Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vocations

ന​ന്മ​യും പ്ര​തീ​ക്ഷ​യും പ​ക​ർ​ന്ന് ലെ​യോ മാ​ർ​പാ​പ്പ; ദൈ​വ​വി​ളി​ക്കാ​യി പ്രാ​ർ​ഥ​ന​യ്ക്ക് ആ​ഹ്വാ​നം

മോ​​​​​ണ്ടെ​​​​​വി​​​​​ദി​​​​​യോ: ന​​​​​ന്മ​​​​​യും പ്ര​​​​​തീ​​​​​ക്ഷ​​​​​യും പ​​​​​ങ്കു​​​​​വ​​​​​ച്ച് ഈ​​​​​ശോ​​​​​മി​​​​​ശി​​​​​ഹാ​​​​​യു​​​​​ടെ സ​​​​​ന്ദേ​​​​​ശം ലോ​​​​​ക​​​​​ത്തി​​​​​നു പ​​​​​ക​​​​​രു​​​​​ക​​​​​യാ​​​​​ണ് ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​ സ​​​​​ഭ​​​​​യു​​​​​ടെ ല​​​​​ക്ഷ്യ​​​​​മെ​​​​​ന്ന് ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ.

ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഉ​​​​​റു​​​​​ഗ്വെ​​ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മോ​​​​​ണ്ടെ​​​​​വി​​​​​ദി​​​​​യോ​​​യി​​​​​ലെ​​​​​ത്തി​​​​​യ മാ​​​​​ർ​​​​​പാ​​​​​പ്പ, പ്ലാ​​​​​സാ ഇ​​​​​ന്ദേ​​​​​പെ​​​​​ൻ​​​​​ദേ​​​​​ൻ​​​​​സി​​​​​യ​​​​​യി​​​​​ലെ സ്വീ​​​ക​​​ര​​​ണ​​​ച്ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്ക​​​വേ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ, പൊ​​​​​തു​​​​​ന​​​​​ന്മ, പൗ​​​​​ര​​​​​സ്വാ​​​​​ത​​​​​ന്ത്ര്യം, സാ​​​​​മൂ​​​​​ഹി​​​​​ക ക്ഷേ​​​​​മം എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ പ്രാ​​​​​ധാ​​​​​ന്യം ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു. സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​ശേ​​​​​ഷി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​തെ എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും മി​​​​​ക​​​​​ച്ച ചി​​​​​കി​​​​​ത്സ ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ഏ​​​​​കാ​​​​​ന്ത​​​​​ത​​​​​യും നി​​​​​രാ​​​​​ശ​​​​​യും അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ ചേ​​​​​ർ​​​​​ത്തു​​​​​പി​​​​​ടി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു. ഭാ​​​​​വി​​​​​ത​​​​​ല​​​​​മു​​​​​റ​​​​​യ്ക്കാ​​​​​യി പ്ര​​​​​കൃ​​​​​തി​​​​​വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ സം​​​​​ര​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യും പു​​​​​ന​​​​​രു​​​​​പ​​​​​യോ​​​​​ഗ ഊ​​​​​ർ​​​​​ജ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഉ​​​​​റു​​​​​ഗ്വെ കൈ​​​​​വ​​​​​രി​​​​​ച്ച നേ​​​​​ട്ട​​​​​ങ്ങ​​​​​ളും മാ​​​​​ർ​​​​​പാ​​​​​പ്പ എ​​​​​ടു​​​​​ത്തു​​​​​പ​​​​​റ​​​​​ഞ്ഞു.

മ​​​​​തേ​​​​​ത​​​​​ര​​​ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കും അ​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​ർ​​​​​ക്കും പ​​​​​ര​​​​​സ്പ​​​​​ര ബ​​​​​ഹു​​​​​മാ​​​​​ന​​​​​ത്തോ​​​​​ടെ ജീ​​​​​വി​​​​​ക്കാ​​​​​നു​​​​​ള്ള സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മു​​​​​ണ്ടാ​​​​​ക​​​​​ണം. മ​​​​​ത​​​​​സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്ക് പൊ​​​​​തു​​​​​ന​​​​​ന്മ​​​​​യ്ക്കാ​​​​​യി സം​​​​​ഭാ​​​​​വ​​​​​ന ന​​​​​ൽ​​​​​കാ​​​​​ൻ അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ണ്ടെ​​​​​ന്നും മാ​​​​​ർ​​​​​പാ​​​​​പ്പ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യെ കാ​​​​​ണാ​​​​​ൻ വ​​​​​ൻ ജ​​​​​ന​​​​​ക്കൂ​​​​​ട്ട​​​​​മാ​​​​​ണ് ത​​​​​ടി​​​​​ച്ചു​​​​​കൂ​​​​​ടി​​​​​യ​​​​​ത്. ഉ​​​​​റു​​​​​ഗ്വെയു​​​​​ടെ​​​​​യും വ​​​​​ത്തി​​​​​ക്കാ​​​​​ന്‍റെ​​​​​യും പ​​​​​താ​​​​​ക​​​​​ക​​​​​ൾ ഏ​​​​​ന്തി​​​​​യ കു​​​​​ട്ടി​​​​​കൾ അടക്കമുള്ള കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ തെ​​​​​രു​​​​​വു​​​​​ക​​​​​ളി​​​​​ൽ നി​​​​​റ​​​​​ഞ്ഞു. മ​​​​​ദ​​​​​ർ തെ​​​​​രേ​​​​​സ​​​​​യു​​​​​ടെ​​​​​യും വൈ​​​​​ദി​​​​​ക​​​​​രു​​​​​ടെ​​​​​യും ക​​​​​ന്യാ​​​​​സ്ത്രീ​​​​​ക​​​​​ളു​​​​​ടെ​​​​​യും വേ​​​​​ഷ​​​​​മ​​​​​ണി​​​​​ഞ്ഞ കൊ​​​​​ച്ചു​​​​​കു​​​​​ട്ടി​​​​​ക​​​​​ൾ മാ​​​​​ർ​​​​​പാ​​​​​പ്പ ക​​​​​ട​​​​​ന്നു​​​​​വരുന്ന വ​​​​​ഴി​​​​​യി​​​​​ൽ കാ​​​​​ത്തു​​​​​നി​​​​​ന്നു.

മെ​​​​​ട്രോ​​​​​പൊ​​​​​ളി​​​​​റ്റ​​​​​ൻ ക​​​​​ത്തീ​​​​​ഡ്ര​​​​​ലി​​​​​ൽ ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​ർ, വൈ​​​​​ദി​​​​​ക​​​​​ർ, സ​​​​​ന്യ​​​​​സ്ത​​​​​ർ, സെ​​​​​മി​​​​​നാ​​​​​രി വി​​​​​ദ്യാ​​​​​ർ​​​​​ഥിക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കാ​​​​​യി സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച സ​​​​​ന്ധ്യാ​​​​​പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യ്ക്കി​​​​​ടെ സം​​​​​സാ​​​​​രി​​​​​ക്ക​​​​​വെ, പൗ​​​​​രോ​​​​​ഹി​​​​​ത്യ​​​​​ത്തി​​​​​ലേ​​​​​ക്കും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​മു​​​​​ള്ള ദൈ​​​​​വ​​​​​വി​​​​​ളി​​​​​ക​​​​​ൾ വ​​​​​ർ​​​​​ധി​​​​​ക്കാ​​​​​ൻ ലോ​​​​​ക​​​​​മെ​​​​​മ്പാ​​​​​ടും പ്രാ​​​​​ർ​​​​​ഥ​​​​​ിക്കണമെന്നും ഉ​​​​​പ​​​​​വാ​​​​​സ​​​​​ം ആ​​​​​ച​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും മാ​​​​​ർ​​​​​പാ​​​​​പ്പ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു.

2024ൽ ​​​​​ഉ​​​​​റു​​​​​ഗ്വെയി​​​​​ലെ സെ​​​​​മി​​​​​നാ​​​​​രി​​​​​യി​​​​​ൽ പു​​​​​തി​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​രും പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​തി​​​​​രു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ച പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യു​​​​​ടെ ഫ​​​​​ല​​​​​മാ​​​​​യി ഇ​​​​​പ്പോ​​​​​ൾ നി​​​​​ര​​​​​വ​​​​​ധി യു​​​​​വാ​​​​​ക്ക​​​​​ൾ വൈ​​​ദി​​​ക​​​പ​​​​​രി​​​​​ശീ​​​​​ല​​​​​നം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​യും അ​​​​​ദ്ദേ​​​​​ഹം ചൂണ്ടിക്കാട്ടി. മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രെ വേ​​​​​ദ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന വാ​​​​​ക്കു​​​​​ക​​​​​ൾ ഉ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തും ഉ​​​​​പ​​​​​വാ​​​​​സ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് മാ​​​​​ർ​​​​​പാ​​​​​പ്പ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു.

അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക് നു​​​​​ൺ​​​​​ഷ്യേ​​​​​ച്ച​​​​​റി​​​​​ന്‍റെ ബാ​​​​​ൽ​​​​​ക്ക​​​​​ണി​​​​​യി​​​​​ൽ​​​​​ നി​​​​​ന്ന് യു​​​​​വാ​​​​​ക്ക​​​​​ളെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്ത മാ​​​​​ർ​​​​​പാ​​​​​പ്പ, ഉ​​​​​റു​​​​​ഗ്വെ ആ​​​​​ഴ​​​​​മാ​​​​​യ വി​​​​​ശ്വാ​​​​​സ​​​​​മു​​​​​ള്ള യു​​​​​വാ​​​​​ക്ക​​​​​ളു​​​​​ടെ രാ​​​​​ജ്യ​​​​​മാ​​​​​ണെ​​​​​ന്ന് വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ചു. യു​​​​​വാ​​​​​ക്ക​​​​​ളു​​​​​ടെ ആ​​​​​വേ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​യ സ്വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ന​​​​​ന്ദി അ​​​​​റി​​​​​യി​​​​​ക്കു​​​​​ക​​​​​യും എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും ആ​​​​​ശീ​​​​​ർ​​​​​വ​​​​​ദി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.നേ​​​​​ര​​​​​ത്തേ, ക​​​​​രാ​​​​​സ്കോ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ എ​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു പ്രൗ​​​ഢ​​​ഗം​​​ഭീ​​​ര​​​മാ​​​യ വ​​​ര​​​വേ​​​ല്പാ​​​ണു ല​​​ഭി​​​ച്ച​​​ത്.

12 ദി​​​​​വ​​​​​സം നീ​​​​​ളു​​​​​ന്ന സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഉ​​​​​റു​​​​​ഗ്വെയി​​​​​ലെ നാ​​​​​ലാ​​​​​മ​​​​​ത്തെ വ​​​​​ലി​​​​​യ ന​​​​​ഗ​​​​​ര​​​​​മാ​​​​​യ പൈ​​​​​സാ​​​​​ന്ദു​​​​​വി​​​​​ലെ "മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ പാ​​​​​ർ​​​​​ക്ക് പാ​​​​​രീ​​​​​സ്- ല​​​​​ണ്ട​​​​​നി​​​​​ൽ’ ഇ​​​ന്നു രാ​​​​​വി​​​​​ലെ മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന അ​​​​​ർ​​​​​പ്പി​​​​​ക്കും. തു​​​​​ട​​​​​ർ​​​​​ന്ന് മോ​​​​​ണ്ടെ​​​​​വി​​​ദി​​​​​യോ​​​​​യി​​​​​ലെ ഉ​​​​​റു​​​​​ഗ്വെ ക​​​​​ത്തോ​​​​​ലി​​​​​ക്ക സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രെ​​​​​യും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വി​​​​​ദ​​​​​ഗ്ധ​​​​​രെ​​​​​യും അ​​​​​ദ്ദേ​​​​​ഹം അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യും. ഉ​​​​​റു​​​​​ഗ്വെയ്ക്കും അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യ്ക്കും ശേ​​​​​ഷം പെ​​​​​റു​​​​​വി​​​​​ലും മാ​​​​​ർ​​​​​പാ​​​​​പ്പ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്തും. റോ​​​​​ബ​​​​​ർ​​​​​ട്ട് പ്രെ​​​​​വോ​​​​​സ്റ്റ് എ​​​​​ന്ന​​​​​പേ​​​​​രി​​​​​ൽ 20 വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ളം മി​​​​​ഷ​​​​​ണ​​​​​റി​​​​​യാ​​​​​യും ബി​​​​​ഷ​​​​​പ്പാ​​​​​യും മാർപാപ്പ സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ച രാ​​​​​ജ്യ​​​​​മാ​​​​​ണു പെ​​​​​റു.

Latest News

Corehub Up