Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viral Kumbh Mela Girl

കും​ഭ​മേ​ള വൈ​റ​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വി​ന് തി​രി​ച്ച​ടി; അ​റ​സ്റ്റ് ത​ട​യാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ക്‌​സോ കേ​സി​ല്‍ ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ര്‍​മാ​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ ഉ​ത്ത​ര​വ് നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ജ​സ്റ്റി​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്തി​ന്‍റേ​താ​ണ് വി​ധി. ഫ​ര്‍​മാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു ഫ​ര്‍​മാ​ന്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ പോ​ക്‌​സോ കേ​സി​ല്‍ ഫ​ര്‍​മാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ മ​ധ്യ​പ്ര​ദേ​ശ് പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ത​ള്ളി​യ​ത്. നേ​ര​ത്തെ അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വ് നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്, ജാ​മ്യ​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഫ​ര്‍​മാ​ന് ഒ​രു മാ​സ​ത്തെ സാ​വ​കാ​ശം ഹൈ​ക്കോ​ട​തി ന​ല്‍​കി​യി​രു​ന്നു.

മു​ന്‍​കൂ​ര്‍ ജാ​മ്യം ത​ള്ളി​യ​തോ​ടെ അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് നീ​ട്ട​ണം, പോ​ലീ​സ് സം​ര​ക്ഷ​ണം തു​ട​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഫ​ര്‍​മാ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹൈ​ക്കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഫ​ർ​മാ​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് നീ​ക്കം ശ​ക്ത​മാ​ക്കും.

Latest News

Corehub Up