Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Was Cut Down

Kozhikode

അപകട ഭീഷണിയായ ​മ​രം മു​റി​ച്ചു​മാ​റ്റി

കൂ​ട​ര​ഞ്ഞി: താ​ഴെ കൂ​ട​ര​ഞ്ഞി അ​ങ്ക​ണ​വാ​ടി​ക്കും സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​നും സ​മീ​പം അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ല​കൊ​ണ്ടി​രു​ന്ന ത​ണ​ൽ​മ​രം മു​റി​ച്ചു​മാ​റ്റി.

ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന മ​രം മു​റി​ച്ചു​മാ​റ്റി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്ന ഈ ​മ​രം അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കും സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ലേ​ക്കും എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രു​ന്നു.

മ​രം മു​റി​ച്ചു​മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് വാ​ർ​ഡ് അം​ഗം നി​സാ​റാ ബീ​ഗം, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ മോ​ഹ്‌​സി​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​ജി. രാ​ജേ​ഷ്, ഓ​വ​ർ​സി​യ​ർ ആ​ര്യ, സ​ലീം പാ​ട്ടൊ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up