ഗുരുവായൂർ: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സതീശന് ആശംസകൾ നേരുന്നുവെന്നും ചെന്നിത്തല ഗുരുവായൂരിൽ പറഞ്ഞു.
ഗുരുവായൂരിലെത്തി നിർമാല്യം തൊഴുതശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലെത്തിയത്.
പാർലമെന്‍ററി പാർട്ടി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഗുരുവായൂരിൽ വ്യാഴാഴ്ച രാത്രി എത്തിയ ശേഷവും അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിരുന്നില്ല.
പത്ത് വർഷത്തെ ഇടതുപക്ഷത്ത ഭരണത്തിൽനിന്നും കേരളത്തെ മോചിപ്പിക്കുക എന്ന് ഉത്തരവാധിത്വമാണ് വി.ഡി. സതീശൻ സർക്കാരിനുള്ളത്. അതിനുള്ള പിന്തുണ സർക്കാരിനുണ്ടാകണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ ആരോക്കെ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.