തലയോലപ്പറമ്പ്: മുൻ മന്ത്രി വി.എൻ. വാസവൻ തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെയും വല്ലകം സെന്റ് മേരീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച് ദുരിതബാധിതരോട് ക്ഷേമാന്വേഷണം നടത്തി.
ക്യാമ്പിലെത്തിയ വി.എൻ. വാസവനെ തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, വൈസ് പ്രസിഡന്റ് അനിതാ സുഭാഷ് എന്നിവർ സ്വീകരിച്ചു. വി.എൻ. വാസവനൊപ്പം സിപിഎം ജില്ലാ കമ്മറ്റി അംഗം കെ. ശെൽവരാജ് , തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ. സി.എം. കുസുമൻ തുടങ്ങിയവരുമുണ്ടായിരുന്നു.