Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voter List Correction

വോ​ട്ട​ർപ​ട്ടി​ക പ​രി​ഷ്ക​ര​ണം ; ഹെ​ൽ​പ് ഡെ​സ്കി​ലേ​ക്ക് ര​ണ്ടു വീ​തം ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ക്ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സം​​​വി​​​ധാ​​​നമൊരു​​​ക്കാ​​​ൻ വി​​​ല്ലേ​​​ജ് ഓ​​​ഫീസു​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഹെ​​​ൽ​​​പ് ഡെ​​​സ്കു​​​ക​​​ളി​​​ൽ ര​​​ണ്ടു വീ​​​തം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ താ​​​ത്കാ​​​ലി​​​ക ജോ​​​ലിക്ര​​​മീ​​​ക​​​ര​​​ണ വ്യ​​​വ​​​സ്ഥ​​​യി​​​ൽ നി​​​യ​​​മി​​​ക്കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം. ഹെ​​​ൽ​​​പ് ഡെ​​​സ്കു​​​ക​​​ളി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കാ​​​നാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കേ​​​ണ്ട​​​ത്.

എ​​​സ്ഐ​​​ആ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ക​​​ര​​​ട് വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​തെപോ​​​യ അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രു​​​ടെ പേ​​​ര് ചേ​​​ർ​​​ക്കാ​​​നാ​​​ണ് സ​​​ഹാ​​​യം ന​​​ൽ​​​കേ​​​ണ്ട​​​ത്. ഇ​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ സൗ​​​ക​​​ര്യം കു​​​റ​​​വെ​​​ങ്കി​​​ൽ അ​​​ടു​​​ത്തു​​​ള്ള സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ സൗ​​​ക​​​ര്യമൊ​​​രു​​​ക്ക​​​ണം.

ഉ​​​ന്ന​​​തി​​​ക​​​ൾ, മ​​​ല​​​യോ​​​ര, തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​ക​​​ൾ. പി​​​ന്നാ​​​ക്ക പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​ട്ടെ​​​ത്തി അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രെ ക​​​ണ്ടെ​​​ത്തി അ​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ വി​​​ല്ലേ​​​ജ് ഓ​​​ഫി​​​സ​​​ർ​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശപ്ര​​​കാ​​​രം അ​​​ങ്ക​​​ണ​​​വാ​​​ടി വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ, ആ​​​ശാ വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ, കു​​​ടും​​​ബ​​​ശ്രീ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​രു​​​ടെ സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.

അ​​​ധി​​​കജീ​​​വ​​​ന​​​ക്കാ​​​രെ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​ത​​​ര വ​​​കു​​​പ്പു​​​ക​​​ളി​​​ൽനി​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം.

വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​ർ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും പൊ​​​തു​​​ഭ​​​ര​​​ണ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up