Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Violence In Omallur

Pathanamthitta

ഓ​മ​ല്ലൂ​രി​ലെ അ​തി​ക്ര​മ​ത്തി​നെ​തി​രേ ന​ട​പ​ടി വേ​ണം: ഡി​സി​സി പ്ര​സി​ഡ​ന്‍റ്

പ​ത്ത​നം​തി​ട്ട: ബി​ജെ​പി ഭ​രി​ക്കു​ന്ന ഓ​മ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു വി​ഭാ​ഗം ക്രൈസ്ത​വ വി​ശ്വാ​സി​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ആ​രാ​ധ​ന സ്ഥ​ല​ത്ത് ക​ട​ന്നു ക​യ​റി അ​തി​ക്ര​മം ന​ട​ത്തു​ക​യും അ​ല​ങ്കോ​ല​മാ​ക്കു​യും ചെ​യ്ത ന​ട​പ​ടി​യി​ൽ അ​ക്ര​മി​ക​ളാ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രെ​ങ്കി​ലും തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ രാ​ജ്യ​ത്തെ നി​യ​മം അ​നു​സ​രി​ച്ച് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ വ്യ​വ​സ്ഥാ​പി​ത മാ​ർ​ഗ​ങ്ങൾ നി​ല​നി​ൽ​ക്കു​മ്പോ​ൾ ഉ​ത്ത​രേ​ന്ത്യ​ൻ മാ​തൃ​ക​യി​ൽ വി​ശ്വാ​സി​ക​ൾ​ക്കെ​തി​രാ​യി ന​ട​ത്തി​യ അ​തി​ക്ര​മം അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളും പ്ര​തി​രോ​ധ​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Latest News

Corehub Up