National
ന്യൂഡൽഹി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവുമായ ഐഷി ഘോഷിന്റെ അറസ്റ്റ് വാറണ്ടിന് സ്റ്റേ. പാട്യാല ഹൗസ് കോടതിയാണ് നാളെ നടക്കാനിരിക്കുന്ന അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് വാറണ്ടിന് സ്റ്റേ നൽകിയത്.
ഡൽഹി പോലീസിന്റെ തുടരെയുള്ള അറസ്റ്റ് നീക്കത്തെ തുടർന്നാണ് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയും പോലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞ് എത്തിയിരുന്നു.
2021ൽ ഡൽഹി ബംഗ്ല ഭവനിലേയ്ക്ക് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡൽഹി പോലീസ് ഐഷി ഘോഷിന്റെ അറസ്റ്റിന് ശ്രമിക്കുന്നത്. ജന്തർ മന്ദറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിലും ഐഷി മുൻനിരയിലുണ്ടായിരുന്നു.
District News
പേരൂര്ക്കട: വാറണ്ടുകേസ് പ്രതിയെ പേരൂര്ക്കട പോലീസ് ശാസ് തമംഗലത്തുനിന്നു പിടികൂടി. തിരുനെല്വേലി കുറിച്ചി നഗര് കീഴെ പിള്ളയാര്കുളം സ്വദേശി കണ്ണന് (29) ആണ് പിടിയിലായത്.
2021-ല് രജിസ്റ്റര് ചെയ്ത ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ടാണ് ഇയാള്ക്കെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. വട്ടിയൂര്ക്കാവ് സ്വദേശിയായ ഒരാളുടെ ടിപ്പര്ലോറി ഓടിച്ചുവരികയായിരുന്നു കണ്ണന്. ഇയാള് തിരുവനന്തപുരത്തുണ്ട് എന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് ശാസ്തമംഗലം ഭാഗത്തുകൂടി ടിപ്പറില് സഞ്ചരിക്കുകയായിരുന്ന കണ്ണനെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.