മലപ്പുറം: അധികാരമാറ്റം അനിവാര്യമാണെന്ന് സൂചിപ്പിക്കുന്ന വിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം കേരളത്തിലുണ്ടാകും. അത് ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു. പ്രതീക്ഷകൾക്കപ്പുറമുള്ള വിജയമാണെന്നും അദ്ദേഹം പറഞ്ഞു.