Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vegetables.

Wayanad

43 ഇ​നം പ​ച്ച​ക്ക​റി​ക​ളു​മാ​യി വാ​ഴ​വ​റ്റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​എ​ൽ​പി സ്കൂ​ൾ

വാ​ഴ​വ​റ്റ: ചെ​റു​പ്പ​ത്തി​ലേ കൃ​ഷി​യോ​ട് സ്നേ​ഹ​വും മ​ണ്ണി​നോ​ടു​ള്ള ക​രു​ത​ലും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വാ​ഴ​വ​റ്റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​എ​ൽ​പി സ്കൂ​ളി​ൽ ഒ​രു​ക്കി​യ പ​ച്ച​ക്ക​റി​ത്തോ​ട്ടം വൈ​വി​ധ്യ​ത്തി​ന്‍റെ വി​സ്മ​യ​മാ​കു​ന്നു.

43 ഇ​നം പ​ച്ച​ക്ക​റി​ക​ൾ വി​ള​യു​ന്ന തോ​ട്ടം കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​കാ​ഭി​രു​ചി വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​തി​ർ പ​ദ്ധ​തി​ക്കും മാ​തൃ​ക​യാ​വു​ക​യാ​ണ്. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള സ്കൂ​ളി​ൽ 2026-2027 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വേ​ന​ൽ​ക്കാ​ല പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന കാ​ർ​ഷി​ക വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച ക​തി​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ൻ​പേ സ്കൂ​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. കൃ​ഷി​യി​ലൂ​ടെ അ​റി​വും അ​നു​ഭ​വ​വും പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നൊ​പ്പം പ്ര​കൃ​തി​യെ​യും പ​രി​സ്ഥി​തി​യെ​യും സ്നേ​ഹി​ക്കു​ന്ന പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ചു​വ​പ്പു​ചീ​ര, പ​ച്ച​ച്ചീ​ര, ക​ടും​ചു​വ​പ്പ് ചീ​ര, അ​ക​ത്തി​ച്ചീ​ര, കാ​ന്താ​രി​മു​ള​ക്, കൊ​ന്പ​ൻ​മു​ള​ക്, കാ​പ്സി​കം, ബ​ജി​മു​ള​ക്, ത​ക്കാ​ളി, മ​ല്ലി​യി​ല, ബ്രൊ​ക്കോ​ളി, കോ​ളി​ഫ്ള​വ​ർ, ചു​വ​ന്ന കാ​ബേ​ജ്, വെ​ള്ള​ക്കാ​ബേ​ജ്, മ​ത്ത​ൻ, വെ​ണ്ട, മു​ള്ള​ങ്കി, ചൗ​ചൗ, കോ​വ​ൽ, വ​യ​ല​റ്റ് വ​ഴു​ത​ന, പ​ച്ച വ​ഴു​ത​ന, ചു​ര​ക്ക, കു​ന്പ​ളം, വെ​ള്ള​രി, ചേ​ന്പ്, അ​മ​ര​പ്പ​യ​ർ, പ​പ്പാ​യ, ബീ​ൻ​സ്, വ​ള്ളി​പ്പ​യ​ർ, കു​റ്റി​പ്പ​യ​ർ, ച​തു​ര​പ്പ​യ​ർ, ചോ​ളം, നി​ത്യ​വ​ഴു​ത​ന, മു​രി​ങ്ങ, കാ​ര​റ്റ്, പീ​ച്ചി​ങ്ങ, ക​റി​വേ​പ്പി​ല തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന വി​ള​ക​ളാ​ണ് തോ​ട്ട​ത്തി​ലു​ള്ള​ത്.

കു​ട്ടി​ക​ൾ​ക്ക് കൃ​ഷി​യു​ടെ പ്രാ​യോ​ഗി​ക പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന ഈ ​സം​രം​ഭ​ത്തി​ന് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത്, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജി​ന്നി മേ​രി ജോ​സ്, അ​ധ്യാ​പ​ക​രാ​യ എം.​ടി. ഷൈ​ജു, എം. ​വി​ജി​ഷ, ആ​ർ​ഷ ആ​ന്‍റോ, പി.​ഡി. സൗ​മ്യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ, പി​ടി​എ അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ൻ, മി​നി, ക്ല​ബ് ക​ണ്‍​വീ​ന​ർ​മാ​രാ​യ ഷി​ബി​ലി, ഹാ​നി എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്നു. സ്കൂ​ളി​ലെ ക​തി​ർ ക്ല​ബ്ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട​റി​യാ​നാ​യി സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ​ച്ച​ക്ക​റി​ത്തോ​ട്ടം സ​ന്ദ​ർ​ശി​ച്ചു. കു​ട്ടി​ക​ളു​ടെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച മ​ന്ത്രി ആ​വ​ശ്യ​മാ​യ പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.

Latest News

Corehub Up