Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Was Killed

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൊടും ക്രിമിനലിനെ ഏറ്റുമുട്ടലിൽ വധിച്ചു

പി​​​ലി​​​ഭി​​​ത്: നി​​​ര​​​വ​​​ധി കൊ​​​ല​​​ക്കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​യെ പോ​​​ലീ​​​സ് ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. വ​​​സ്ത്ര​​​വ്യാ​​​പാ​​​രി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഒ​​​ളി​​​വി​​​ൽ​​​പോ​​​യ ശി​​​വം എ​​​ന്ന സ​​​ർ​​​വ​​​ജീ​​​ത് (23) ആ​​​ണ് പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​യാ​​​യ ശി​​​വ​​​ത്തി​​​ന്‍റെ ത​​​ല​​​യ്ക്ക് പോ​​​ലീ​​​സ് 1.75 ല​​​ക്ഷം രൂ​​​പ ഇ​​​നാം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

പി​​​ലി​​​ഭി​​​ത്തി​​​ൽ​​​നി​​​ന്ന് 58 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ശീ​​​ത​​​ൾ​​​പു​​​ർ ഗ്രാ​​​മ​​​ത്തി​​​ൽ ശി​​​വം ഒ​​​ളി​​​ച്ചി​​​രി​​​പ്പു​​​ണ്ടെ​​​ന്ന ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​വി​​​ടെ​​​യെത്തി​​​യ പോ​​​ലീ​​​സി​​​നു നേ​​​ർ​​​ക്ക് വെ​​​ടി​​​യു​​​തി​​​ർ​​​ത്ത പ്ര​​​തി മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​ൽ വ​​​ന​​​ത്തി​​​ലേ​​​ക്കു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ചു. പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് ശി​​​വം കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. സെ​​​മി ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് പി​​​സ്റ്റ​​​ൾ, തി​​​ര​​​ക​​​ൾ എ​​​ന്നി​​​വ സം​​​ഭ​​​വ സ്ഥ​​​ല​​​ത്തു​​​നി​​​ന്നു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.

Latest News

Corehub Up