Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viyoonsayuran

വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ എ​ഐ ആ​പ്പ്; ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ എ​ട്ടു​വ​യ​സു​കാ​ര​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി ലോ​കം!

ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ മാ​ർ​ഖാ​മി​ൽ താ​മ​സി​ക്കു​ന്ന എ​ട്ടു​വ​യ​സ്സു​കാ​ര​നാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ വി​യൂ​ഹ​ൻ സ​യൂ​റ​ൻ നി​ർ​മ്മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് വ​ന്യ​ജീ​വി സാ​ന്നി​ധ്യം അ​റി​യാ​നും സം​ര​ക്ഷി​ക്കാ​നു​മാ​യി പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്പ് വി​ക​സി​പ്പി​ച്ചു.

'അ​ർ​ബ​ൻ വൈ​ൽ​ഡ് വാ​ച്ച്' (Urban Wild Watch) എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​സൗ​ജ​ന്യ ആ​പ്പി​ലൂ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ണു​ന്ന വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം പ​ങ്കു​വെ​ക്കാ​നാ​കും.

കാ​ന​ഡ​യി​ലെ​യും യു​എ​സി​ലെ​യും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ര​ടി, കൊ​യോ​ട്ട്, കു​റു​ക്ക​ൻ, മാ​ൻ തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തോ​ടൊ​പ്പം വ​ന്യ​മൃ​ഗ​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കാ​തി​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് വി​യൂ​ഹ​ൻ ഈ ​ആ​പ്പ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ളെ ക​ണ്ട സ്ഥ​ലം കൃ​ത്യ​മാ​യി കാ​ണി​ക്കു​ന്ന​തി​ന് പ​ക​രം ആ ​പ്ര​ദേ​ശം മാ​ത്ര​മാ​ണ് ആ​പ്പി​ൽ കാ​ണി​ക്കു​ക. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഫോ​ട്ടോ എ​ടു​ക്കാ​നാ​യി ആ​ളു​ക​ൾ മൃ​ഗ​ങ്ങ​ൾ​ക്ക് ചു​റ്റും ത​ട​ഞ്ഞു​കൂ​ടു​ന്ന​ത് മൃ​ഗ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​മെ​ന്നും അ​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും മ​ന​സ്സി​ലാ​ക്കി​യാ​ണ് ഈ ​ഫീ​ച്ച​ർ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

പ​രി​ക്കേ​റ്റ​തോ ഒ​റ്റ​പ്പെ​ട്ടു​പോ​യ​തോ ആ​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ആ​പ്പി​ലൂ​ടെ അ​റി​യി​ക്കാം. കൂ​ടാ​തെ, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ മു​ന്നി​ൽ പെ​ട്ടാ​ൽ എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും ആ​പ്പി​ൽ ല​ഭ്യ​മാ​ണ്.

പ​ര​മ്പ​രാ​ഗ​ത​മാ​യി കോ​ഡിം​ഗ് പ​ഠി​ക്കു​ന്ന​തി​ന് പ​ക​രം അ​ത്യാ​ധു​നി​ക എ​ഐ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വി​യൂ​ഹ​ൻ ആ​പ്പ് വി​ക​സി​പ്പി​ച്ച​ത്. ആ​ശ​യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ 'ക്ലോ​ഡ്' എ​ന്ന എ​ഐ ടൂ​ളും, ല​ളി​ത​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ളെ ആ​പ്പാ​യി മാ​റ്റാ​ൻ 'ലൗ​വ​ബി​ൾ' എ​ന്ന പ്ലാ​റ്റ്‌​ഫോ​മും ഉ​പ​യോ​ഗി​ച്ചു.

ജൂ​ൺ 5ന് ​പു​റ​ത്തി​റ​ങ്ങി​യ ആ​പ്പി​ൽ ജൂ​ലൈ മാ​സ​ത്തോ​ടെ കാ​ന​ഡ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ൽ നി​ന്നു​മാ​യി 150ല​ധി​കം വ​ന്യ​ജീ​വി സാ​ന്നി​ധ്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ശ​രി​യാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ മ​നു​ഷ്യ​ർ​ക്കും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ.

Latest News

Corehub Up