Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vitiligo

Family Health

ഒ​രു​മി​ച്ചു താ​മ​സി​ച്ചാ​ൽ വെ​ള്ള​പ്പാ​ണ്ട് പ​ക​രു​മോ?

വെ​ള്ള​പ്പാ​ണ്ട് (vitiligo) ഉ​ണ്ടാ​യി​രു​ന്ന പ്ര​ശ​സ്ത ക​ലാ​കാ​ര​ന്‍ മൈ​ക്കി​ള്‍ ജാ​ക്സ​ന്‍റെ ഓ​ര്‍​മ ദി​ന​മാ​ണ് ലോ​ക വെ​ള്ള​പ്പാ​ണ്ട് ദി​ന​മാ​യി ആ​ച​രി​ച്ചു വ​രു​ന്ന​ത്. വെ​ള്ള​പ്പാ​ണ്ടി​നെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ല്‍​ക്ക​ര​ണ​വും ഈ ​അ​വ​സ്ഥ​യി​ലു​ള്ള​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​ദി​നം ആ​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി​ട്ടും വെ​ള്ള​പ്പാ​ണ്ടി​നെ​ക്കു​റി​ച്ച് പ​ല മി​ഥ്യാ​ധാ​ര​ണ​ക​ളും ഇ​ന്നും സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

വെ​ള്ള​പ്പാ​ണ്ട് പ​ക​ര്‍​ച്ച വ്യാ​ധി​യാ​ണോ?

അ​ല്ല. ഹ​സ്ത​ദാ​ന​ത്തി​ലൂ​ടെ​യോ ആ​ലിം​ഗ​ന​ത്തി​ലൂ​ടെ​യോ വാ​യു​വി​ലൂ​ടെ​യോ വെ​ള്ള​ത്തി​ലൂ​ടെ​യോ ആ​ഹാ​ര​ത്തി​ലൂ​ടെ​യോ പ​ക​രു​ന്ന ഒ​രു അ​വ​സ്ഥ​യ​ല്ല വെ​ള്ള​പ്പാ​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത് ബാ​ധി​ച്ച​വ​രെ ക​ല്യാ​ണം ക​ഴി​ക്കാ​നോ ഒ​രു​മി​ച്ച് താ​മ​സി​ക്കാ​നോ ഒ​രു​മി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ ക​ളി​ക്കാ​നോ ഒ​രു ത​ട​സ​വു​മി​ല്ല.

വെ​ള്ള​പ്പാ​ണ്ട് അ​ണു​ബാ​ധ​യാ​ണോ?

അ​ല്ല. ച​ര്‍​മ്മ​ത്തി​നു നി​റം ന​ല്‍​കു​ന്ന കോ​ശ​മാ​യ മെ​ലാ​നോ​സൈ​റ്റി​നോ​ട് (Melanocyte) ന​മ്മു​ടെ ത​ന്നെ രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി പ്ര​തി​ക​രി​ക്കു​ന്ന​തു മൂ​ലം മെ​ലാ​നോ​സൈ​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കു​റ​യു​ക​യും ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ മെ​ലാ​നി​ന്‍ (Melanin) എ​ന്ന പി​ഗ്‌​മെ​ന്‍റ് കു​റ​യു​ക​യും ചെ​യ്യു​ന്നു. മെ​ലാ​നോ​സൈ​റ്റി​ന്‍റെ വ​ള​ര്‍​ച്ച ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന രാ​സ​വ​സ്തു​ക്ക​ളു​ടെ​യും വ​ള​ർ​ച്ചാ​ഘ​ട​ക​ത്തി​ന്‍റെ​യും( Growth factor) അ​ഭാ​വം മൂ​ല​വും അ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കു​റ​യാം. ഇ​ങ്ങ​നെ മെ​ലാ​നി​ന്‍ കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ള്‍ വെ​ളു​ത്ത് കാ​ണ​പ്പെ​ടു​ന്നു.

വെ​ള്ള​പ്പാ​ണ്ട് ശ​രീ​രം മു​ഴു​വ​നും വ​രു​മോ?

ശ​രീ​ര​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്തും വെ​ള്ള​പ്പാ​ണ്ട് (vitiligo) വ​രാം. സാ​ധാ​ര​ണ വെ​ള്ള​പ്പാ​ണ്ടി​നെ ര​ണ്ടാ​യി ത​രം​തി​രി​ക്കാം.

1. നോ​ൺ സെ​ഗ്‌​മെ​ന്‍റ​ൽ വി​റ്റി​ലി​ഗോ (Non segmental Vitiligo)- ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍ ബാ​ധി​ക്കാം.

2. സെ​ഗ്‌​മെ​ന്‍റ​ൽ വി​റ്റി​ലി​ഗോ (Segmental Vitiligo) - ശ​രീ​ര​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ മാ​ത്രം കാ​ണ​പ്പെ​ടു​ന്നു.

പാ​ര​മ്പ​ര്യ​മാ​യി ഉ​ണ്ടാ​കു​ന്ന​താ​ണോ?

ജ​ന​സം​ഖ്യ​യു​ടെ ഏ​ക​ദേ​ശം 1% ആ​ള്‍​ക്കാ​രെ വെ​ള്ള​പ്പാ​ണ്ട് ബാ​ധി​ക്കു​ന്നു​ണ്ട്. പ​ല ഘ​ട​ക​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണ് വെ​ള്ള​പ്പാ​ണ്ട്. വെ​ള്ള​പ്പാ​ണ്ട് ബാ​ധി​ച്ച 20% - 30% വ​രെ ആ​ളു​ക​ളു​ടെ അ​ടു​ത്ത ഒ​രു ബ​ന്ധു​വി​നും വെ​ള്ള​പ്പാ​ണ്ട് ക​ണ്ടു വ​രു​ന്നു​ണ്ട്.

 

വി​വ​ര​ങ്ങ​ൾ: ഡോ. ​ശാ​ലി​നി വി. ​ആ​ർ
ക​ൺ​സ​ൾ​ട്ട​ന്‍റ് ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റ്,
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ,
തി​രു​വ​ന​ന്ത​പു​രം

Latest News

Corehub Up