Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilence

പൂ​​ജാ​​ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് കൈ​​ക്കൂ​​ലി: പാ​​ണ്ട​​നാ​​ട് സ്വ​​ദേ​​ശി പി​​ടി​​യി​​ൽ

മാ​​ന്നാ​​ർ: പൂ​​ജാ​​ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് കൈ​​ക്കൂ​​ലി വാ​​ങ്ങി​​യ ദേ​​വ​​സ്വം ബോ​​ർ​​ഡ് സ​​ബ്ഗ്രൂ​​പ്പ് ഓ​​ഫീ​​സ​​റെ വി​​ജി​​ല​​ൻ​​സ് പി​​ടി​​കൂ​​ടി.

മാ​​ന്നാ​​ർ കു​​ട്ടം​​പേ​​രൂ​​ർ കു​​ന്ന​​ത്തൂ​​ർ ശ്രീ ​​ദു​​ർ​​ഗാ ദേ​​വീ​​ക്ഷേ​​ത്ര​​ത്തി​​ലെ റി​​സീ​​വ​​റും ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന് കീ​​ഴി​​ലു​​ള്ള തൃ​​ക്കു​​ര​​ട്ടി മ​​ഹാ​​ദേ​​വ ക്ഷേ​​ത്രം സ​​ബ് ഗ്രൂ​​പ്പ് ഓ​​ഫീ​​സ​​റും ചെ​​ങ്ങ​​ന്നൂ​​ർ പാ​​ണ്ട​​നാ​​ട് സ്വ​​ദേ​​ശി​​യു​​മാ​​യ ശ്രീ​​നി​​വാ​​സ (52) നെ​​യാ​​ണ് വി​​ജി​​ല​​ൻ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. കു​​ന്ന​​ത്തൂ​​ർ ശ്രീ ​​ദു​​ർ​​ഗാ​​ദേ​​വി ക്ഷേ​​ത്ര​​ത്തി​​ൽ പ​​രാ​​തി​​ക്കാ​​ര​​ൻ ന​​ട​​ത്തി​​യ പൂ​​ജ​​ക​​ൾ​​ക്ക് കൈ​​ക്കൂ​​ലി​​യാ​​യി 5,000 രൂ​​പ വാ​​ങ്ങ​​വേ വി​​ജി​​ല​​ൻ​​സ് പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.

ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന് കീ​​ഴി​​ലു​​ള്ള മാ​​ന്നാ​​ർ തൃ​​ക്കു​​ര​​ട്ടി മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ സ​​ബ് ഗ്രൂ​​പ്പ് ഓ​​ഫീ​​സ​​റാ​​യ ശ്രീ​​നി​​വാ​​സ​​ൻ റി​​സീ​​വ​​ർ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന കു​​ട്ടം​​പേ​​രൂ​​ർ കു​​ന്ന​​ത്തൂ​​ർ ശ്രീ​​ദു​​ർ​​ഗാ ദേ​​വീ​​ക്ഷേ​​ത്ര​​ത്തി​​ൽ മാ​​ന്നാ​​ർ സ്വ​​ദേ​​ശി​​യാ​​യ പ​​രാ​​തി​​ക്കാ​​ര​​ൻ വി​​വി​​ധ പൂ​​ജ​​ക​​ൾ​​ക്ക് ബു​​ക്ക് ചെ​​യ്യു​​ന്ന​​തി​​നാ​​യി ശ്രീ​​നി​​വാ​​സ​​നെ ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്നു. പൂ​​ജ​​യ്ക്കാ​​യി ചെല​​വാ​​കു​​ന്ന തു​​ക​​യും ദ​​ക്ഷി​​ണ​​യു​​ടെ ചെല​​വും വ​​ഹി​​ക്ക​​ണ​​മെ​​ന്ന് ശ്രീ​​നി​​വാ​​സ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും പൂ​​ജ​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​നു​​ള്ള അ​​നു​​മ​​തി ന​​ൽ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു. തു​​ട​​ർ​​ന്ന് പൂ​​ജ​​ക​​ൾ​​ക്കാ​​യി ക്ഷേ​​ത്ര​​ത്തി​​ൽ ഫീ​​സി​​ന​​ത്തി​​ൽ 480 രൂ​​പ അ​​ട​​യ്ക്കു​​ക​​യും പൂ​​ജ​​ക​​ൾ ന​​ട​​ത്തു​​ക​​യും ചെ​​യ്തു.

പൂ​​ജ​​ക​​ൾ​​ക്കാ​​യി പ​​രാ​​തി​​ക്കാ​​ര​​ൻ 30,000 രൂ​​പ ക്ഷേ​​ത്ര​​ത്തി​​ൽ ചെലവാ​​ക്കി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ശ്രീ​​നി​​വാ​​സ​​ൻ പ​​രാ​​തി​​ക്കാ​​ര​​നെ ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് പൂ​​ജ​​ക​​ൾ ന​​ട​​ത്തി​​യ​​തി​​നു​​ള്ള സൗ​​ക​​ര്യം ചെ​​യ്തു​​കൊ​​ടു​​ത്തി​​ന് പ്ര​​തി​​ഫ​​ല​​മാ​​യി 5,000 രൂ​​പ വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. എ​​ന്നാ​​ൽ ഇ​​തി​​ൽ പ്ര​​തി​​ക​​രി​​ക്കാ​​തി​​രു​​ന്ന പ​​രാ​​തി​​ക്കാ​​ര​​നെ ശ്രീ​​നി​​വാ​​സ​​ൻ വീ​​ണ്ടും ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് 5,000 രൂ​​പ നി​​ർ​​ബ​​ന്ധ​​മാ​​യും ത​​ര​​ണ​​മെ​​ന്നും ഈ ​​തു​​ക ത​​ന്‍റെ ഗൂ​​ഗി​​ൾ പേ ​​അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് അ​​യ​​ച്ചുന​​ൽ​​ക​​ണ​​മെ​​ന്നും പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ പ​​രാ​​തി​​ക്കാ​​ര​​ൻ ഈ ​​വി​​വ​​രം ആ​​ല​​പ്പു​​ഴ വി​​ജി​​ല​​ൻ​​സ് ഡെ​​പ്യൂ​​ട്ടി പോ​​ലീ​​സ് സൂപ്ര​​ണ്ടി​​നെ അ​​റി​​യി​​ച്ചു.

വി​​ജി​​ല​​ൻ​​സ് സം​​ഘ​​ത്തി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന ശ്രീ​​നി​​വാ​​സ​​ൻ പ​​രാ​​തി​​ക്കാ​​ര​​നി​​ൽ​​നി​​ന്ന് 5,000 രൂ​​പ കൈ​​ക്കൂ​​ലി വാങ്ങവേ കൈയോടെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. അ​​റ​​സ്റ്റ് ചെ​​യ്ത പ്ര​​തി​​യെ കോ​​ട്ട​​യം വി​​ജി​​ല​​ൻ​​സ് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.

സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സേ​​വ​​ന​​ങ്ങ​​ൾ​​ക്കാ​​യി പൊ​​തു​​ജ​​ന​​ങ്ങ​​ളി​​ൽനി​​ന്നു കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന പ്ര​​വ​​ണ​​​ത തു​​ട​​രു​​ന്ന​​ത് വി​​ജി​​ല​​ൻ​​സ് ഗൗ​​ര​​വ​​ത്തോ​​ടെ കാ​​ണു​​ന്നു​​വെ​​ന്നും കൈ​​ക്കൂ​​ലി​​ക്കാ​​രും അ​​ഴി​​മ​​തി​​ക്കാ​​രു​​മാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ വി​​ശ​​ദ​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ​​വി​​ജി​​ല​​ൻ​​സ് ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്നും ഈ ​​ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വി​​ജി​​ല​​ൻ​​സി​​ന്‍റെ നി​​ര​​ന്ത​​ര നി​​രി​​ക്ഷ​​ണ​​ത്തി​​ലാ​​ണ​​ന്നും വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ മ​​നോ​​ജ് എ​​ബ്ര​​ഹാം ഐ​​പി​​എ​​സ് അ​​റി​​യി​​ച്ചു.

Latest News

Corehub Up