Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voting In Texas

America

ടെ​ക്സ​സി​ൽ മു​ൻ​കൂ​ർ വോ​ട്ടെ​ടു​പ്പി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം; പ്ര​ധാ​ന കൗ​ണ്ടി​ക​ളി​ൽ നീ​ണ്ട നി​ര​ക​ൾ

 

ടെ​ക്സ​സ്: ന​വം​ബ​ർ 3-ന് ​ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ആ​രം​ഭി​ച്ച മു​ൻ​കൂ​ർ വോ​ട്ടെ​ടു​പ്പി​ൽ വി​വി​ധ പ്ര​ധാ​ന കൗ​ണ്ടി​ക​ളി​ൽ മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഡാ​ല​സ്, ടാ​റന്‍റ്​, കോ​ളി​ൻ കൗ​ണ്ടി​ക​ളി​ലെ നി​ര​വ​ധി വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​ക​ൾ രൂ​പ​പ്പെ​ട്ടു. ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ 30 മു​ത​ൽ 45 മി​നി​റ്റി​ല​ധി​കം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഹാ​രി​സ് കൗ​ണ്ടി​യി​ൽ വൈ​കി​ട്ട് ആ​റു​മ​ണി​വ​രെ​യു​ള്ള പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച് 1,04,201 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ദി​ന മു​ൻ​കൂ​ർ വോ​ട്ടെ​ടു​പ്പി​ന്‍റെ മു​ൻ റെ​ക്കോ​ർ​ഡ് ഇ​തോ​ടെ മ​റി​ക​ട​ന്ന​താ​യി പ്രാ​ദേ​ശി​ക റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കി. ബെ​ക്സാ​ർ കൗ​ണ്ടി​യി​ൽ രാ​വി​ലെ അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും 12,500-ല​ധി​കം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

മു​ൻ​കൂ​ർ വോ​ട്ടെ​ടു​പ്പ് ഒ​ക്ടോ​ബ​ർ 30 വ​രെ തു​ട​രും. ന​വം​ബ​ർ 3 ചൊ​വ്വാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം. ഡാ​ള​സ് കൗ​ന്ട​യു​മാ​യി സ്റ്റേ​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പേ​രും പാ​ർ​ട്ടി​യും ഇ​തോ​ടെ കൊ​ടു​ത്തി​രി​ക്കു​ന്നെ​ത് സ​ഹാ​യ​കം ആ​കു​മെ​ന്ന് ക​രു​തു​ന്നു. ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യി​ൽ മ​ത്സ​രി​ച്ച മ​ല​യാ​ളി എ​ന്ന നി​ല​യി​ൽ ഏ​വ​രെ​യും ഒ​ട്ടു ചെ​യ്യു​വാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്നു.

Latest News

Corehub Up