ചെന്നൈ: എല്ലാ മുസ്ലിം മതസ്ഥാപനങ്ങളുടെ മേലും വഖഫ് ബോർഡിന് സ്വയമേവ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരു ദർഗ വഖഫ് സ്വത്തായി പ്രഖ്യാപിക്കണമെങ്കിൽ ആ വസ്തു കൃത്യമായി ദാനം ചെയ്യപ്പെട്ടതും, സർവേ നടത്തി രജിസ്റ്റർ ചെയ്തതും, വഖഫ് ആയി വിജ്ഞാപനം ചെയ്യപ്പെട്ടതും ആയിരിക്കണം. എങ്കിൽ മാത്രമേ വഖഫ് ബോർഡിന് അതിന്റെ മേൽ അധികാരം പ്രയോഗിക്കാൻ സാധിക്കൂ എന്ന് ജസ്റ്റിസ് കെ. ഗോവിന്ദരാജൻ തിലകവാടി വ്യക്തമാക്കി.
ചെന്നൈ ട്രിപ്ലിക്കേനിലെ ഒരു ദർഗ വഖഫ് സ്വത്തായി പ്രഖ്യാപിച്ചുകൊണ്ട് തമിഴ്നാട് വഖഫ് ബോർഡ് പാസാക്കിയ പ്രമേയം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണായക വിധി. ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ വഖഫ് ബോർഡിന് യാതൊരു വസ്തുവിന്മേലും അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്ന് കോടതി അടിവരയിട്ടു പറഞ്ഞു.