Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vegetable Garden

Pathanamthitta

തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും പ​ച്ച​ക്ക​റി​ത്തോ​ട്ടം സം​ര​ക്ഷി​ച്ച് വ​നി​താ മെം​ബ​ര്‍

നി​ര​ണം: വി​ത്തു​ക​ളും തൈ​ക​ളും ന​ല്‍​കി നാ​ട്ടി​ല്‍ പ​ച്ച​ക്ക​റി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന മെം​ബ​ര്‍ സ​മ​യം ക​ണ്ടെ​ത്തി ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​ക്കു വി​ള​വെ​ടു​പ്പു​കാ​ലം.

വീ​ടി​ന് ചു​റ്റും സ്ഥ​ലം കു​റ​വാ​ണെ​ന്ന​തി​നാ​ല്‍ മ​ട്ടു​പ്പാ​വ് കൃ​ഷി​യി​ലാ​ണ് നി​ര​ണ​ത്തെ ഏ​ഴാം വാ​ര്‍​ഡ് മെം​ബ​ര്‍ ബി​ന്ദു ജെ. ​വൈ​ക്ക​ത്തു​ശേ​രി ശ്ര​ദ്ധേ കേ​ന്ദ്രീ​ക​രി​ച്ച​ത്. വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മു​ള്ള മു​ഴു​വ​ന്‍ പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ കൂ​ടി ല​ഭി​ച്ച​തോ​ടെ മെ​ച്ച​പ്പെ​ട്ട വി​ള​വ് ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ബി​ന്ദു​വും കു​ടും​ബ​വും.

വീ​ട്ടാ​വ​ശ്യം ക​ഴി​ഞ്ഞു​ള്ള​വ അ​യ​ല്‍​ക്കാ​ര്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ന​ല്‍​കി വ​രി​ക​യാ​ണ്. ത​ക്കാ​ളി, പാ​വ​ല്‍, പ​യ​ര്‍, വെ​ണ്ട, പ​ച്ച​മു​ള​ക്, വ​ഴു​ത​ന, ചു​മ​ന്ന ചീ​ര, കോ​വ​ല്‍ എ​ന്നി​വ വീ​ടി​ന്റെ ടെ​റ​സി​ല്‍ ഗ്രോ ​ബാ​ഗി​ല്‍ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ല്‍ ത​ക്കാ​ളി​യും പ​ച്ച​മു​ള​കും ന​ല്ല​വി​ള​വ് ത​രു​ന്നു​ണ്ടെ​ന്ന് ബി​ന്ദു പ​റ​ഞ്ഞു. വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ് ന​ട​ത്തു​ന്ന​ത്. ചാ​ണ​ക​വും എ​ല്ലു​പൊ​ടി​യും വേ​പ്പി​ന്‍​പി​ണ്ണാ​ക്കു​മാ​ണ് പ്ര​ധാ​ന വ​ള​ങ്ങ​ള്‍. ഇ​ത് കൂ​ടാ​തെ അ​ടു​ക്ക​ള അ​വ​ശി​ഷ്‌​ട​ങ്ങ​ളി​ല്‍ നി​ന്നു​ണ്ടാ​ക്കു​ന്ന വ​ള​വും ബി​ന്ദു മെം​ബ​ര്‍ ത​ന്‍റെ കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ്ര​സം​ഗ​ത്തി​ലൂ​ടെ കൃ​ഷി ന​ട​ത്തു​ന്ന സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ പ്ര​വൃ​ത്തി​യി​ലൂ​ടെ കൃ​ഷി ചെ​യ്തു സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​കു​ക​യാ​ണ് ബി​ന്ദു ജെ. ​വൈ​ക്ക​ത്തു​ശേ​രി.

ക​ര്‍​ഷ​ക കു​ടും​ബ​മാ​ണ് മെം​ബ​റു​ടേ​ത്. ഭ​ര്‍​ത്താ​വും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജി​ജു ജെ. ​വൈ​ക്ക​ത്തു​ശേ​രിക്കും, ഇ​ള​യ​മ​ക​ന്‍ ഇ​വാ​നും ക​ര്‍​ഷ​ക അ​വാ​ര്‍​ഡു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ചോ​ളം വി​ള​യാ​ത്ത അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ന്‍ ചോ​ളം വി​ള​യി​ച്ച് ശ്ര​ദ്ധേ​യ​നാ​ണ് ഇ​വാ​ന്‍. മൂ​ത്ത മ​ക​ന്‍ ക്രി​സ്റ്റി എ​ബി​ന്‍ ജി​ജു​വി​നും കൃ​ഷി​യോ​ട് ഏ​റെ താ​ത്പ​ര്യ​മു​ണ്ട്.

ഇ​പ്പോ​ഴ​ത്തെ കൃ​ഷി പൂ​ര്‍​ണ​മാ​യി ക​ഴി​ഞ്ഞാ​ല്‍ അ​ടു​ത്ത കൃ​ഷി​ക്കാ​യു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഈ ​കു​ടും​ബം. അ​തി​നു​ള്ള വി​ത്തു​ക​ള്‍ മ​ട്ടു​പ്പാ​വ് കൃ​ഷി​യി​ല്‍ നി​ന്നു ത​ന്നെ എ​ടു​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ര്‍, കു​റ്റി​ബീ​ന്‍​സ്, കു​ക്കും​ബ​ര്‍ എ​ന്നി​വ അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ കൃ​ഷി ചെ​യ്യും. ഒ​പ്പം ത​ക്കാ​ളി​യും പ​ച്ച​മു​ള​കും ചീ​ര​യും പ​യ​റും പാ​വ​ലും ന​ടും. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക്കൊ​പ്പം ശ​രീ​ര​ത്തി​നും മ​ന​സി​നും കു​ളി​ര്‍​മ ല​ഭി​ക്കു​ക സ​മൂ​ഹ​ത്തി​ന് ഇ​ത് ഒ​രു മാ​തൃ​ക ആ​കുകഎന്നീ ല​ക്ഷ്യ​ങ്ങളാ​ണ് ബി​ന്ദു മെം​ബ​ര്‍​ക്കും കു​ടും​ബ​ത്തി​നു​മു​ള്ള​ത്.

Latest News

Corehub Up