Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voterslist

ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന സ്ത്രീ! ആരാണ് ഡോ. സീമ ഖന്ന?

ന്യൂഡൽഹി: കഴിഞ്ഞ ദിവസം മാധ്യമങ്ങളോടുള്ള പ്രതികരണത്തിൽ രാഹുൽ ഗാന്ധി എടുത്തു പറഞ്ഞ ഒരു പ്രയോഗത്തിനു പിന്നാലെയാണ് ഏതാനും ദിവസമായി സോഷ്യൽ മീഡിയയും രാഷ്‌ട്രീയ വൃത്തങ്ങളും. എസ്ഐആർ നടപടിയിൽ കള്ളക്കളി നടത്തിയതിന് ഉത്തരവാദികളായവരെയും ജനാധിപത്യത്തെ അട്ടിമറിക്കാൻ കൂട്ടുനിന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

"ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ, മിസ്റ്റർ മോദി, മിസ്റ്റർ ഷാ, മിസ്റ്റർ ഗ്യാനേഷ് കുമാർ, ഇപ്പോൾ ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന ആ സ്ത്രീ, മറ്റ് ചിലർ എന്നിവരെ - നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു ഞങ്ങൾ നിങ്ങൾക്ക് ഉറപ്പുനൽകുന്നു'- ഇതായിരുന്നു രാഹുലിന്‍റെ പരാമർശം. ഇതിലെ ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന സ്ത്രീ ആരെന്നായിരുന്നു പിന്നീട് സോഷ്യൽ മീഡിയയിലെ അന്വേഷണം. ഗ്യാനേഷ് കുമാറിനെതിരായ ആരോപണത്തിൽ അവർക്കുള്ള പങ്കും പലരും തെരഞ്ഞു.

അത് സീമയോ?

ഒടുവിൽ ഒളിഞ്ഞുംതെളിഞ്ഞും പല പേരുകളും വന്നെങ്കിലും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഐടി വിഭാഗം മേധാവി ഡോ. സീമ ഖന്നയാണ് ആ സ്ത്രീയെന്ന നിഗമനത്തിൽ സോഷ്യൽ മീഡിയ എത്തി. എന്നാൽ, ഇവരെക്കുറിച്ചാണോ താൻ പറഞ്ഞതെന്ന് ഇതുവരെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര സീമ ഖന്നയുടെ പേര് പറഞ്ഞുകൊണ്ട് എക്സ് പ്ലാറ്റ്ഫോമിൽ തുറന്നടിച്ചു. : "ഒരു കുറ്റവാളി. ഒരു രാജ്യദ്രോഹി. ഒരു സൈബർ ഭീകരവാദി. ഇന്ത്യയുടെ ജനാധിപത്യ ഘടനയെ തകർക്കാൻ സോഫ്റ്റ്‌വെയർ നിയമവിരുദ്ധമായി ഉപയോഗിക്കുന്നവർ. പേര് ഓർമിച്ചുവയ്ക്കുക: സീമ ഖന്ന. മാഡം, ഒളിച്ചിരിക്കാൻ എത്ര ആഴമുള്ള മാളം കണ്ടെത്തിയാലും അവിടെ രക്ഷയുണ്ടാവില്ല.'- ഇതായിരുന്നു മൊയ്ത്രയുടെ കുറിപ്പ്. ഇതോടെ സീമ ഖന്ന ആരാണെന്നും ഈവിവാദത്തിൽ അവർക്കുള്ള പങ്ക് എന്താണെന്നുമായി എല്ലാവരുടെയും അന്വേഷണം.

ആരാണ് ഡോ. സീമ ഖന്ന?

ഡോ.സീമ ഖന്ന ആൾ നിസാരക്കാരിയല്ല.

ചുമതല: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ (ECI) ഐടി വിഭാഗം മേധാവി. തസ്തിക ഡയറക്ടർ ജനറൽ (ഐടി). തെരഞ്ഞെടുപ്പ് പട്ടിക കൈകാര്യംചെയ്യാനുള്ള സംവിധാനങ്ങൾ, 2026 ജനുവരി 22ന് ആരംഭിച്ച 'ECINET' എന്ന സംയോജിത പ്ലാറ്റ്‌ഫോം തുടങ്ങി കമ്മീഷന്‍റെ ഡിജിറ്റൽ സൗകര്യങ്ങളുടെ മേൽനോട്ടവും നിയന്ത്രണവും ഇവരുടെ കൈകളിലാണ്.

പശ്ചാത്തലം: നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിൽ (NIC)നിന്നു ഡെപ്യൂട്ടേഷനിലൂടെ 2025-ലാണ് ഇവർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ എത്തിയത്. ഐഐടി ഡൽഹിയിൽനിന്ന് ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇവർ, നേരത്തെ 'ആരോഗ്യ സേതു' (Aarogya Setu) തുടങ്ങിയ പദ്ധതികളിലും പ്രവർത്തിച്ചിട്ടുണ്ട്.

വിവാദം: വോട്ടർ പട്ടിക കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയറിന്‍റെ പ്രവർത്തനവും, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ (ERO) അധികാരങ്ങളും സംബന്ധിച്ച വിവാദങ്ങൾക്കിടയിലാണ് ഇവരുടെ പങ്ക് ചർച്ചയായത്.

ഇലക്ഷൻ കമ്മീഷൻ വോട്ടർമാരുടെ പേരുകൾ വെട്ടി എന്നതുമായി ബന്ധപ്പെട്ട് 'ഇന്ത്യൻ എക്സ്പ്രസ്' പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിൽ സീമ ഖന്നയുടെ പേര് ആവർത്തിച്ചു പരാമർശിക്കുന്നുണ്ട്. ഈ വിഷയമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധമായി വളർന്നിരിക്കുന്നത്.

നിരവധി ആരോപണങ്ങൾ

സീമ ഖന്നയുടെ നേതൃത്വത്തിലുള്ള ഐടി വിഭാഗത്തെക്കുറിച്ചും അതിന്‍റെ പ്രവർത്തനരീതിയെ ക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ​​ജോഷിയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.

വോട്ടർ പട്ടിക തയാറാക്കാൻ നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥർക്ക് സോഫ്റ്റ്‌വേറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ചുമതല നിർവഹിക്കാനാവാതെ വന്നത് കമ്മീഷണർമാരും ചൂണ്ടിക്കാട്ടി. സീമ ഖന്നയുടെ മേൽനോട്ടത്തിലുള്ള ഐടിവിഭാഗമാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഇത്തരം കേന്ദ്രീകൃത നിയന്ത്രണത്തിനെതിരേ കമ്മീഷണർമാർ ആശങ്കപ്പെട്ടതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.

വോട്ടർ പട്ടിക ക്രമീകരിക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ സംവിധാനമായ 'ഇറോനെറ്റ്' (ERONet) പോർട്ടലിലേക്ക് സംസ്ഥാനതല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ശരിയായ പ്രവേശനം ലഭിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെട്ടു. എന്നാൽ, ചുമതലപ്പെട്ട അധികാരികൾക്കു ലഭ്യമാകേണ്ട ഇത്തരം കാര്യങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സീമ ഖന്നയ്ക്ക് നിയമപരമായി യാതൊരു അധികാരവുമില്ലെന്നു കമ്മീഷണർ ചൂണ്ടിക്കാട്ടിയായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള 'ഫോം 6'-ൽ (Form 6) വരുത്തിയ മാറ്റങ്ങൾക്കും ഐടി വിഭാഗമാണ് ഉത്തരവാദിയെന്നു വിലയിരുത്തപ്പെട്ടു.

സീമ ഖന്ന നോട്ടപ്പുള്ളി

വോട്ടു ചോരിക്കെതിരേ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന്‍റെ പ്രധാന നോട്ടപ്പുള്ളികളിലൊരാളാണ് ഇപ്പോൾ സീമ ഖന്ന. ഗ്യാനേഷ്കുമാറിനൊപ്പം ചേർന്ന് ഇവർ നിയമവിരുദ്ധമായി പല കാര്യങ്ങളും ചെയ്തെന്നാണ് ആരോപണം.
കോൺഗ്രസ് നേതാവ് പവൻ ഖേര, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എന്നിവർ തങ്ങളുടെ "എക്സ്' പോസ്റ്റുകളിൽ സീമ ഖന്നയ്ക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും വോട്ടു തട്ടുപ്പുമായി ചേർത്ത് പരാമർശിക്കുകയുംചെയ്തിരുന്നു. വോട്ടു തട്ടിപ്പിനു പിന്നിലെ ഡിജിറ്റൽ സൂത്രധാര എന്നാണ് സഞ്ജയ് റാവത്ത് ആക്ഷേപിച്ചത്.

District News

"തിടുക്കപ്പെട്ട് എസ്ഐആർ കൊണ്ടുവരുന്നത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ല': ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമ സഭ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​മ​ഗ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക്ക​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് എ​തി​രേ പ്ര​മേ​യം പാ​സാ​ക്കി നി​യ​മ​സ​ഭ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.

വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​ത്യേ​ക തീ​വ്ര പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നീ​ക്കം ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ന്‍റെ വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ​യു​ള്ള ന​ട​പ്പാ​ക്ക​ലാ​ണെ​ന്ന ആ​ശ​ങ്ക വ്യാ​പ​ക​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ബി​ഹാ​റി​ല്‍ ന​ട​ന്ന എ​സ്ഐ​ആ​ർ പ്ര​ക്രി​യ ഇ​ത്ത​രം ആ​ശ​ങ്ക​ക​ളെ ശ​രി​വെ​ക്കു​ന്ന​തു​മാ​ണ്. പു​റ​ന്ത​ള്ള​ലി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണ് ബി​ഹാ​ര്‍ വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ല്‍ കാ​ണു​ന്ന​ത്. അ​തേ രീ​തി​യാ​ണ് ദേ​ശീ​യ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്ന സം​ശ​യ​വും രാ​ജ്യ​വ്യാ​പ​ക​മാ​യി നി​ല​വി​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ബി​ഹാ​ര്‍ എ​സ്ഐ​ആ​ർ പ്ര​ക്രി​യ​യു​ടെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഇ​രി​ക്കെ​ത്ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ല്‍ നി​ല്‍​ക്കു​ന്ന കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൂ​ടി തി​ടു​ക്ക​പ്പെ​ട്ട് ഇ​തേ പ്ര​ക്രി​യ കൊ​ണ്ടു​വ​രു​ന്ന​തി​നെ നി​ഷ്ക​ള​ങ്ക​മാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

ദീ​ര്‍​ഘ​കാ​ല ത​യാ​റെ​ടു​പ്പും കൂ​ടി​യാ​ലോ​ച​ന​യും ആ​വ​ശ്യ​മാ​യ എ​സ്ഐ​ആ​ർ പോ​ലു​ള്ള പ്ര​ക്രി​യ ഇ​ത്ത​ര​ത്തി​ല്‍ തി​ടു​ക്ക​ത്തി​ല്‍ ന​ട​ത്തു​ന്ന​ത് ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്ന ഭ​യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​ത​ന്നെ ന​ട​ക്കാ​നി​രി​ക്ക​യാ​ണ്. അ​ത് ക​ഴി​ഞ്ഞാ​ലു​ട​ന്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തി​ടു​ക്ക​പ്പെ​ട്ട് എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​ത് ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണ്.

പൗ​ര​ത്വ​ത്തെ മ​താ​ധി​ഷ്ഠി​ത​മാ​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ പൊ​ടി​ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​വ​ര്‍ എ​സ്ഐ​ആ​റി​നെ ഏ​തു​വി​ധ​മാ​വും ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​തും ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യാ​ണ്. മൗ​ലി​കാ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും പി​ന്തി​രി​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സു​താ​ര്യ​മാ​യി വോ​ട്ട​ര്‍​പ്പ​ട്ടി​ക പു​തു​ക്ക​ല്‍ ന​ട​ത്ത​ണം എ​ന്ന് ഈ ​നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

District News

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; സുതാര്യമാക്കണമെന്നാവ ശ്യപ്പെട്ട് ഇന്ന് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കും

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം സുതാര്യമാക്കണമെന്നാവശ്യ പ്പെട്ട് ഇന്ന് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷം പിന്തുണയ്ക്കും.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു കൂട്ടിയ സർവകക്ഷി യോഗത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കുന്നതിലെ ആശങ്കകൾ സിപിഎമ്മും കോൺ ഗ്രസും ഉൾപ്പെടെയുള്ള കക്ഷികൾ പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമേ യം ഒന്നിച്ചു പാസാക്കാനുള്ള തീരുമാനം.
വോട്ടർ പട്ടിക പരിഷ്കരണം തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിവയ്ക്കണമെ ന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ആവശ്യപ്പെട്ടിട്ടുണ്ട്.

Leader Page

വോട്ടർപട്ടിക പരിഷ്‌കരിക്കുന്നു; ജാഗ്രത!

രാ​ജ്യ​ത്തു ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ അ​വ​ർ​പോ​ലും അ​റി​യാ​തെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് വെ​ട്ടി​മാ​റ്റു​ന്നു എ​ന്ന​ത​ട​ക്കം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചു ശ​ക്ത​മാ​യ സം​ശ​യ​ങ്ങ​ൾ ഉ​യ​രു​ന്ന കാ​ല​ത്ത് കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ തീ​വ്ര​പ​രി​ഷ്ക​ര​ണം ന​ട​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​യി​ലാ​കെ വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര​പ​രി​ഷ്ക​ര​ണം ന​ട​ത്താ​ൻ സെ​പ്റ്റം​ബ​ർ 10ന് ​മു​ഖ്യ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​മാ​രു​ടെ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​നീ​ക്കം. 2002ന് ​ശേ​ഷം ആ​ദ്യ​മാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​ഷ്ക​ര​ണം.​ കേ​ര​ള​ത്തി​ലെ തി​ര​ക്കി​ട്ട പ​രി​ഷ്ക​ര​ണ​ത്തെ യു​ഡി​എ​ഫ് എ​തി​ർ​ത്തി​രി​ക്കു​ക​യാ​ണ്.

പ​രി​ഷ്ക​രി​ച്ച വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും 2026ലെ ​കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന് സം​സ്ഥാ​ന ചീ​ഫ് ഇ​ല​ക്‌​ട​റ​ൽ ഓ​ഫീ​സ​ർ ര​ത്ത​ൻ യു. കേ​ൽ​ക്ക​ർ സെ​പ്റ്റം​ബ​ർ 13ന് ​അ​റി​യി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ർ​കാ​ട് മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് ബൂ​ത്തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​പു​തു​ക്ക​ൽ ന​ട​ന്നു. 2002 ലി​സ്റ്റി​ലെ 80 ശ​ത​മാ​നം വോ​ട്ട​ർ​മാ​രും ഇ​പ്പോ​ഴു​ണ്ട്. ബി​എ​ൽ​ഒ​മാ​ർ​ക്ക് ഫോം ​ഏ​ഴ് ഉ​പ​യോ​ഗി​ച്ചു പ​രാ​തി കൊ​ടു​ക്കാം. ബി​ഹാ​റി​ൽ സ്വീ​ക​രി​ച്ച എ​ല്ലാ രേ​ഖ​ക​ളും കേ​ര​ള​ത്തി​ലും സ്വീ​ക​രി​ക്കും. 2025 സെ​പ്റ്റം​ബ​ർ എ​ട്ടി​ന് കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 2,78,24,319 വോ​ട്ട​ർ​മാ​രു​ണ്ട്. 1,34,35,048 പു​രു​ഷ​ന്മാ​രും 1,43,88,911 സ്ത്രീ​ക​ളും ഉ​ണ്ട്. 2002ൽ 2,24,98,941 ​വോ​ട്ട​ർ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 1,07,27,068 പു​രു​ഷ​ന്മാ​രും 1,17,71,872 സ്ത്രീ​ക​ളും.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​നും ജ​നാ​ധി​പ​ത്യ​ സം​വി​ധാ​ന​ത്തി​ലെ​ ഏ​റ്റ​വും​ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നു​ള്ള അ​വ​കാ​ശം ഉ​റ​പ്പി​ക്കാ​നും ആ​ത്മാ​ഭി​മാ​ന​മു​ള്ള പൗ​ര​ന്മാ​ർ ഏ​റെ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട നാ​ളു​ക​ളാ​ണി​ത്. വോ​ട്ട​ർ​പ​ട്ടി​ക​യെ​ക്കു​റി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​ക്ഷ​പാ​തി​ത്വ​ത്തെ​ക്കു​റി​ച്ചും പ്ര​തി​പ​ക്ഷ​ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഉ​ന്ന​യി​ക്കു​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ ഈ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ പ്ര​ധാ​ന്യ​ത്തി​ന് അ​ടി​വ​ര​യി​ടു​ന്നു. അ​ർ​ഹ​ത​യു​ള്ള​വ​രെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നും അ​ർ​ഹ​ത ഇ​ല്ലാ​ത്ത​വ​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും സ്ഥാ​പി​ത താ​ത്പ​ര്യ​ക്കാ​ർ എ​ല്ലാ അ​ട​വും പ​രീ​ക്ഷി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന തി​രി​ച്ച​റി​വോ​ടെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

2002ലെ ​വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്ഥാ​നരേ​ഖ​യാ​ക്കി​യാ​ണ് പ​ട്ടി​ക പു​തു​ക്കു​ന്ന​ത്. 2002ന് ​ശേ​ഷം 2025 വ​രെ പ​ട്ടി​ക​യി​ൽ ഉ​ള്ള​വ​ർ അ​തി​നാ​യി നി​ശ്ച​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​വ​യി​ൽ ഒ​രു രേ​ഖ ഹാ​ജ​രാ​ക്ക​ണം. ബൂ​ത്തുത​ല ഓ​ഫീ​സ​ർ​മാ​ർ ഓ​രോ വീ​ട്ടി​ലുമെ​ത്തി അ​ന്നു​വ​രെ 18 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. മ​ര​ണ​പ്പെ​ട്ട​വ​ർ, മ​റ്റി​ട​ങ്ങ​ളി​ൽ വോ​ട്ടു​ള്ള​വ​ർ, സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​ർ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കും. കേ​ര​ള​ത്തി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​രാ​ൻ ശ്ര​മി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​ർ​ക്ക് അ​വി​ടെ വോ​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കും.

മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണു പ​ട്ടി​ക ത​യാ​റാ​ക്കു​ക. വീ​ടു​ക​യ​റി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യു​ടെ ക​ര​ടു​രേ​ഖ​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണ് ആ​ദ്യ ചു​വ​ട്. അ​തേക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ളു​ടെ പ​രി​ശോ​ധ​ന​യാ​ണു ര​ണ്ടാം ​ഘ​ട്ടം. അ​ന്തി​മ​പ​ട്ടി​ക​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണം അ​വ​സാ​ന​ത്തെ ഘ​ട്ട​വും -​കേൽ​ക്ക​ർ വി​ശ​ദീ​ക​രി​ച്ചു.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു ഹാ​ജ​രാ​ക്കേ​ണ്ട രേ​ഖ​ക​ൾ നി​ശ്ച​യി​ക്കാൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രോ​ട് മു​ഖ്യ​ ക​മ്മീ​ഷ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ഹാ​റി​ൽ ആ​ശ്ര​യി​ച്ച രേ​ഖ​ക​ൾ​ത​ന്നെ​യാ​ണ് ഇ​വി​ടെ​യും ഉ​പ​യോ​ഗി​ക്കു​ക. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ധാ​ർ ​കാ​ർ​ഡ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ തെ​ളി​വാ​യി സ്വീ​ക​രി​ക്കും - കേൽ​ക്ക​ർ അ​റി​യി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ, ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ, തീ​ര​ദേ​ശ മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​രി​ച്ച​റി​യ​ലി​നും താ​മ​സ​ത്തി​നും പ്ര​ത്യേ​ക രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

1950ലെ ​ഇ​ന്ത്യ​ൻ പ്രാ​തി​നി​ധ്യ നി​യ​മം 21-ാം വ​കു​പ്പ് അ​നു​സ​രി​ച്ച് വോ​ട്ട​ർ​പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് അ​ധി​കാ​രം. ഇ​ന്ത്യ​ൻ പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 16-ാംവ​കു​പ്പ​് അനു​സ​രി​ച്ച് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കാ​ണ് വോ​ട്ട​വ​കാ​ശം. നി​യ​മ​ത്തി​ലെ 19-ാം വ​കു​പ്പ് അ​നു​സ​രി​ച്ച് 18 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കെ​ല്ലാം വോ​ട്ടു​ണ്ട്. അ​താ​യ​ത്, വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടേ​ണ്ട​ത് 18 വ​യ​സ് ക​ഴി​ഞ്ഞ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​ണ്. മൂ​ന്നു ത​ര​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കു​ന്ന​ത്. ഒ​ന്ന് സ​മ​ഗ്ര​മാ​യ പ​രി​ഷ്ക​ര​ണം. ര​ണ്ട് സ​മ്മ​റി പ​രി​ഷ്ക​ര​ണം. മൂ​ന്ന് പ്ര​ത്യേ​ക​മാ​യ സ​മ​ഗ്ര പ​രി​ഷ്ക​ര​ണം. വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി ലി​സ്റ്റ് ഉ​ണ്ടാ​ക്കു​ന്ന​താ​ണു സ​മ​ഗ്ര​മാ​യ പ​രി​ഷ്ക​ര​ണം. ഇ​തു വ​ല്ല​പ്പോ​ഴു​മാ​ണു ന​ട​ക്കു​ക. 2002ലാ​ണ് ഇ​ത്ത​രം പ​രി​ഷ്ക​ര​ണം അ​വ​സാ​ന​മാ​യി ന​ട​ന്ന​ത്. അ​ന്ന് എ​ന്യു​മ​റേ​റ്റ​ർ​മാ​ർ ഓ​രോ വീ​ട്ടി​ലും എ​ത്തി വി​വ​രം ശേ​ഖ​രി​ച്ചു. വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​രി​ക്കു​ന്ന ദി​വ​സം​വ​രെ 18 വ​യ​സാ​യ യു​വാ​ക്ക​ളെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, എ​ല്ലാ വ​ർ​ഷ​വും വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കാ​റു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കൈ​വ​ശ​മു​ള്ള വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു. വോ​ട്ട​ർ​മാ​രോ​ട് തി​രു​ത്ത​ലു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കാൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് അ​ന്തി​മ​പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ വ​ലി​യ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു കാ​ണു​ന്പോ​ൾ ചി​ല​പ്പോ​ൾ ര​ണ്ടു രീ​തി​ക​ളും ചേ​ർ​ത്തു പ​രി​ഷ്ക​ര​ണം ന​ട​ത്തു​ന്നു. യ​ഥാ​ർ​ഥ പൗ​ര​ന്മാ​രാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത് എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ക​മ്മീ​ഷ​ൻ ഇ​ത്ത​രമൊ​രു പ​രി​ഷ്ക​ര​ണം ന​ട​ത്തു​ന്ന​ത്. ഓ​രോ പ​രി​ഷ്ക​ര​ണ​ത്തി​ലും പു​തി​യ വോ​ട്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തു​ള്ള​തു​പോ​ലെ പ​ല​രെ​യും ഒ​ഴി​വാ​ക്കേ​ണ്ടി​യും വ​രും. മ​ര​ണം​മൂ​ലം ഈ ​ലോ​കം വി​ട്ട​വ​രാ​ണ് ഒ​ന്നാ​മ​ത്തെ വി​ഭാ​ഗം. കു​ടി​യേ​റ്റം വ​ഴി രാ​ജ്യം വി​ട്ട​വ​ർ, അ​ന്യ​രാ​ജ്യ​ങ്ങ​ളി​ൽ പൗ​ര​ത്വം സ്വീ​ക​രി​ച്ച​വ​ർ, മ​റ്റു​സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രാ​യ​വ​ർ, അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്.

അ​ന​ധി​കൃ​ത​മാ​യി പ​ട്ടി​ക​യി​ൽ ക​ട​ന്നു​കൂ​ടി​യ വി​ദേ​ശി​ക​ളു​ണ്ട്. ധാ​രാ​ളം നേ​പ്പാ​ളി​ക​ൾ, ബം​ഗ്ലാ​ദേ​ശി​ക​ൾ, മ്യാ​ൻ​മ​ർ​കാ​ർ എ​ന്നി​വ​ർ ഇ​ങ്ങ​നെ ഇ​ന്ത്യ​യി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ടം ​നേ​ടു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ഇ​വ​രെ പു​റ​ത്താ​ക്കി യ​ഥാ​ർ​ഥ​ പൗ​ര​ന്മാ​ർ​ക്കു മാ​ത്രം വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ക​മ്മീ​ഷ​ൻ ശ്ര​മി​ക്കു​ന്ന​ത്.

89 ല​ക്ഷം പ​രാ​തി​ക​ൾ

ബി​ഹാ​റി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യെ​ക്കു​റി​ച്ച് കോ​ണ്‍​ഗ്ര​സ് ത​ന്നെ 89 ല​ക്ഷം പ​രാ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു കൊ​ടു​ത്ത​താ​യാ​ണ് പാ​ർ​ട്ടി വ​ക്താ​വ് പ​വ​ൻ ഖേ​ര അ​വ​കാ​ശ​പ്പെ​ട്ട​ത്. പ​രാ​തി ഒ​ന്നും ഇ​ല്ലെ​ന്നാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്ത പേ​രു​ക​ളെ​ല്ലാം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ അ​ന​ർ​ഹ​രാ​യ ആ​രും ഉ​ണ്ടാ​ക​രു​തെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ അ​ർ​ഹ​ത​യു​ള്ള​വ​ർ എ​ല്ലാ​വ​രും ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി പ​വ​ൻ ഖേ​ര വി​ശ​ദീ​ക​രി​ച്ചു.

20,638 ബൂ​ത്തു​ക​ളി​ൽ നൂ​റി​ല​ധി​കം പേ​രു​ക​ൾ പു​റ​ത്താ​ക്ക​പ്പെ​ട്ടു. ഇ​രു​നൂ​റി​ല​ധി​കം പേ​ർ പു​റ​ത്താ​ക്ക​പ്പെ​ട്ട 1,988 ബൂ​ത്തു​ക​ളു​ണ്ട്. 7,613 ബൂ​ത്തു​ക​ളി​ലും പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രി​ൽ 70 ശ​ത​മാ​ന​വും വ​നി​ത​ക​ളാ​ണ്. 635 ബൂ​ത്തു​ക​ളി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട കു​ടി​യേ​റ്റ​ക്കാ​രി​ൽ 75 ശ​ത​മാ​ന​വും സ്ത്രീ​ക​ളാ​ണ്. ജോ​ലി​ക​ൾ​ക്കും മ​റ്റു​മാ​യി കു​ടി​യേ​റു​ന്ന​ത് പു​രു​ഷ​ന്മാ​രാ​യി​രി​ക്കെ ഈ ​ക​ണ​ക്ക് അ​ന്പ​ര​പ്പി​ക്കു​ന്നു- ഖേ​ര പ​റ​ഞ്ഞു. 7,931 ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രി​ൽ 75 ശ​ത​മാ​ന​വും മ​രി​ച്ച​താ​യി ക​ണ​ക്കാ​ക്കി പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. തീ​വ്ര​പ​രി​ശോ​ധ​ന​ക്കാ​ർ മ​രി​ച്ച​വ​രെ​ന്നു പ​റ​ഞ്ഞ പ​ല​രും രാ​ഹു​ൽ ഗാ​ന്ധി​യെ നേ​രി​ട്ടു​ ക​ണ്ട് പ​രാ​തി കൊ​ടു​ത്ത​താ​യും ഖേ​ര പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് ന​ല്ല ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു എ​ന്നു ക​രു​താം.

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ നി​ല​പാ​ട് ശ​രി​യ​ല്ല

ഇ​തൊ​ക്കെ ആ​യാ​ലും രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വോ​ട്ട​ർ​പ​ട്ടി​ക സം​ബ​ന്ധി​ച്ച് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളോ​ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു ശ​രി​യ​ല്ലെ​ന്നു ജ​നം പൊ​തു​വെ ക​രു​തു​ന്നു. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് പേ​ര് നീ​ക്കം​ചെ​യ്യു​ന്ന​തി​നു പ്ര​വ​ർ​ത്തി​ച്ച​വ​രെ​ക്കു​റി​ച്ച് ക​ർ​ണാ​ട​ക സി​ഐ​ഡി വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട തെ​ളി​വു​ക​ൾ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ല​ട​ക്കം ക​മ്മീ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​നം വ​ല്ലാ​തെ സം​ശ​യം ഉ​ണ​ർ​ത്തു​ന്നു. കൂ​ടാ​തെ, മൂ​ന്ന് മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​ർ ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത് ക​മ്മീ​ഷ​നു വ​ലി​യ അ​ടി​യാ​യി.

മ​ണ്ഡ​ല​ങ്ങ​ളു​ടെ പു​ന​ർ​വി​ഭ​ജ​നം

വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ഷ്ക​ര​ണ​ത്തേ​ക്കാ​ൾ വി​വാ​ദ​മാ​കാ​നി​രി​ക്കു​ന്ന​ത് ഇ​തേ​ത്തു​ട​ർ​ന്നു​ വ​രു​ന്ന നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ പു​ന​ർ​വി​ഭ​ജ​നമാ​ണ്. എ​ൻ​ഡി​എ​യ്ക്കു​ത​ന്നെ വ​ലി​യ കീ​റാ​മു​ട്ടി​യാ​കും ഈ ​വി​ഷ​യം. ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ൽ മ​ണ്ഡ​ല​ങ്ങ​ൾ പു​ന​ർ​നി​ശ്ച​യി​ച്ചാ​ൽ പ്രാതി​നി​ധ്യ​ത്തി​ൽ തെ​ന്നി​ന്ത്യ പാ​ടെ പി​ന്നി​ലാ​കും. അ​ത് ബി​ജെ​പി സ​ർ​ക്കാ​രി​നെ താ​ങ്ങു​ന്ന തെ​ലു​ങ്കു​ദേ​ശ​ത്തി​ന് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഇ​തെ​ല്ലാം എ​ന്തു​മാ​ക​ട്ടെ വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ തീ​വ്ര​പ​രി​ഷ്ക​ര​ണം കേ​ര​ളം​ ഏ​റെ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

പ്ര​തി​പ​ക്ഷ ഭീ​തി

ചൂ​ടു​വെ​ള്ള​ത്തി​ൽ ​പെ​ട്ട പൂ​ച്ച ത​ണു​ത്ത​ വെ​ള്ളം ക​ണ്ടാ​ലും ഭ​യ​പ്പെ​ടും എ​ന്ന​തു​പോ​ലാ​ണ് വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ​ക​ര​ണം സം​ബ​ന്ധി​ച്ചു പ്ര​തി​പ​ക്ഷം.

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 2024 ഏ​പ്രി​ൽ മു​ത​ൽ ജൂ​ണ്‍​വ​രെ ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം 2024 ന​വം​ബ​റി​ൽ ​ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ന​ട​ന്ന സ​മ്മ​റി പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ ലോ​ക്സ​ഭ​യി​ലേ​ക്ക് വോ​ട്ട് ചെ​യ​്ത​വ​രി​ൽ എ​ട്ടു ല​ക്ഷം പേ​ർ പു​റ​ത്താ​ക്ക​പ്പെ​ട്ട​തും, പു​തു​താ​യി 48.82 ല​ക്ഷം വോ​ട്ട​ർ​മാ​ർ കൂ​ടി​യ​തും പ്ര​തി​പ​ക്ഷ​ത്തെ അ​ന്പ​ര​പ്പി​ച്ചി​രു​ന്നു. ആ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​പ​രി​ഷ്ക​ര​ണ​ത്തെ​യും അ​വ​ർ സം​ശ​യി​ക്കു​ന്ന​ത്.

2003ൽ ​ര​ണ്ടു​വ​ർ​ഷം കൊ​ണ്ടു ന​ട​ന്ന പ​രി​ഷ്ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ ജൂ​ണ്‍ 21 മു​ത​ൽ ജൂ​ലൈ 24 വ​രെ​യു​ള്ള ഒ​രു മാ​സംകൊ​ണ്ട് ബി​ഹാ​റി​ൽ ന​ട​ത്തു​ന്ന​ത്. തി​ടു​ക്ക​ത്തി​ൽ ന​ട​ത്തു​ന്ന​ത് ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ബി​ഹാ​റി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു.

Latest News

Corehub Up