ഹൂസ്റ്റൺ: ടെക്സസ് സ്റ്റാഫോർഡ് സിറ്റിയിലെ കേരള ഹൗസിൽ വർണാഭമായ കാറുകളുടെയും ബൈക്കുകളുടെയും പ്രദർശനവും കർണിവലും അരങ്ങേറി. പഴയ മോട്ടോർ വാഹനങ്ങളുടെ ശ്രേണിയിൽ 25 ഓളം കാറുകളും പത്തോളം ബൈക്കുകളും പ്രദർശിപ്പിക്കപ്പെട്ടു.
ഈ പ്രദർശനം കാണുവാനും ആസ്വദിക്കുവാനും നൂറുകണക്കിന് ആളുകളാണ് കേരള ഹൗസിലേക്ക് ഒഴുകിയെത്തിയത്. മോട്ടോർ വാഹനങ്ങളുടെ പ്രദർശനം ധാരാളം യുവാക്കളെ ആകർഷിച്ചു. നൃത്തങ്ങളും പാട്ടുകളുമായി വിവിധ കലാകാരന്മാർ സായംസന്ധ്യയെ കാവ്യാത്മകമാക്കി.