Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voicefeatures

ഇ​നി ഫോ​ൺ വി​ളി​ച്ച് സം​സാ​രി​ക്കാ​നും ഗൂ​ഗി​ൾ ജെ​മി​നി എ​ഐ! ഫോ​ൺ കോ​ളു​ക​ൾ സ്വ​യം ചെ​യ്യും 'Call for Me' ഫീ​ച്ച​ർ എ​ത്തു​ന്നു

സാ​ൻ ഫ്രാ​ൻ​സി​സ്കോ: ക​ട​ക​ളി​ലേ​ക്ക് വി​ളി​ക്കാ​നും, ടേ​ബി​ളു​ക​ൾ ബു​ക്ക് ചെ​യ്യാ​നും, അ​പ്പോ​യി​ന്‍റ്മെ​ന്‍റു​ക​ൾ മാ​റ്റി​വെ​ക്കാ​നും ഇ​നി നി​ങ്ങ​ൾ നേ​രി​ട്ട് സം​സാ​രി​ക്കേ​ണ്ട​തി​ല്ല; നി​ങ്ങ​ളു​ടെ പേ​രി​ൽ ഫോ​ൺ വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ സാ​ധി​ച്ചു​ത​രാ​ൻ ഗൂ​ഗി​ൾ ജെ​മി​നി എ​ഐ വ​രു​ന്നു. 'കോ​ൾ ഫോ​ർ മീ' (Call for Me) ​എ​ന്ന പു​ത്ത​ൻ ഫീ​ച്ച​റാ​ണ് ഗൂ​ഗി​ൾ അ​വ​ത​രി​പ്പി​ച്ച​ത്. 

ആ​ളു​ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കാ​ൻ മ​ടി​ക്കു​ന്ന​വ​ർ​ക്കും, ക​സ്റ്റ​മ​ർ കെ​യ​ർ കോ​ളു​ക​ളി​ൽ 'ഓ​ൺ ഹോ​ൾ​ഡ്' ആ​യി സ​മ​യം ക​ള​യാ​ൻ താ​ല്പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്കും ഈ ​ഫീ​ച്ച​ർ വ​ലി​യ ആ​ശ്വാ​സ​മാ​കും.

സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വി​ളി​ച്ച് സം​സാ​രം തു​ട​ങ്ങാ​നും, ഓ​ട്ടോ​മേ​റ്റ​ഡ് ഐ​വി​ആ​ർ മെ​നൂ​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നും, ഐ​വി​ആ​ർ ഹോ​ളി​ൽ ഇ​രി​ക്കാ​നും ജെ​മി​നി​ക്ക് സാ​ധി​ക്കും.

റെ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ ടേ​ബി​ൾ ബു​ക്ക് ചെ​യ്യു​ക, സ​ർ​വീ​സ് നി​ര​ക്കു​ക​ൾ ചോ​ദി​ച്ച​റി​യു​ക, സ്റ്റോ​ക്കി​ൽ സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​ക, അ​പ്പോ​യി​ന്‍റ്മെ​ന്‍റു​ക​ൾ റീ​ഷെ​ഡ്യൂ​ൾ ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ജെ​മി​നി സ്വ​യം നി​ർ​വ്വ​ഹി​ക്കും.

ജെ​മി​നി ആ​പ്പി​ൽ ചെ​ന്ന് "@Call for me"എ​ന്ന് ടൈ​പ്പ് ചെ​യ്ത ശേ​ഷം ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും (തീ​യ​തി, സ​മ​യം മു​ത​ലാ​യ​വ) ന​ൽ​കി​യാ​ൽ മ​തി. ഉ​ദാ​ഹ​ര​ണ​ത്തി​ന്, "Call [Restaurant Name] and book a table for two at 7 PM tomorrow" എ​ന്ന് ന​ൽ​കാം.

ഫോ​ൺ വി​ളി​ക്കു​ന്ന​തി​ന് മു​ൻ​പ് ജെ​മി​നി വി​ളി​ക്കാ​ൻ പോ​കു​ന്ന ന​മ്പ​ർ, സം​സാ​രി​ക്കാ​ൻ പോ​കു​ന്ന വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഒ​രു സം​ഗ്ര​ഹം സ്ക്രീ​നി​ൽ കാ​ണി​ക്കും. ഉ​പ​യോ​ക്താ​വ് അ​നു​മ​തി ന​ൽ​കി​യാ​ൽ മാ​ത്ര​മേ കോ​ൾ പോ​കൂ.

കോ​ൾ ന​ട​ക്കു​മ്പോ​ൾ അ​തി​ലെ സം​ഭാ​ഷ​ണം ത​ത്സ​മ​യം കേ​ൾ​ക്കാ​നും സ്ക്രീ​നി​ൽ ടെ​ക്സ്റ്റാ​യി കാ​ണാ​നും സാ​ധി​ക്കും. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും കോ​ൾ ക​ട്ട് ചെ​യ്യാ​നോ നേ​രി​ട്ട് ഏ​റ്റെ​ടു​ക്കാ​നോ ഉ​പ​യോ​ക്താ​വി​ന് പൂ​ർ​ണ നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കും.

അ​തേ​സ​മ​യം, എ​മ​ർ​ജ​ൻ​സി കോ​ളു​ക​ൾ ചെ​യ്യാ​നോ, പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​നോ, പാ​സ്‌​വേ​ഡ് പോ​ലു​ള്ള ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നോ ജെ​മി​നി​ക്ക് സാ​ധി​ക്കി​ല്ല.

നി​ല​വി​ൽ അ​മേ​രി​ക്ക​യി​ൽ പി​ക്സ​ൽ 11 സീ​രീ​സ് ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന, 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള 'ജെ​മി​നി പെ​യ്ഡ് സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ' ഉ​ള്ള​വ​ർ​ക്കാ​ണ് ബീ​റ്റാ പ​തി​പ്പി​ൽ ഈ ​സേ​വ​നം ല​ഭ്യ​മാ​വു​ക. കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്കും ഈ ​ഫീ​ച്ച​ർ എ​ത്തി​ക്കാ​നാ​ണ് ഗൂ​ഗി​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up