Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijilance

Kollam

മു​ഖ​ത്ത​ല ശ്രീ ​മു​രാ​രി ക്ഷേ​ത്ര​ത്തി​ലെ ക്ര​മ​ക്കേ​ട്: വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കും

കു​ണ്ട​റ: മു​ഖ​ത്ത​ല ശ്രീ​മു​രാ​രി ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ​ക്കൊ​ടി​മ​ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ളും സാ​മ്പ​ത്തി​ക അ​ഴി​മ​തി​യും ന​ട​ന്ന​താ​യി നി​ല​വി​ലെ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് ദേ​വ​സ്വം ബോ​ർ​ഡ് വി​ജി​ല​ൻ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

സ്വ​ർ​ണ​ക്കൊ​ടി​മ​ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ക്ത​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് സ്വ​ർ​ണം നേ​രി​ട്ട് സ്വീ​ക​രി​ക്ക​രു​തെ​ന്നും പ​ണം മാ​ത്ര​മേ സം​ഭാ​വ​ന​യാ​യി സ്വീ​ക​രി​ക്കാ​വൂ എ​ന്നും ഓ​ഡി​റ്റ് വി​ഭാ​ഗം നി​ർ​ദേ​ശി​ച്ചി​രു​ന്നു. സ്വ​ർ​ണം സ്വീ​ക​രി​ച്ചാ​ൽ അ​തി​ന്‍റെ പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് ഭ​ക്ത​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് സ്വ​ർ​ണം സ്വീ​ക​രി​ച്ച​താ​യാ​ണ് പ​രാ​തി. സ്വീ​ക​രി​ച്ച സ്വ​ർ​ണം ബാ​ങ്ക് ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച​ശേ​ഷം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥാ​പ​ന​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. സ്വ​ർ​ണ​ക്കൊ​ടി​മ​ര നി​ർ​മാ​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന തൈ​ലാ​ധി​വാ​സ എ​ണ്ണ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്‌​ത​തി​ലും ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ഓം​ബു​ഡ്‌​സ്‌​മാ​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

സ്വ​ർ​ണ​ക്കൊ​ടി​മ​ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ൾ നാ​ളി​തു​വ​രെ ദേ​വ​സ്വം ബോ​ർ​ഡി​ന് സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഓ​ഡി​റ്റ് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​തെ​ന്നും സ്വ​ർ​ണ​ക്കൊ​ടി​മ​ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്ന​ത്തെ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി നി​ല​വി​ലെ സ​മി​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ഭ​ക്ത​ജ​ന​ങ്ങ​ൾ വി​ശ്വാ​സ​പൂ​ർ​വം സ​മ​ർ​പ്പി​ച്ച സ്വ​ർ​ണ​ത്തി​ന്‍റെ​യും പ​ണ​ത്തി​ന്‍റെ​യും വി​നി​യോ​ഗം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും സ്വ​ർ​ണ​ത്തി​ന്‍റെ സ്വീ​ക​ര​ണം, സൂ​ക്ഷി​പ്പ്, കൈ​മാ​റ്റം, വി​ൽ​പ്പ​ന എ​ന്നി​വ സം​ബ​ന്ധി​ച്ച മു​ഴു​വ​ൻ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി തെ​ളി​ഞ്ഞാ​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മ​തി ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up