Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Virudhanagar Blast

വി​രു​ദ​ന​ഗ​ർ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം; പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി

ചെ​ന്നൈ: വി​രു​ദ​ന​ഗ​ർ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​ധാ​ന​പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി. ഫാ​ക്ട​റി ഉ​ട​മ​ക​ളാ​യ ഈ​ശ്വ​രി, ഭ​ർ​ത്താ​വ് മു​ത്തു​മാ​ണി​ക്യം എ​ന്നി​വ​രാ​ണ് വി​രു​ദന​ഗ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ഇ​വ​രു​ടെ നാ​ല് ബ​ന്ധു​ക്ക​ളെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ​ശ്വ​രി​യേ​യും മു​ത്തു​മാ​ണി​ക്യ​ത്തി​നെ​യും ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് നാ​ല് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ൽ 25 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ വ​ന​ജ ഫ​യ​ർ വ​ർ​ക്ക്സി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ൽ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടു. ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി. ദു​ര​ന്ത​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ക്ക​ണ​മെ​ന്ന അ​ഡ്വ. ആ​ർ. ക​രു​ണാ​നി​ധി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ.

Latest News

Corehub Up