Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Villages

നി​ല​വി​ലെ താ​ലൂ​ക്ക്, വി​ല്ലേ​ജ് രൂ​പവത്ക​ര​ണ​ത്തി​ൽ അ​ശാ​സ്ത്രീ​യ​ത: റ​വ​ന്യു മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​ല​​​​വി​​​​ലെ താ​​​​ലൂ​​​​ക്ക് വി​​​​ല്ലേ​​​​ജ് രൂ​​​​പവത്ക​​​​ര​​​​ണം അ​​​​ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി​​​​ട്ടാ​​​​ണെ​​​​ന്ന് റ​​​​വ​​​​ന്യൂ മ​​​​ന്ത്രി എ.​​​​പി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

തൃ​​​​ശൂ​​​​രി​​​​ൽ 255 വി​​​​ല്ലേ​​​​ജു​​​​ക​​​​ളും 13 നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​മു​​​​ണ്ട്. 16 നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ല​​​​മു​​​​ള്ള മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ൽ 138 വി​​​​ല്ലേ​​​​ജാ​​​​ണു​​​​ള്ള​​​​ത്. അ​​​​ഞ്ചു നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ല​​​​മു​​​​ള്ള കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് നാ​​​​ല് താ​​​​ലൂ​​​​ക്കു​​​​ണ്ട്. മൂ​​​​ന്നു നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ല​​​​മു​​​​ള്ള വ​​​​യ​​​​നാ​​​​ട്ടി​​​​ൽ മൂ​​​​ന്നു താ​​​​ലൂ​​​​ക്ക്. എ​​​​ന്നാ​​​​ൽ 13 നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ല​​​​മു​​​​ള്ള കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​യി​​​​ൽ നാ​​​​ലു താ​​​​ലൂ​​​​ക്കു മാ​​​​ത്ര​​​​മു​​​​ണു​​​​ള്ള​​​​ത്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഏ​​​​കീ​​​​കൃ​​​​ത സ്വ​​​​ഭാ​​​​വ​​​​മു​​​​ണ്ടാ​​​​ക്കും.

39 വി​​​​ല്ലേ​​​​ജു​​​​ക​​​​ളു​​​​ള്ള കോ​​​​ഴി​​​​ക്കോ​​​​ട് താ​​​​ലൂ​​​​ക്ക് ജ​​​​ന​​​​സം​​​​ഖ്യാ ബാ​​​​ഹു​​​​ല്യം കൊ​​​​ണ്ടും വി​​​​സ്തൃ​​​​തി കൊ​​​​ണ്ടും വ​​​​ലി​​​​യ താ​​​​ലൂ​​​​ക്കാ​​​​ണ്. കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​യി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട്, താ​​​​മ​​​​ര​​​​ശേ​​​​രി, വ​​​​ട​​​​ക​​​​ര, കൊ​​​​യി​​​​ലാ​​​​ണ്ടി എ​​​​ന്നി​​​​ങ്ങ​​​​നെ നാ​​​​ല് താ​​​​ലൂ​​​​ക്കാ​​​​ണു​​​​ള്ള​​​​ത്.

ഭ​​​​ര​​​​ണ സൗ​​​​ക​​​​ര്യം മു​​​​ൻ​​​​നി​​​​ർ​​​​ത്തി കു​​​​ന്ന​​​​മം​​​​ഗ​​​​ലം സി​​​​വി​​​​ൽ സ്റ്റേ​​​​ഷ​​​​ൻ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് ഒ​​​​രു സ​​​​ബ് താ​​​​ലൂ​​​​ക്ക് രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് കോ​​​​ഴി​​​​ക്കോ​​​​ടി​​​​നെ ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ സെ​​​​ൻ​​​​സ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​കും വ​​​​രെ സം​​​​സ്ഥാ​​​​ന​​​​ത്തെ ഭ​​​​ര​​​​ണ യൂ​​​​ണി​​​​റ്റു​​​​ക​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്ത​​​​രു​​​​തെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വു​​​​ണ്ട്. സെ​​​​ൻ​​​​സ​​​​സ് ന​​​​ട​​​​പ​​​​ടി പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ശേ​​​​ഷം താ​​​​ലൂ​​​​ക്ക് രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​മ​​​​ട​​​​ക്കം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്നും എം.​​​​എ റ​​​​സാ​​​​ഖി​​​​ന്‍റെ സ​​​​ബ്മി​​​​ഷ​​​​ന് മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

District News

ഗ്രാ​മ​ങ്ങ​ളി​ൽ രാ​ഷ്‌​ട്രീ​യം വ​ഴി​മാ​റു​ന്നു; വി​മ​ത​ൻ​മാ​രും സ​ജീ​വം

കോ​ഴ​ഞ്ചേ​രി: ത​ദ്ദേ​ശ രാ​ഷ്‌​ട്രീ​യം ചൂ​ടു​പി​ടി​ക്കു​ന്പോ​ൾ ഗ്രാ​മ​ങ്ങ​ളി​ൽ വ്യ​ക്തി ബ​ന്ധ​ങ്ങ​ളും സൗ​ഹൃ​ദ​ങ്ങ​ളും വോ​ട്ടാ​യി മാ​റി​യേ​ക്കും. ശ​ക്ത​മാ​യ വി​മ​ത​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ൾ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ വോ​ട്ട​ർ​മാ​രു​ടെ മു​ന്പി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ്.
അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ശ​ക്ത​മാ​യ വി​മ​ത​പോ​രാ​ട്ട​ത്തെ​യാ​ണ് നേ​രി​ടു​ന്ന​ത്.
കോ​ണ്‍​ഗ്ര​സി​ന്‍റെ അ​യി​രൂ​ര്‍ ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഡാ​നി​യേ​ല്‍ മ​ത്സ​രി​ക്കു​ന്ന 11-ാം വാ​ര്‍​ഡി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് മെം​ബ​ർ സാം​കു​ട്ടി അ​യ്യ​ക്കാ​വി​ല്‍ ചെ​ണ്ട ചി​ഹ്ന​ത്തി​ല്‍ വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്നു.


സി​പി​എ​മ്മി​ന്‍റെ മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ത​മ്പി മ​ത്സ​രി​ക്കു​ന്ന നാ​ലാം​വാ​ര്‍​ഡി​ല്‍ പാ​ര്‍​ട്ടി​യു​ടെ ത​ന്നെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വി. ​ ഷേ​ര്‍​ളി ഉ​മ്മ​ന്‍ വി​മ​ത​നാ​യി രം​ഗ​ത്തു​ണ്ട്.


സി​പി​എ​മ്മി​ല്‍ നി​ന്നും വി​ജ​യി​ച്ച് കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​കു​ക​യും പ്ര​സി​ഡ​ന്‍റ് ആ​കു​ന്ന​തി​നു​വേ​ണ്ടി കോ​ണ്‍​ഗ്ര​സ് അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യും തു​ട​ര്‍​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കു​ക​യും ചെ​യ്ത സൂ​സ​ന്‍ ഫി​ലി​പ്പ് ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​തി​ന് എ​ട്ട് ദി​വ​സം മു​ന്‍​പ് യു​ഡി​എഫ് സ​ഖ്യ​ത്തി​ല്‍ നി​ന്ന് രാ​ജി​വ​യ്ക്കു​ക​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യു​ക​യും തു​ട​ര്‍​ന്ന് സി​പി​എം നോ​ട് ചേ​ര്‍​ന്ന് പ്ലാ​ങ്ക​മ​ണ്‍ ഡി​വി​ഷ​നി​ല്‍ നി​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കു​ന്നു.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ഴു​മ​റ്റൂ​ര്‍ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി സെ​ബാ​സ്റ്റ്യ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ബി​ജെ​പി-​എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബാ​ബി ര​വീ​ന്ദ്ര​നും മ​ത്സ​രി​ക്കു​ന്നു. സൂ​സ​ന്‍ ഫി​ലി​പ്പ് വി​ജ​യി​ച്ചാ​ലും അ​യോ​ഗ്യ​ത​യാ​ക്ക​പ്പെ​ടു​മെ​ന്ന തി​രി​ച്ച​റി​വ് ഉ​ണ്ടാ​യി​ട്ടും ഇ​വ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക ഘ​ട​ക​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് കേ​സി​ല്‍ ക​ക്ഷി​ചേ​രാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല.


അ​യി​രൂ​ര്‍ വി​ല്ലേ​ജ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സാ​മ്പ​ത്തി​ക​ക്ര​മ​ക്കേ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍​ച്ച​യാ​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളോ​ളം സി​പി​എ​മ്മാ​ണ് ബാ​ങ്ക് ഭ​രി​ച്ചി​രു​ന്ന​ത്.


കോ​ഴ​ഞ്ചേ​രി​യി​ൽ യു​ഡി​എ​ഫി​ൽ ത​മ്മി​ല​ടി


കോ​ഴ​ഞ്ചേ​രി : കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് മു​ന്ന​ണി​യി​ല്‍ കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വ​ഭാ​ഗം ത​ര്‍​ക്കം തു​ട​രു​ന്നു. ക​ഴി​ഞ്ഞ ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​റു വാ​ര്‍​ഡു​ക​ളി​ലാ​ണ് ജോ​സ​ഫ് വി​ഭാ​ഗം മ​ത്സ​രി​ച്ച​തെ​ങ്കി​ല്‍ ഇ​ത്ത​വ​ണ മൂ​ന്നു വാ​ര്‍​ഡു​ക​ളി​ല്‍ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്കി​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ലും യു​ഡി​എ​ഫി​ന്‍റെ വി​മ​ത​ര്‍ മ​ത്സ​രി​ക്കു​ന്നു​മു​ണ്ട്.

സീ​റ്റ് ധാ​ര​ണ​യി​ല്‍ ത​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ്ണ സം​തൃ​പ്തി​യി​ല്ലെ​ന്ന് മു​ന്‍ കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വു​മാ​യ ബി​നു പ​ര​പ്പു​ഴ പ​റ​ഞ്ഞു.


കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ പി.​സൈ​മ​ണ്‍ ജോ​ണ്‍ (ജോ​ഷി തെ​ക്കേ​മ​ല) ഓ​ട്ടോ​റി​ക്ഷ ചി​ഹ്ന​ത്തി​ല്‍ യു​ഡി​എ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യാ​യാ​യി 12-ാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ക്കു​മ്പോ​ള്‍ മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് സ​ഹ​യാ​ത്രി​ക​നു​മാ​യ എം.​എ​സ്.​പ്ര​കാ​ശ്കു​മാ​ര്‍ ആ​പ്പി​ള്‍ ചി​ഹ്ന​ത്തി​ല്‍ സ്വ​ത​ന്ത്ര​നാ​യി രം​ഗ​ത്തു​ണ്ട്.

വ​നി​താ സം​വ​ര​ണ വാ​ര്‍​ഡാ​യ അ​ഞ്ചി​ൽ യു​ഡി​എ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ള കോ​ൺ​ഗ്ര​സി​ലെ റോ​ഷ​ന്‍ പി. ​വ​ര്‍​ഗീ​സ് മ​ത്സ​രി​ക്കു​ന്നു. റി​ബ​ലാ​യി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യ സു​നി​താ ഫി​ലി​പ്പും രം​ഗ​ത്തു​ണ്ട്.​മൂ​ന്നാം വാ​ര്‍​ഡി​ല്‍ യു​ഡി​എി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ത്ഥി​യാ​യ സ​ജി ജോ​ര്‍​ജി​നെ​തി​രേ കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ പ്ര​മോ​ദ്കു​മാ​ര്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്നു. എ​ൽ​ഡി​എ​ഫി​ലെ ബി​ജി​ലി പി. ​
ഈ​ശോ​യാ​ണ് മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി.

Latest News

Corehub Up