Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vismaya Case

വി​സ്മ​യ കേ​സി​ലെ പ്ര​തി കി​ര​ൺ കു​മാ​റി​ന് മ​ർ​ദ​നം; നാ​ലു​പേ​ർ​ക്കെ​തി​രെ കേ​സ്

കൊ​ല്ലം: വി​സ്മ​യ കേ​സി​ലെ പ്ര​തി​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കി​ര​ൺ കു​മാ​റി(34)​ന് മ​ർ​ദ​നം. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്കെ​തി​രെ ശൂ​ര​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

ശാ​സ്താം​കോ​ട്ട പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗം ശാ​സ്താം​ന​ട​യി​ലെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം.

വി​സ്മ​യ കേ​സി​ന്‍റെ കാ​ര്യം പ​റ​ഞ്ഞ് റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന നാ​ലു യു​വാ​ക്ക​ൾ പ്ര​കോ​പ​ന​മാ​യി സം​സാ​രി​ക്കു​ക​യും വീ​ടി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വീ​പ്പ​ക​ളി​ൽ അ​ടി​ക്കു​ക​യും കി​ര​ണി​നെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു പു​റ​ത്തേ​ക്ക് വ​ന്ന കി​ര​ണി​നെ മ​ർ​ദി​ച്ചു.

അ​ടി​ച്ച് താ​ഴെ​യി​ട്ട ശേ​ഷം മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു. മു​ൻ​പും പ​ല​പ്പോ​ഴും യു​വാ​ക്ക​ളു​ടെ സം​ഘ​ങ്ങ​ൾ ബൈ​ക്കു​ക​ളി​ൽ വീ​ടി​നു മു​ന്നി​ലെ​ത്തി വെ​ല്ലു​വി​ളി​ച്ച് പോ​കാ​റു​ണ്ടാ​യി​രു​ന്നു. ക​ണ്ടാ​ൽ അ​റി​യു​ന്ന​വ​രാ​യ നാ​ലു പേ​ർ​ക്കെ​തി​രെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത​തെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും വി​സ്മ​യ കേ​സു​മാ​യി സം​ഭ​വ​ത്തി​നു ബ​ന്ധ​മി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന വി​സ്മ​യ(24) ഭ​ർ​തൃ​വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. കേ​സി​ൽ കി​ര​ൺ കു​മാ​റി​നെ കോ​ട​തി 10 വ​ർ​ഷം ത​ട​വി​നാ​ണ് ശി​ക്ഷി​ച്ച​ത്. സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യം നേ​ടി​യ ശേ​ഷം സ്വ​ന്തം വീ​ട്ടി​ലാ​ണ് കി​ര​ൺ ക​ഴി​യു​ന്ന​ത്.

 

Latest News

Corehub Up