Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilant

Thrissur

ജാ​ഗ്ര​ത പാ​ലി​ച്ചാ​ൽ സൈ​ബ​ർ ത​ട്ടി​പ്പ് ത​ട​യാം: ഐ​ജി കെ. ​സേ​തു​രാ​മ​ൻ

തൃ​ശൂ​ർ: ലോ​ക​ത്തു ന​ട​ക്കു​ന്ന ഭൂ​രി​ഭാ​ഗം സൈ​ബ​ർ​ത​ട്ടി​പ്പു​ക​ളും ന​ട​ക്കു​ന്ന​തു സാ​ങ്കേ​തി​ക ച​തി​യി​ലൂ​ടെ​യ​ല്ല, മ​നു​ഷ്യ​മ​ന​സി​നെ സ്വാ​ധീ​നി​ച്ചാ​ണെ​ന്ന് കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റും ഐ​ജി​യു​മാ​യ കെ. ​സേ​തു​രാ​മ​ൻ.

ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ മേ​ധാ​വി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സൈ​ബ​ർ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​ക​ൾ, യു​പി​ഐ ഇ​ട​പാ​ടു​ക​ളി​ലെ വ​ഞ്ച​ന​ക​ൾ തു​ട​ങ്ങി​യ യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ൾ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി.
പൊ​തു​ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ച്ചാ​ൽ ഒ​രു​പ​രി​ധി​വ​രെ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ ത​ട​യാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. സോ​ജ​ൻ​ലാ​ൽ, വ​കു​പ്പു​മേ​ധാ​വി ഡോ. ​ഗീ​തു മേ​രി ജോ​ർ​ജ്, എം. ​ര​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Latest News

Corehub Up