Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilant To Strengthen

Alappuzha

ജ​നാ​ധി​പ​ത്യം ശ​ക്തി​പ്പെ​ടു​ത്താ​ൻ മാ​ധ്യ​മ​ങ്ങ​ൾ ജാ​ഗ്ര​ത തു​ട​ര​ണം: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: ജ​നാ​ധി​പ​ത്യം പൂ​ർ​ണാ​ർ​ഥത്തി​ൽ നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​നാ​ധി​പ​ത്യ​ത്തെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ മാ​ധ്യ​മ​ങ്ങ​ൾ പു​ല​ർ​ത്തു​ന്ന ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹ​രി​പ്പാ​ട് മാധ്യമ പ്രവർത്തകർ നൽകിയ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തി​ന്‍റെ താ​ഴെ​ത്ത​ട്ടി​ലു​ള്ള പ്ര​ശ​ന​ങ്ങ​ൾ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രു​ന്നതി​ൽ പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വ​ലി​യ​പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ര​ക്ഷ ല​ഭി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. പ്രാ​ദേ​ശി​ക ലേ​ഖ​ക​ർ​ക്കാ​യി ക്ഷേ​മ​നി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള സാ​ധ്യ​ത​ക​ൾ സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി​ ഉ​റ​പ്പു​ന​ൽ​കി. പ്രസ് സെന്‍റർ പ്ര​സി​ഡ​ന്‍റ് എം. ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഒ.​എം. ഗ​ഫൂ​ർ, ട്ര​ഷ​റ​ർ അ​നി​ൽ ജി. ​മു​തു​കു​ളം, സ​ജീ​വ് സേ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up