Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Village Office

Idukki

വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ

തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 20നും 24​നും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍​ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സാ​മൂ​ഹി​ക​ക്ഷേ​മ പെ​ന്‍​ഷ​നും ക്ഷേ​മ​നി​ധി പെ​ന്‍​ഷ​നും വീ​ടു​ക​ളി​ലെ​ത്തി​ച്ച് ന​ല്‍​കു​ന്ന ന​ട​പ​ടി നി​ര്‍​ത്തി​വ​ച്ച​തു​മൂ​ലം ഭി​ന്ന​ശേ​ഷി​ക്കാ​രും കി​ട​പ്പു രോ​ഗി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​ണ്. ബാ​ങ്കു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി പ​ണം കൈ​പ്പ​റ്റു​ന്ന​തി​ന് ഇ​വ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടു​ക​ളി​ലെ​ത്തി​ച്ച് പ​ണം ന​ല്‍​കു​ന്ന​തി​ന് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന​ത്.

അ​റ​ക്കു​ള​ത്ത് കെ.​എ​ല്‍.​ജോ​സ​ഫ്, അ​ടി​മാ​ലി​യി​ല്‍ കെ.​വി.​ശ​ശി, തൊ​ടു​പു​ഴ​യി​ല്‍ വി.​വി. മ​ത്താ​യി, മു​ട്ട​ത്ത് കെ.​പി. മേ​രി, ഇ​ട​വെ​ട്ടി​യി​ല്‍ സു​മ ജോ​യി, കൊ​ന്ന​ത്ത​ടി​യി​ല്‍ ഷൈ​ല സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​എ​ല്‍. ജോ​സ​ഫ്, സെ​ക്ര​ട്ട​റി എം.​ജെ. മാ​ത്യു, വി.​വി. മ​ത്താ​യി, എ​ന്‍.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up