Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vm Vinu

വി.എം. വിനുവിനു പകരം സെലിബ്രിറ്റി ഇല്ല; കോഴിക്കോട് മേയര്‍ സ്ഥാനാർഥിയെ ഇന്നറിയാം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാർഥിയായി സെലിബ്രിറ്റികളെ ഇനി പരിഗണിക്കേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്. പ്രാദേശിക നേതൃത്വത്തെ പരിഗണിക്കാനാണ് പാർട്ടി തീരുമാനം.

വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് സംവിധായകൻ വി.എം. വിനുവിന് മത്സരിക്കാനായിരുന്നില്ല. ഇതേത്തുടർന്നാണ് കോൺഗ്രസ്‌ നേതൃത്വം പുതിയ സ്ഥാനാർഥിയെ തേടുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ ഈ തീരുമാനം കൈകൊണ്ടതായാണ് വിവരം.

സാഹിത്യ, സിനിമ മേഖലയിൽ ഉള്ള ചിലരെ നേതാക്കൾ സമീപിച്ചിരുന്നു. ആരും സന്നദ്ധത അറിയിക്കാതിരുന്നതിനെ തുടർന്നാണ് പ്രാദേശിക നേതാക്കളിലേക്ക് എത്തിയിരിക്കുന്നത്. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.

കല്ലായി വാർഡിൽ നിന്നും മണ്ഡലം പ്രസിഡന്‍റ് കാളക്കണ്ടി ബൈജു, നിലവിലെ കൗണ്‍സിലര്‍ എം.സി. സുധാമണി, സുരേഷ് കുമാര്‍ തുടങ്ങിയവരാണ് പരിഗണനയിലുള്ളത്.

Latest News

Corehub Up