ആനന്ദം തേടിയുള്ള പരീക്ഷണം ചിലപ്പോൾ ജീവന് തന്നെ ഭീഷണിയാകും. അത് തെളിയിക്കുന്നതാണ് ഏഥൻസിൽ നിന്നുള്ള ഈ കേസ്.തെറ്റായ രീതിയിൽ നടത്തിയ ഒരു പരീക്ഷണം 53 കാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഗ്രീസിലെ ലൈക്കോ ജനറൽ ആശുപത്രിയിലാണ് സംഭവം. സ്വയം സുഖം കണ്ടെത്താൻ വീട്ടിലെ ഇലക്ട്രിക് വയർ ഉപയോഗിക്കാൻ തീരുമാനിച്ചു. വയർ മൂത്രനാളത്തിലൂടെ അകത്തേക്ക് കടത്തി.പക്ഷെ സംഭവിച്ചത് മറിച്ചായിരുന്നു. മൂന്ന് മീറ്ററോളം നീളമുള്ള വയർ മുഴുവനായി മൂത്രസഞ്ചിക്കുള്ളിലേക്ക് വഴുതി കയറി. അവിടെ ഒരു പന്ത് പോലെ ചുരുണ്ട് കെട്ടായി.മൂന്ന് മണിക്കൂർ അയാൾ സ്വയം എടുക്കാൻ ശ്രമിച്ചു. മൂത്രം പോകുന്നില്ല, രക്തം വരുന്നു. വേദന സഹിക്കാതായപ്പോൾ ആശുപത്രിയിൽ ഓടി.
എക്സ് റേ എടുത്ത ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.മൂത്രസഞ്ചി നിറയെ ചുരുണ്ടു കിടക്കുന്ന വയർ.സാധാരണ എൻഡോസ്കോപ്പി കൊണ്ട് എടുക്കാൻ പറ്റാത്തത്ര വലുതായിരുന്നു കെട്ട്. ഒടുവിൽ അടിവയർ തുറന്നുള്ള വലിയ ശസ്ത്രക്രിയ ചെയ്താണ് ഇത്പുറത്തെടുത്തത്.ഭാഗ്യത്തിന് അണുബാധയ്ക്കുള്ള മരുന്നുകൾക്ക് ശേഷം അയാൾ രക്ഷപ്പെട്ടു.
ഇപ്പോൾ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.ഈ സംഭവം പ്രശസ്ത മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം അശാസ്ത്രീയ പരീക്ഷണങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ലൈംഗിക ആരോഗ്യ വിദഗ്ധനെയോ യൂറോളജിസ്റ്റിനെയോ കണ്ട് സംസാരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
വയർ ഫുൾ അകത്തായ സ്ഥിതിക്ക്, പവർ ബാങ്ക് കൂടി കണക്ട് ചെയ്ത് സ്വന്തം ബോഡിയിൽ വൈ ഫൈ ആക്കാമായിരുന്നു,കരണ്ടില്ലാത്ത വയർ കൊണ്ട് എന്താ കാര്യം? ചാർജ് ചെയ്യാൻ എങ്കിലും വെക്കാമായിരുന്നു,തുടങ്ങി ഒട്ടേറെ കമന്റുകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.