ക്ക​യും നാ​ട​ന്‍ പ​ഴ​ങ്ങ​ളും ദൈ​നം​ദി​ന ഭ​ക്ഷ​ണ​ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കേ​ണ്ട​തി​ന്‍റെ സ​ന്ദേ​ശ​വും മേ​ള​യി​ലൂ​ടെ കൈ​മാ​റി.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് ചു​ന​യ​മ്മാ​ക്ക​ല്‍, അ​സി. മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു പു​ളി​യാ​ങ്ക​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ എം.​എ. അ​ഗ​സ്റ്റി​ന്‍, ഹെ​ഡ്മി​സ്ട്ര​സ് റിനി​മോ​ള്‍ മാ​ത്യു എ​ന്നി​വ​ര്‍ പരി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up