Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venomous Snakes

വി​ഷ​പ്പാ​മ്പു​ക​ളു​മാ​യി ട്രെ​യി​നി​ൽ ക​യ​റി മോ​ഷ​ണം; ആ​റം​ഗ സം​ഘം പി​ടി​യി​ൽ

പാ​ട്ന: വി​ഷ​പ്പാ​മ്പു​ക​ളു​മാ​യി ട്രെ​യി​നി​ൽ ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘം പി​ടി​യി​ൽ. ബി​ഹാ​റി​ൽ ജ​ന​സേ​വ എ​ക്സ്പ്ര​സി​ൽ ക​യ​റി​യ ആ​റു​പേ​രെ​യാ​ണ് ആ​ർ​പി​എ​ഫ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 10 വി​ഷ​പ്പാ​മ്പു​ക​ളെ പി​ടി​ച്ചെ​ടു​ത്തു. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന ട്രെ​യി​നി​ലാ​ണ് ഇ​വ​ർ എ​ല്ലാ ദി​വ​സ​വും വി​ഷ​പ്പാ​മ്പു​ക​ളു​മാ​യി എ​ത്തി യാ​ത്ര​ക്കാ​രെ പേ​ടി​പ്പി​ച്ച് പ​ണം ത​ട്ടി​യി​രു​ന്ന​ത്.

ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റു​ന്ന സം​ഘം ആ​ളു​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ലി​യ തു​ക​ക​ൾ വാ​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പാ​മ്പു​ക​ളെ തു​റ​ന്നു​വി​ട്ട് ഭ​യ​പ്പെ​ടു​ത്തി പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ഈ ​സം​ഘം പാ​മ്പു​ക​ളു​മാ​യെ​ത്തി പ​ണം ത​ട്ടു​ന്നു​വെ​ന്ന അ​ടി​യ​ന്ത​ര സ​ന്ദേ​ശം റെ​യി​ൽ മ​ദ​ദ് ആ​പ്പി​ലൂ​ടെ ആ​ർ​പി​എ​ഫി​ന് യാ​ത്ര​ക്കാ​ര​ൻ കൈ​മാ​റി. തു​ട​ർ​ന്ന് ട്രെ​യി​നി​ൽ ഉ​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​റ​സ്റ്റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പാ​മ്പി​നെ ട്രെ​യി​നി​ൽ ത​ന്നെ തു​റ​ന്നു​വി​ട്ട് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നും പ്ര​തി​ക​ൾ ശ്ര​മം ന​ട​ത്തി. ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഇ​വ​രെ ട്രെ​യി​നി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കി​യ​ത്. സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ശേ​ഷ​വും ഇ​വ​ർ പാ​മ്പു​ക​ളെ തു​റ​ന്നു​വി​ട്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. പി​ടി​കൂ​ടി​യ പാ​മ്പു​ക​ളെ വ​നം വ​കു​പ്പി​ന് കൈ​മാ​റി. ആ​ർ​പി​എ​ഫി​ന് പു​റ​മേ വ​നം വ​കു​പ്പും സം​ഘ​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു.

Latest News

Corehub Up