Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Various Schemes

Kottayam

ച​ങ്ങ​നാ​ശേ​രി​ക്ക് വി​വി​ധ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി​ക്ക് വി​വി​ധ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ന​ല്‍​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​നു സ​മാ​ന്ത​ര​മാ​യു​ള്ള 13 കി​ലോ​മീ​റ്റ​ര്‍ എ​സി ക​നാ​ല്‍ ന​വീ​ക​ര​ണ​ത്തി​ന് പു​ത്ത​ന്‍ പ​ദ്ധ​തി അ​നു​വ​ദി​ച്ച​താ​യും ഇ​തു​സം​ബ​ന്ധി​ച്ച് വി​നു ജോ​ബ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​റി​ഗേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​നാ​ല്‍ പ​രി​ശോ​ധി​ച്ച് വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. എ​സി ക​നാ​ല്‍ ആ​ഴം​കൂ​ട്ടി ന​വീ​ക​രി​ക്ക​ണ​മെ​ന്ന​ത​ട​ക്കം ച​ങ്ങ​നാ​ശേ​രി​യു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ദീ​പി​ക ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

സി.​എ​ഫ്. തോ​മ​സ് നി​ര്‍​ദേ​ശി​ച്ച പ​ടി​ഞ്ഞാ​റ​ന്‍ ബൈ​പാ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​യോ​റി​റ്റി പാ​ക്കേ​ജി​ല്‍​പ്പെ​ടു​ത്തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കും. ഇ​തി​നു​ള്ള പ്രാ​ഥ​മി​ക പ​ഠ​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ചി​ട്ടു​ണ്ട്.

ച​ങ്ങ​നാ​ശേ​രി​യി​ലെ പു​തി​യ​തും പ​ഴ​യ​തു​മാ​യ ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക​ള്‍ ന​വീ​ക​രി​ച്ചു ര​ണ്ടു​വ​ര്‍​ഷ​ത്തി​ന​കം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കും.
ഒ​രു​വ​ര്‍​ഷം​മു​മ്പ് ച​ങ്ങ​നാ​ശേ​രി​യി​ല്‍​നി​ന്നു പൊ​ന്‍​കു​ന്ന​ത്തേ​ക്ക് മാ​റ്റി​യ മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടിവ് എ​ന്‍​ജി​നി​യ​ര്‍ ഓ​ഫീ​സി​നു പ​ക​രം ച​ങ്ങ​നാ​ശേ​രി​യി​ല്‍ പു​തി​യ ഇ​റി​ഗേ​ഷ​ന്‍ എ​എ​ക്‌​സി ഓ​ഫീ​സ് ഉ​ട​നെ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ച​ങ്ങ​നാ​ശേ​രി​ക്ക് അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നും മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

Latest News

Corehub Up