Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Warehouse

കോ​ൽ​ക്ക​ത്ത​യി​ൽ വെ​യ​ർ​ഹൗ​സി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണു

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്താ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വെ​യ​ർ​ഹൗ​സി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണു. നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം.

നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്. അ​പ​ക​ട സ​മ​യ​ത്ത് നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ വെ​യ​ർ​ഹൗ​സി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു.

നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​തു​വ​രെ ആ​റ് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

 

Latest News

Corehub Up