Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Version

സ്നേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ത്യ​​​മാ​​​യ വേ​​​ർ​​​ഷ​​​ൻ

വി​​​ശു​​​ദ്ധ എ​​​സ്ത​​​പ്പാ​​​നോ​​​സി​​​ന്‍റെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം അ​​​തീ​​​വ ഭ​​​ക്തി​​​നി​​​ർ​​​ഭ​​​ര​​​മാ​​​ണ്. സു​​​വി​​​ശേ​​​ഷ​​​ത്തെ പ്ര​​​തി അ​​​പ്പ​​​സ്തോ​​​ല​​​ന്മാ​​​ർ അ​​​ല്ലാ​​​ത്ത വി​​​ശ്വാ​​​സി​​​യു​​​ടെ ആ​​​ദ്യ​​​ത്തെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​മാ​​​ണ് വി​​​ശു​​​ദ്ധ എ​​​സ്ത​​​പ്പാ​​​നോ​​​സി​​​ന്‍റെ​​​ത്.

വി​​​ശു​​​ദ്ധ സ്റ്റീ​​​ഫ​​​ൻ ര​​​ക്ഷാ​​​ക​​​ര​​​മാ​​​യ ച​​​രി​​​ത്രം കൈ​​​മാ​​​റു​​​ന്പോ​​​ൾ അ​​​തു സ്വീ​​​ക​​​രി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ കോ​​​പാ​​​ക്രാ​​​ന്ത​​​രാ​​​യി അ​​​വ​​​നെ ക​​​ല്ലെ​​​റി​​​ഞ്ഞു കൊ​​​ല്ലു​​​ന്ന​​​താ​​​ണ് മു​​​ഹൂ​​​ർ​​​ത്തം. ക​​​ല്ല് വ​​​ന്നു അ​​​വ​​​ന്‍റെ നെ​​​ഞ്ചും അ​​​വ​​​ന്‍റെ ത​​​ല​​​യും തു​​​ള​​​ച്ചും പൊ​​​ട്ടി​​​ച്ചും അ​​​വ​​​ന്‍റെ പ്രാ​​​ണ​​​ൻ പി​​​ട​​​യു​​​ന്ന സ​​​മ​​​യം അ​​​വ​​​ൻ മു​​​ക​​​ളി​​​ലേ​​​ക്കു നോ​​​ക്കും.

അ​​​പ്പ.​​​പ്ര​​​വ.7:55. "എ​​​ന്നാ​​​ൽ, അ​​​വ​​​ൻ പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വി​​​നാ​​​ൽ നി​​​റ​​​ഞ്ഞ്, സ്വ​​​ർ​​​ഗ​​​ത്തി​​​ലേ​​​ക്കു നോ​​​ക്കി ദൈ​​​വ​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വം ദ​​​ർ​​​ശി​​​ച്ചു: ദൈ​​​വ​​​ത്തി​​​ന്‍റെ വ​​​ല​​​ത്തു​​​ഭാ​​​ഗ​​​ത്തു യേ​​​ശു നി​​​ൽ​​​ക്കു​​​ന്ന​​​തും ക​​​ണ്ടു'. അ​​​പ്പോ​​​ൾ എ​​​സ്ത​​​പ്പാ​​​നോ​​​സ് പ​​​റ​​​യു​​​ന്നു: പി​​​താ​​​വേ, ഈ ​​​തെ​​​റ്റു​​​ക​​​ൾ അ​​​വ​​​രു​​​ടെ മേ​​​ൽ ആ​​​രോ​​​പി​​​ക്ക​​​രു​​​ത്. അ​​​വ​​​രോ​​​ട് ക്ഷ​​​മി​​​ക്ക​​​ണ​​​മേ.

പു​​​ന​​​രു​​​ത്ഥാ​​​ന​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​ന്ദേ​​​ശം എ​​​ല്ലാ​​​വ​​​രോ​​​ടും ക്ഷ​​​മി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ്. അ​​​തു സ്നേ​​​ഹ​​​ത്തി​​​ന്‍റെ മൂ​​​ർ​​​ധ​​​ന്യ​​​മാ​​​ണ്. സ്നേ​​​ഹം സ​​​ത്യ​​​മാ​​​കു​​​ന്ന​​​ത് ഇ​​​വി​​​ടെ​​​യാ​​​ണ്. ക്രി​​​സ്തു ലോ​​​ക​​​ത്തി​​​നു ന​​​ൽ​​​കി​​​യ പു​​​തി​​​യ സം​​​സ്കാ​​​രം സ്നേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ത്യ​​​മാ​​​യ ഒ​​​രു വേ​​​ർ​​​ഷ​​​നാ​​​ണ്. കാ​​​ര​​​ണം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ തെ​​​റ്റി​​​ദ്ധ​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള വാ​​​ക്കാ​​​ണ് സ്നേ​​​ഹം. പ​​​ക്ഷേ, സ​​​ത്യ​​​മാ​​​യ സ്നേ​​​ഹ​​​ത്തെ, ക​​​ള​​​ങ്ക​​​വും ക​​​ല​​​ർ​​​പ്പും ഇ​​​ല്ലാ​​​ത്ത ഒ​​​രു സ്നേ​​​ഹ​​​ത്തെ, ദ്രോ​​​ഹി​​​ക്കു​​​ന്ന​​​വ​​​രെ​​​പ്പോ​​​ലും ആ​​​ശീ​​​ർ​​​വ​​​ദി​​​ക്കു​​​ന്ന ഒ​​​രു സ്നേ​​​ഹ​​​ത്തെ, ഒ​​​രു മൂ​​​ല്യ​​​വ്യ​​​വ​​​സ്ഥി​​​തി​​​യെ ലോ​​​ക​​​ത്തി​​​നു കൈ​​​മാ​​​റി​​​യ​​​താ​​​ണ് ക്രി​​​സ്തു​​​വി​​​ന്‍റെ​​​യും സു​​​വി​​​ശേ​​​ഷ​​​ത്തി​​​ന്‍റെ​​​യും വി​​​ജ​​​യം.

►കാ​​​ണാ​​​തെ വി​​​ശ്വാ​​​സം◄

കു​​​റ​​​ച്ചു​​​കൂ​​​ടി സൗ​​​ഹൃ​​​ദ​​​മു​​​ള്ള ഒ​​​രി​​​ട​​​മാ​​​യി ഭൂ​​​മി​​​യെ മാ​​​റ്റി​​​യ​​​തി​​​ൽ ക്രി​​​സ്തു വി​​​ജ​​​യി​​​ച്ചു എ​​​ന്നു​​​ള്ള​​​താ​​​ണ് ക്രി​​​സ്തു​​​വി​​​ന്‍റെ ശി​​​ഷ്യ​​​നാ​​​യ എ​​​സ്ത​​​പ്പാ​​​നോ​​​സി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു മ​​​ന​​​സി​​​ലാ​​​കു​​​ന്ന​​​ത്. എ​​​സ്ത​​​പ്പാ​​​നോ​​​സ് മു​​​ക​​​ളി​​​ലേ​​​ക്കു നോ​​​ക്കു​​​ന്പോ​​​ൾ സ്വ​​​ർ​​​ഗം തു​​​റ​​​ന്നി​​​രി​​​ക്കു​​​ന്ന​​​തു കാ​​​ണു​​​ന്നു​​​ണ്ട്. അ​​​വി​​​ടെ പി​​​താ​​​വി​​​നെ കാ​​​ണു​​​ന്നു​​​ണ്ട്. പി​​​താ​​​വി​​​ന്‍റെ വ​​​ല​​​തു​​​ഭാ​​​ഗ​​​ത്തു പു​​​ത്ര​​​നെ കാ​​​ണു​​​ന്നു​​​ണ്ട്.

പ​​​ക്ഷേ, ക്രി​​​സ്തു പി​​​രി​​​യു​​​ന്പോ​​​ൾ പ​​​റ​​​യു​​​ന്ന​​​ത് ഇ​​​തൊ​​​ന്നും കാ​​​ണാ​​​തെ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഭാ​​​ഗ്യ​​​വാ​​​ന്മാ​​​രെ​​​ന്നാ​​​ണ്. ഇ​​​തൊ​​​ന്നും കാ​​​ണാ​​​തെ​​​യാ​​​ണ് ഈ​​​ശോ മ​​​രി​​​ച്ച​​​ത്. അ​​​താ​​​ണ് ക്രി​​​സ്തു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തെ എ​​​സ്ത​​​പ്പാ​​​നോ​​​സി​​​ന്‍റെ മ​​​ര​​​ണ​​​ത്തേ​​​ക്കാ​​​ൾ മൂ​​​ല്യ​​​മു​​​ള്ള​​​താ​​​ക്കു​​​ന്ന​​​ത്. ആ ​​​സ​​​ഹ​​​ന​​​ത്തി​​​ന്‍റെ നി​​​മി​​​ഷ​​​ങ്ങ​​​ളി​​​ൽ ദൈ​​​വ​​​ത്തി​​​ന്‍റെ ഒ​​​രു അ​​​ട​​​യാ​​​ള​​​വും ഇ​​​ല്ലാ​​​തി​​​രു​​​ന്നി​​​ട്ടും ദൈ​​​വ​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ച്ചു ആ​​​ത്മാ​​​വി​​​നെ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന ഈ​​​ശോ ലോ​​​ക​​​ത്തെ ജ​​​യി​​​ച്ച​​​വ​​​നാ​​​ണ്.

അ​​​വ​​​ൻ ഇ​​​നി​​​യും ജ​​​യി​​​ച്ചു​​​കൊ​​​ണ്ടേ​​​യി​​​രി​​​ക്കും. എ​​​ന്നി​​​ലൂ​​​ടെ, നി​​​ന്നി​​​ലൂ​​​ടെ, എ​​​ല്ലാ​​​വ​​​രി​​​ലൂ​​​മൂ​​​ടെ.. ത​​​ല​​​മു​​​റ​​​ക​​​ളോ​​​ളം.

Latest News

Corehub Up