Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Violating KAAPA Act

Malappuram

കാ​പ്പ നി​യ​മം ലം​ഘി​ച്ച 19കാ​ര​ൻ പൊ​ന്നാ​നി​യി​ൽ അ​റ​സ്റ്റി​ൽ

പൊ​ന്നാ​നി: കാ​പ്പ നി​യ​മം ലം​ഘി​ച്ച ക്രി​മി​ന​ൽ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. പൊ​ന്നാ​നി വ​ലി​യ ജാ​റ​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഹാ​ജി​യാ​ര​ക​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ജ​സീ​ലി​നെ​യാ​ണ് (19) പൊ​ന്നാ​നി പൊ​ലി​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എം.​വി. ജി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ജി​ല്ല​യി​ലെ പൊ​ന്നാ​നി, ച​ങ്ങ​രം​കു​ളം, കു​റ്റി​പ്പു​റം പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി എ​ട്ടോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ജ​സീ​ൽ. മോ​‌ഷ്‌ടി​ച്ച ആ​ഡം​ബ​ര ബൈ​ക്കി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ പ​ള്ള​പ്ര​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ച സം​ഭ​വ​ത്തി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പു​ത​ന്നെ, ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വാ​ക്കേ​റ്റ​മു​ണ്ടാ​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച പൊ​ന്നാ​നി പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ലും ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ന​ര​ഹ​ത്യാ​ശ്ര​മം, ഗു​രു​ത​ര​മാ​യി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ, മോ​ഷ​ണം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളു​ടെ തു​ട​ർ​ച്ച​യാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​റു​മാ​സ​ത്തേ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഈ ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലി​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up