Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Votterpattika

“സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ല്‍ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​ത​​​​ല്ലേ ഉ​​​​ചി​​​​തം”; വോ​ട്ട​ർ​പ​ട്ടി​കയിലെ തീവ്ര പ​രി​ഷ്‌​ക​ര​ണത്തിൽ ഹൈക്കോടതി

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ വോ​​​​ട്ട​​​​ര്‍പ​​​​ട്ടി​​​​ക​​​യി​​​ലെ തീ​​​​വ്ര പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ മാ​​​​റ്റി​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന സം​​​​സ്ഥാ​​​​ന​​​ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ആ​​​​വ​​​​ശ്യം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ല്‍ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​ത​​​​ല്ലേ ഉ​​​​ചി​​​​ത​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

ത​​​​ദ്ദേ​​​​ശ​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നും വോ​​​​ട്ട​​​​ര്‍പ​​​​ട്ടി​​​​ക പു​​​​തു​​​​ക്ക​​​​ലി​​​​നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ഒ​​​​രേ​​​സ​​​​മ​​​​യം വി​​​​ന്യ​​​​സി​​​​ക്കു​​​​ന്ന​​​​ത് ഭ​​​​ര​​​​ണ​​​സ്തം​​​​ഭ​​​​ന​​​​മു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് സ​​​​ര്‍​ക്കാ​​​​ര്‍ ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യ​​​​ത്.

എ​​​​സ്‌​​​​ഐ​​​​ആ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​ട്ടേ​​​​റെ ഹ​​​​ര്‍​ജി​​​​ക​​​​ള്‍ സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ടെ​​​​ന്നും ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഇ​​​​ന്നു വി​​​​ധി പ​​​​റ​​​​യു​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് വി.​​​​ജി. അ​​​​രു​​​​ണ്‍ പ​​​​റ​​​​ഞ്ഞു. എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​യും സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കേ​​​​ണ്ട​​​​താ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

12 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ വോ​​​​ട്ട​​​​ര്‍​പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​തേ സ​​​​മ​​​​യ​​​​ത്തു​​​​ത​​​​ന്നെ ത​​​​ദ്ദേ​​​​ശ​​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വ​​​​രു​​​​ന്ന സ​​​​വി​​​​ശേ​​​​ഷ സാ​​​​ഹ​​​​ച​​​​ര്യം കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​രി​​​​നു​​​വേ​​​​ണ്ടി അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ വാ​​​​ദി​​​​ച്ചു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്ക് 1,76,000 ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും 68,000 സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യു​​​​മാ​​​​ണ് നി​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വോ​​​​ട്ട​​​​ര്‍​പ​​​​ട്ടി​​​​ക പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​ന് 25,668 ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തു സ​​​​ര്‍​ക്കാ​​​രി​​​​ന്‍റെ ദൈ​​​​നം​​​​ദി​​​​ന പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ക്കും. എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള​​​​ത​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​ര്‍​ക്കാ​​​​ര്‍ വാ​​​​ദം.

എ​​​​ന്നാ​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ഹ​​​​ര്‍​ജി ദു​​​​രു​​​​ദ്ദേ​​​​ശ​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം. നി​​​​ല​​​​വി​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും എ​​​​സ്‌​​​​ഐ​​​​ആ​​​​റും സു​​​​ഗ​​​​മ​​​​മാ​​​​യാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കാ​​​​നു​​​​മാ​​​​കും. ക​​​​ര​​​​ട് ​പ​​​​ട്ടി​​​​ക ഫെ​​​​ബ്രു​​​​വ​​​​രി ഏ​​​​ഴി​​​​ന് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​താ​​​​ണെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ന്‍ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up