തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ ഉത്തരവാദിത്തത്തിൽനിന്നു ദേവസ്വംമന്ത്രി വി.എൻ. വാസവന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
ആഗോള സംഗമത്തിന്റെ ഒരുക്കങ്ങൾക്കു വേണ്ടി മുൻകൈയെടുത്തത് മന്ത്രിയാണ്. നിർദേശങ്ങൾ കൊടുത്തത് മന്ത്രിയാണ്. അതു വൻനേട്ടമാണെന്നു പറഞ്ഞ് അഭിമാനം കൊണ്ടതും മന്ത്രിയാണ്. എന്നിട്ട് തട്ടിപ്പിന്റെ വാർത്തകൾ പുറത്തുവരുന്പോൾ എല്ലാം ബോർഡിന്റെ ഉത്തരവാദിത്തമാണെന്നു പറഞ്ഞ് എങ്ങനെയാണ് ദേവസ്വംമന്ത്രിക്ക് ഒഴിയാൻ സാധിക്കുന്നത്.
ഏഴു കോടി രൂപയുടെ ആഗോള സംഗമം നടത്തിയ ശേഷമാണോ സ്പോണ്‍സർമാരെ തിരിക്കി നടക്കുന്നത്. ടെൻഡർ വിളിക്കാതെയാണ് ഊരാളുങ്കലിന്റെ സബ്സിഡിയറി കന്പനിക്കു ചുമതല നൽകിയത്. ഇതിൽ അടിമുടി അഴിമതിയാണ്. ഇക്കാര്യത്തിൽ ശരിയായ അന്വേഷണം ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.