Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vattiyoorkavu

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​ങ്ങ​ൾ ഒ​പ്പ​മു​ണ്ട്; ശു​ഭ​പ്ര​തീ​ക്ഷ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് നൂ​റു സീ​റ്റ് നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ആ​ഞ്ഞ​ടി​ച്ചു. ഭ​ര​ണ​മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന പ്ര​ക​ട​മാ​ണ്.

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​ങ്ങ​ൾ ത​ന്‍റെ ഒ​പ്പ​മു​ണ്ട്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​തീ​ശ​ന് വ​ന​വാ​സ​ത്തി​നു​ള്ള സൗ​ക​ര്യം വ​നം​വ​കു​പ്പ് ഒ​രു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ എ.​കെ.​ശ​ശീ​ന്ദ്ര​നെ​യും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു. ശ​ശീ​ന്ദ്ര​ൻ ഇ​നി ഒ​രി​ക്ക​ലും മ​ന്ത്രി​യാ​കാ​ൻ ക​ഴി​യി​ല്ല.

എ​ൽ​ഡി​എ​ഫി​നെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ൻ തോ​ൽ​വി​യാ​ണ്. കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​ഷ​യം പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. വ​സ്തു​നി​ഷ്‌​ഠ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച മുരളീധരൻ വീണ്ടും വട്ടിയൂർക്കാവിൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തന്‍റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ മത്സരിക്കും.വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. നേരത്തെ പാലക്കാട്,കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും തിരുവനന്തപുരം സെൻട്രലിലും മുരളീധരൻ മത്സരിക്കണമെന്നു പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യക്തമായ മറുപടി പറയാതെ പാർട്ടി തീരുമാനിക്കുമെന്നും മത്സരത്തിനില്ലെന്നുമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്. ഹൈക്കമാൻഡ് നടത്തിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രധാന പേര് മുരളീധരന്‍റേതായിരുന്നു. മുരളി മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വളർത്താനാണോ നിഗ്രഹിക്കാനാണോയെന്നായിരുന്നു പ്രതികരണം.

ബിജെപിയെ പൂട്ടിച്ചു

2011, 2016ലും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്നു മുരളി മത്സരിച്ചു വിജയിച്ചിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്സഭയിലേക്കു മത്സരിക്കാൻ അദ്ദേഹം കോഴിക്കോട്ടേക്കു പോകുകയും ലോക്സഭയിൽ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത വി.കെ. പ്രശാന്ത് വിജയം നേടി. ലോക്സഭാംഗം ആയിരിക്കെ നേമത്തുനിന്നു നിയമസഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചതു ബിജെപിയുടെ വിജയസാധ്യതയെ ബാധിച്ചു. സിപിഎമ്മിലെ വി. ശിവൻകുട്ടി വിജയിച്ചു. തുടർന്നു തൃശൂരിൽനിന്നു ലോക്സഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ഉഗ്രപോരാട്ടം

കെ. മുരളീധരൻ എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്ന് ആർഎസ്എസ് തീരുമാനമെടുത്തിരുന്നു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരനായിരുന്നു. ഇതിൽ മുരളി ആവേശംകൊണ്ടത് ആർഎസ്എസ് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും മുരളിയോടു കടുത്ത വിരോധത്തിനിടയാക്കിയിരുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ വാർഡുകൾ ബിജെപിയാണ് ഭരിക്കുന്നത്. മേയർ വി.വി. രാജേഷിന്‍റെ വാർഡ് കൊടുങ്ങാനുരാണ് എന്ന പ്രത്യേകതയും ഉണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വി.കെ. പ്രശാന്ത് തന്നെ വരാനാണ് സാധ്യത. മുരളിയെ നേരിടാൻ ബിജെപിയും കരുത്തനായി സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് സാധ്യത.

Kerala

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യം; ആ​ഗ്ര​ഹം അ​റി​യി​ച്ച് ജി. ​കൃ​ഷ്ണ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ മ​ത്സ​രി​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വ​ത്തെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ ജി. ​കൃ​ഷ്ണ​കു​മാ​ർ. പ്ര​വ​ര്‍​ത്ത​ന​മ​ണ്ഡ​ലം വ​ട്ടി​യൂ​ര്‍​ക്കാ​വ് ആ​ണെ​ന്നും അ​വി​ടെ​നി​ന്ന് മ​ത്സ​രി​ക്കാ​ന്‍ ആ​ഗ്ര​ഹ​മെ​ന്നും കൃ​ഷ്ണ​കു​മാ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പാ​ർ​ട്ടി തീ​രു​മാ​നം ഏ​താ​യാ​ലും അ​നു​സ​രി​ക്കു​മെ​ന്നും കൃ​ഷ്ണ​കു​മാ​ർ നി​ല​പാ​ട് അ​റി​യി​ച്ചു.

25 കൊ​ല്ല​മാ​യി താ​ന്‍ ജീ​വി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് വ​ട്ടി​യൂ​ര്‍​ക്കാ​വ്. എ​ന്‍റെ ഓ​ഫീ​സ് ആ​ണെ​ങ്കി​ലും എ​ന്‍റെ വീ​ട് ആ​ണെ​ങ്കി​ലും ഭാ​ര്യ​യു​ടെ വീ​ട് ആ​ണെ​ങ്കി​ലും വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​നു​ള്ളി​ലാ​ണ്. ഏ​തൊ​രു പൊ​തു​പ്ര​വ​ര്‍​ത്ത​ക​നും അ​വ​രു​ടെ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​നാ​ണ് താ​ത്പ​ര്യം. പി​ന്നെ പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​നം പോ​ലെ ഇ​രി​ക്കും കാ​ര്യ​ങ്ങ​ള്‍.

മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്ത് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ത​ല്‍ ഓ​രോ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി പാ​ര്‍​ട്ടി​ക്ക് അ​തീ​ത​മാ​യ വ്യ​ക്തി​ബ​ന്ധ​മു​ണ്ട്. പാ​ര്‍​ട്ടി മ​ത്സ​രി​ക്കാ​ന്‍ പ​റ​ഞ്ഞാ​ല്‍ അ​ത് ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കും. ഏ​ത് സീ​റ്റ് ന​ല്‍​കി​യാ​ലും സ്വീ​ക​രി​ക്കും. വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്താ​ണെ​ന്ന് അ​വി​ടെ​യു​ള്ള​യാ​ള്‍ എ​ന്ന നി​ല​യി​ല്‍ അ​റി​യാം. വ​ട്ടി​യൂ​ര്‍​ക്കാ​വ് സീ​റ്റ് കി​ട്ടി​യാ​ല്‍ ഏ​റെ സ​ന്തോ​ഷം- കൃ​ഷ്ണ​കു​മാ​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വ​ട്ടി​യൂ​ർ​ക്കാ​വി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് കെ.​സു​രേ​ന്ദ്ര​നും രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. തൃ​ശൂ​രി​ൽ എം.​ടി. ര​മേ​ശും, കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ ന​വ്യാ ഹ​രി​ദാ​സും സ്ഥാ​നാ​ർ​ഥി​ക​ളാ​കാ​നാ​ണ് സാ​ധ്യ​ത.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ നേ​മ​ത്തും വി. ​മു​ര​ളീ​ധ​ര​ൻ ക​ഴ​ക്കൂ​ട്ട​ത്തും മ​ത്സ​രി​ക്കും.

Latest News

Corehub Up