Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VdSateeshan

ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ പ​ങ്കെ​ടു​ത്ത സം​ഭ​വം; ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ് ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​ത് സം​സാ​രി​ച്ച പ്ര​ഭാ​ഷ​ണ സ​ഭ​യി​ൽ മൂ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ പ​ങ്കെ​ടു​ത്ത​ത് അ​തീ​വ ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ​ക്ക് ഉ​ണ്ടാ​യ​തെ​ന്നും കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പാ​ര​മ്പ​ര്യ​ത്തി​നും വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ അ​ന്ത​സി​നും നി​ര​ക്കാ​ത്ത​താ​ണ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന് വൈ​സ് ചാ​ൻ​സ​ല​ർ പ​ദ​വി​യോ​ട് ആ​ദ​ര​വു​ണ്ട്. അ​ത് ക​ള​ഞ്ഞ് കു​ളി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് തീ​വ്ര വ​ർ​ഗീ​യ​ത പ​റ​യു​ന്ന ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ പ​രി​പാ​ടി​യി​ൽ ഇ​വ​ർ പ​ങ്കെ​ടു​ത്ത​ത്.

വ​ർ​ഗീ​യ​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​ട​പ​ടി ആ​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യാ​ലും അം​ഗീ​ക​രി​ക്കി​ല്ല. അ​ത് വ​ച്ചു​പൊ​റു​പ്പി​ക്കു​ക​യു​മി​ല്ല. ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്ന് വി​സി​മാ​രും കേ​ര​ള​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

കേ​ര​ളം ഞെ​ട്ടു​ന്ന വാ​ർ​ത്ത​ക​ൾ ഇ​നി​യും വ​രാ​നു​ണ്ട്: പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ഞെ​ട്ടു​ന്ന വാ​ർ​ത്ത​ക​ൾ ഇ​നി​യും വ​രാ​നു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഞെ​ട്ടു​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ ബി​ജെ​പി​ക്ക് എ​തി​രാ​യി വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്നു. സി​പി​എ​മ്മും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

അ​ഴി​മ​തി മൂ​ടി​വെ​ക്കാ​ൻ സ​ർ​ക്കാ​ർ പൈ​ങ്കി​ളി ക​ഥ​ക​ളി​ൽ ജ​ന​ങ്ങ​ളെ കു​രു​ക്കി​യി​ടു​ക​യാ​ണ്. വി​ക​സ​ന സ​ദ​സ് സ​ർ​ക്കാ​ർ ചെ​ല​വി​ലെ പ്ര​ചാ​ര​ണ ധൂ​ർ​ത്താ​ണെ​ന്നും വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

സം​ഘ​പ​രി​വാ​റി​നെ താ​ലോ​ലി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്. സി​പി​എ​മ്മി​ന്‍റേ​ത് ഭൂ​രി​പ​ക്ഷ പ്രീ​ണ​ന​മാ​ണ്. അ​യ്യ​പ്പാ സം​ഗ​മ​ത്തി​ന് യു​ഡി​എ​ഫ് ഇ​ല്ല. ശ​ബ​രി​മ​ല​യി​ല്‍ പ​ഴ​യ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ച്ചി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Kerala

ആ​രോ​പ​ണ വി​ധേ​യ​രെ ഇ​ത്ര​യും സം​ര​ക്ഷി​ച്ച മ​റ്റൊ​രു രാ​ഷ്ട്രീ​യ നേ​താ​വ് ഇ​ന്ത്യ​യി​ലി​ല്ല: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ​നേ​താ​വ്

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ൽ​കി​യ ഉ​പ​ദേ​ശ​ങ്ങ​ൾ​ക്ക് ന​ന്ദി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

രാ​ഹു​ലി​നെ​തി​രെ പ​രാ​തി​യി​ല്ല, എ​ഫ്ഐ​ആ​റി​ല്ല. എ​ന്നി​ട്ടും ധാ​ർ​മി​ക​ത​യു​ടെ പേ​രി​ൽ ഞ​ങ്ങ​ൾ രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി എ​ടു​ത്തു. ലൈം​ഗീ​ക ആ​രോ​പ​ണ​ങ്ങ​ളി​ൽ​പ്പെ​ട്ട ര​ണ്ടു പേ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ന്ത്രി​സ​ഭ​യി​ലു​ണ്ട്.

പ​രാ​തി കൊ​ടു​ത്ത മു​തി​ർ​ന്ന നേ​താ​വി​നെ മു​ഖ്യ​മ​ന്ത്രി സൈ​ഡ് ലൈ​ൻ ചെ​യ്തു. എ​ന്നി​ട്ട് പ്ര​തി​യെ സ്വ​ന്തം ഓ​ഫീ​സി​ലാ​ക്കി. ബ​ലാ​ത്സം​ഗ കേ​സി​ലെ ഒ​രു പ്ര​തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി കൈ ​ഉ​യ​ർ​ത്തു​ന്ന​ത്.

എ​ന്‍റെ നേ​രെ ഒ​രു വി​ര​ൽ നീ​ട്ടു​മ്പോ​ൾ ബാ​ക്കി നാ​ലു വി​ര​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്തം നെ​ഞ്ചി​നു നേ​രെ​യാ​ണ് ഉ​യ​രു​ന്ന​ത്. ഒ​രു അ​വ​താ​രം വ​ന്നു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ മു​ൻ മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​രു മാ​ന​ന​ഷ്ട കേ​സ് കൊ​ടു​ത്തോ.

ഒ​രു പാ​ർ​ട്ടി ന​ട​പ​ടി ഉ​ണ്ടാ​യോ. മ​റ്റൊ​രു മു​ൻ മ​ന്ത്രി​യു​ടെ ഓ​ഡി​യോ ര​ണ്ടു വ​ർ​ഷ​മാ​യി വാ​ട്സാ​പ്പി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്നു​ണ്ട്. ആ​രോ​പ​ണ വി​ധേ​യ​രെ ഇ​ത്ര​യും സം​ര​ക്ഷി​ച്ച മ​റ്റൊ​രു രാ​ഷ്ട്രീ​യ നേ​താ​വ് ഇ​ന്ത്യ​യി​ലി​ല്ല.

പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ മ​ക​നെ​തി​രെ ഹ​വാ​ല റി​വേ​ഴ്സ് ഹ​വാ​ല ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ട് എ​ന്തു ന​ട​പ​ടി എ​ടു​ത്തു. ഒ​രു മ​റു​പ​ടി പ​റ​ഞ്ഞോ മു​ഖ്യ​മ​ന്ത്രി. മു​ഖ്യ​മ​ന്ത്രി സ്വ​യം ക​ണ്ണാ​ടി നോ​ക്ക​ണ​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up