Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Washington

America

വാ​ഷിം​ഗ്ട​ണി​ലെ സ്വാ​ധീ​ന​ശ​ക്തി​യു​ള്ള വ​നി​ത​ക​ളു‌​ടെ പ​ട്ടി​ക; ഇ​ടം​പി​ടി​ച്ച് ഒ​മ്പ​ത് ഇ​ന്ത്യ​ൻ വം​ശ​ജ​ർ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള 300 വ​നി​ത​ക​ളു​ടെ 2026ലെ "​വാ​ഷിം​ഗ്ട​ൺ മാ​ഗ​സി​ൻ' പ​ട്ടി​ക​യി​ൽ ഒ​മ്പ​ത് ഇ​ന്ത്യ​ൻ -​ അ​മേ​രി​ക്ക​ൻ വം​ശ​ജ​ർ ഇ​ടം​നേ​ടി.

രാ​ഷ്ട്രീ​യം, നി​യ​മം, വ്യ​വ​സാ​യം, ജീ​വ​കാ​രു​ണ്യം, മാ​ധ്യ​മം എ​ന്നീ രം​ഗ​ങ്ങ​ളി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന പ്ര​മു​ഖ​രെ​യാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​ഷ വാ​ൻ​സ് (യു​എ​സ് സെ​ക്ക​ൻ​ഡ് ലേ​ഡി), ഗ​സ​ല ഹാ​ഷ്മി (വെ​ർ​ജീ​നി​യ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ), അ​രു​ണ മി​ല്ല​ർ (മേ​രി​ലാ​ൻ​ഡ് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ), നി​യോ​മി റാ​വു (ഡി​സി സ​ർ​ക്യൂ​ട്ട് ജ​ഡ്ജി), ഹ​ർ​മീ​ത് ധി​ല്ല​ൻ (യു​എ​സ് അ​സി​സ്റ്റ​ന്‍റ് അ​റ്റോ​ർ​ണി ജ​ന​റ​ൽ), രാ​ധ മു​ത്ത​യ്യ (കാ​പ്പി​റ്റ​ൽ ഏ​രി​യ ഫു​ഡ് ബാ​ങ്ക് മേ​ധാ​വി), സ്വാ​തി ശ​ർ​മ (വോ​ക്സ് എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് & പ​ബ്ലീ​ഷ്ഡ്), മോ​ണി​ക്ക മോ​ദി ദാ​ൽ​വാ​ദി, റീ​ന ബ​ൻ​സാ​ൽ തു​ട​ങ്ങി​യ​വ​രും പ​ട്ടി​ക​യി​ലു​ണ്ട്.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്ത​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​വ​രെ​യാ​ണ് വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ഗ​സി​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളു​ള്ള വ​നി​ത​ക​ളെ ഒ​രു​പോ​ലെ അം​ഗീ​ക​രി​ക്കു​ന്ന​താ​ണ് ഈ ​പ​ട്ടി​ക.

NRI

ഫൊക്കാന ടീം ഇന്റഗ്രിറ്റി അംഗങ്ങൾക്ക് വാഷിംഗ്ടൺ സ്വീകരണം

വാ​ഷിം​ഗ്ട​ൺ ഡി​സി: ഫൊ​ക്കാ​നയ്​ക്ക് പു​തി​യ കാ​ഴ്‌​ച​പ്പാ​ടും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൂ​ടു​ത​ൽ ചാ​രി​റ്റി സേ​വ​ന​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് രം​ഗ​ത്തു​ള്ള ടീം ​ഇ​ന്‍റ​ഗ്രി​റ്റി​ക്ക് വാ​ഷിം​ഗ്ട​ൺ ഡിസി മേ​ഖ​ല​യി​ലെ സം​ഘ​ട​നാ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

പ​ര​സ്പ​രം ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചും സൗ​ഹൃ​ദം പു​തു​ക്കി​യും സം​ഘ​ട​ന​യു​ടെ ദീ​ർ​ഘ​കാ​ല ന​ന്മ ല​ക്ഷ്യ​മി​ട്ടും സം​ഘ​ടി​പ്പി​ച്ച ഒ​ത്തു​കൂ​ട​ൽ മു​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി.

ഇ​ന്റ​ഗ്രി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ന്തോ​ഷ് നാ​യ​ർ (സെ​ക്ര​ട്ട​റി), ആ​ന്‍റോ വ​ർ​ക്കി (ട്ര​ഷ​റ​ർ), ഡോ. ​ഷൈ​നി രാ​ജു (വി​മ​ൻ​സ് ഫോ​റം ചെ​യ​ർ), അ​പ്പു​ക്കു​ട്ട​ൻ പി​ള്ള (അ​സോ. ട്ര​ഷ​റ​ർ), ഡോ ​അ​ജു ഉ​മ്മ​ൻ (അ​ഡീ​ഷ​ണ​ൽ അ​സോ. സെ​ക്ര​ട്ട​റി), ഫോ​ബി പോ​ൾ (ആ​ർവിപി, ന്യു ​ഇം​ഗ്ല​ണ്ട് റീ​ജി​യ​ൻ), അ​ജു എ​ബ്ര​ഹാം, ഷൈ​മി ജേ​ക്ക​ബ്, ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ (നാ​ഷ​ണ​ൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ത്ഥി​ക​ൾ) തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു സം​ഘ​ത്തി​ൽ.

മു​ൻ ഭാ​ര​വാ​ഹി ഷീ​ല ജോ​സ​ഫ്, ഏ​ലി​യാ​സ് എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. വി​ർ​ജീ​നി​യ​യി​ലെ വി​യ​ന്ന​യി​ൽ ബോം​ബെ ത​ണ്ടൂ​രി​ൽ ന​ട​ന്ന ഒ​ത്തു​ചേ​ര​ലി​ൽ പാ​ന​ലി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് വി​വ​രി​ച്ചു.

സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ക​യും ചാ​രി​റ്റി രം​ഗം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് ത​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. തെ​രെ​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ എ​ല്ലാ​വ​രു​മാ​യും ഒ​ത്തു​ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും.

ഡി​സി മേ​ഖ​ല​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ഈ ​പി​ന്തു​ണ ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്നു​വെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ് പ​റ​ഞ്ഞു. പാ​ന​ലി​ന്‍റെ പൂ​ർ​ണ​മാ​യ മാ​നി​ഫെ​സ്റ്റോ വൈ​കാ​തെ പു​റ​ത്തി​റ​ക്കു​മെ​ന്നും അ​റി​യി​ച്ചു. ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യു​ള്ള സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് നാ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​സു​ക​ളി​ലും മ​റ്റും സം​ഘ​ട​ന​യെ ചി​ല​ർ വ​ലി​ച്ചി​ഴ​ക്കു​മ്പോ​ൾ അ​വ​യി​ൽ നി​ന്നു​ള്ള ര​ക്ഷ​ക്ക് എ​ന്നും ഫി​ലി​പ്പോ​സ് ഫി​ലി​പ്പാ​ണ് മു​ന്നി​ൽ നി​ന്ന​ത്. ത​ന്റെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ന്തോ​ഷ് നാ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

 

International

ട്രം​പി​നെ​തി​രാ​യ വ​ധ​ശ്ര​മം, ഡെ​ജാ വു ​മൊ​മ​ന്‍റെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ൾ

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ ന​ടു​ക്കു​ന്ന ഒ​രോ​ർ​മ്മ​യ്ക്ക് 45 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വാ​ഷിം​ഗ്ട​ൺ ഹി​ൽ​ട്ട​ൺ ഹോ​ട്ട​ൽ വീ​ണ്ടും സാ​ക്ഷി​യാ​യി. 1981-ൽ ​അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് റീ​ഗ​ന് നേ​രെ വ​ധ​ശ്ര​മം ന​ട​ന്ന അ​തേ ഹോ​ട്ട​ലി​ൽ വെ​ച്ചാ​ണ് ഇ​പ്പോ​ൾ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റീ​ഗ​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണം ന​ട​ന്ന അ​തേ ഹോ​ട്ട​ലി​ന്‍റെ ഭൂ​ഗ​ർ​ഭ നി​ല​യി​ലു​ള്ള ബാ​ൾ​റൂ​മി​ൽ വി​രു​ന്ന് ന​ട​ക്കു​മ്പോ​ഴാ​ണ് ട്രം​പി​ന് നേ​രെ​യും ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി വൈ​റ്റ് ഹൗ​സ് ക​റ​സ്‌​പോ​ണ്ട​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വി​രു​ന്നി​നി​ടെ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ നി​ന്ന് സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ട്രം​പി​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച​ത്. അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെ 'ഡെ​ജാ വു' (​നേ​ര​ത്തെ ന​ട​ന്ന കാ​ര്യം വീ​ണ്ടും സം​ഭ​വി​ക്കു​ന്ന അ​നു​ഭ​വം) എ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ ഈ ​സം​ഭ​വ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.

1981 മാ​ർ​ച്ച് 30-നാ​ണ് അ​മേ​രി​ക്ക​യെ ന​ടു​ക്കി​യ ആ ​സം​ഭ​വം ന​ട​ന്ന​ത്. വാ​ഷിം​ഗ്ട​ൺ ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ൽ ഒ​രു പ്ര​സം​ഗം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ പ്ര​സി​ഡ​ന്റ് റൊ​ണാ​ൾ​ഡ് റീ​ഗ​നെ ജോ​ൺ ഹി​ങ്ക്ലി ജൂ​നി​യ​ർ എ​ന്ന​യാ​ൾ വെ​ടി​വെ​ച്ചു. റീ​ഗ​ന്റെ നെ​ഞ്ചി​ലാ​യി​രു​ന്നു അ​ന്ന് വെ​ടി​യേ​റ്റ​ത്. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം മാ​സ​ങ്ങ​ൾ നീ​ണ്ട ചി​കി​ത്സ​യ്ക്ക് ശേ​ഷ​മാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​ത്. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം 'റീ​ഗ​ൻ ഹി​ൽ​ട്ട​ൺ' എ​ന്നും ഈ ​ഹോ​ട്ട​ൽ അ​റി​യ​പ്പെ​ടാ​റു​ണ്ട്.

International

ല​ബ​ന​നു​മാ​യി നേ​രി​ട്ടു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​യ്ക്ക് ത​യ്യാ​റെ​ന്ന് നെ​ത​ന്യാ​ഹു; നി​ർ​ണാ​യ​ക നീ​ക്കം വാ​ഷിം​ഗ്ട​ണി​ൽ

ജെ​റു​സ​ലേം: പ​ശ്ചി​മേ​ഷ്യ​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് അ​റു​തി വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ല​ബ​ന​ൻ സ​ർ​ക്കാ​രു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ല​ബ​ന​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​വ​ർ​ത്തി​ച്ചു​ള്ള അ​ഭ്യ​ർ​ത്ഥ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ടു​ത്ത​യാ​ഴ്ച വാ​ഷിം​ഗ്ട​ണി​ൽ വെ​ച്ച് ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത.

ല​ബ​ന​നു​മാ​യി സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​ന് ഇ​സ്ര​യേ​ൽ മു​ന്നോ​ട്ട് വെ​ക്കു​ന്ന പ്ര​ധാ​ന നി​ബ​ന്ധ​ന ഹി​സ്ബു​ള്ള​യു​ടെ പൂ​ർ​ണ​മാ​യ നി​രാ​യു​ധീ​ക​ര​ണ​മാ​ണ്. ല​ബ​ന​ൻ ഔ​ദ്യോ​ഗി​ക സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​ത്ത സാ​യു​ധ സം​ഘ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ത​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് ഇ​സ്ര​യേ​ൽ ആ​വ​ർ​ത്തി​ച്ചു. ഇ​സ്ര​യേ​ലി​ന്‍റെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ യെ​ഹി​യ​ൽ ലെ​യ്റ്റ​ർ ആ​യി​രി​ക്കും ച​ർ​ച്ച​ക​ളി​ൽ ഇ​സ്ര​യേ​ലി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ക.

ല​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​നെ സൈ​നി​ക​മു​ക്ത ന​ഗ​ര​മാ​യി മാ​റ്റാ​നു​ള്ള ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ നെ​ത​ന്യാ​ഹു സ്വാ​ഗ​തം ചെ​യ്തു. ഇ​ത് സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ലേ​ക്കു​ള്ള ശു​ഭ​സൂ​ച​ന​യാ​യാ​ണ് ഇ​സ്ര​യേ​ൽ കാ​ണു​ന്ന​ത്.

ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ക്കു​മ്പോ​ഴും ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​യി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് നെ​ത​ന്യാ​ഹു അ​റി​യി​ച്ചു. വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​വ​രെ ആ​ക്ര​മ​ണം തു​ട​രും. "ന​യ​ത​ന്ത്രം ഒ​രു വ​ഴി​യാ​ണ്, എ​ന്നാ​ൽ പ്ര​തി​രോ​ധം ഞ​ങ്ങ​ളു​ടെ ക​ട​മ​യാ​ണ്. സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ച​ർ​ച്ച​ക​ൾ​ക്കാ​യി​രി​ക്കും വാ​ഷിം​ഗ്ട​ണി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ക," നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി.

 

International

വാഷിംഗ്ടൺ മേയർപദവി ലക്ഷ്യമിട്ട് തേനി സ്വദേശി റിനി സന്പത്ത്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി ന​​​ഗ​​​ര​​​ത്തി​​​ന്‍റെ മേ​​​യ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ത​​​മി​​​ഴ് വം​​​ശ​​​ജ റി​​​നി സ​​​ന്പ​​​ത്തും. ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കു​​​ന്ന ആ​​​ദ്യ തെ​​​ക്ക​​​നേ​​​ഷ്യ​​​ൻ വ്യ​​​ക്തി എ​​​ന്ന നേ​​​ട്ടം​​​കൂ​​​ടി ത​​​മി​​​ഴ്നാ​​​ട് തേ​​​നി സ്വദേ​​​ശി​​​യാ​​​യ മു​​​പ്പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​രി സ്വ​​​ന്ത​​​മാ​​​ക്കി.

ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കാ​​​നാ​​​ണ് റി​​​നി​​​യു​​​ടെ നീ​​​ക്കം. ജൂ​​​ണി​​​ലെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പ്രൈ​​​മ​​​റി​​​യി​​​ൽ (ഉ​​​ൾ​​​പാ​​​ർ​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്) ജ​​​യി​​​ച്ചാ​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ഉ​​​റ​​​പ്പാ​​​കും.

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി ന​​​ഗ​​​ര​​​ത്തി​​​ലെ 75 ശ​​​മ​​​താ​​​നം വോ​​​ട്ട​​​ർ​​​മാ​​​രും ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​ക്കാ​​​രാ​​​ണ്; പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി മേ​​​യ​​​റാ​​​കു​​​മെ​​​ന്നു​​​റ​​​പ്പാ​​​ണ്.

മേ​​​യ​​​റാ​​​യി​​​ക്ക​​​ഴി​​​ഞ്ഞാ​​​ൽ ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നാ​​​ണ് റി​​​നി​​​യു​​​ടെ വാ​​​ഗ്ദാ​​​നം. വി​​​ല​​​വ​​​ര്‌​​​ധ​​​ന ത​​​ട​​​യു​​​ക, റോ​​​ഡു​​​ക​​​ളി​​​ലെ കു​​​ഴി അ​​​ട​​​യ്ക്കു​​​ക, പോ​​​ട്ടൊ​​​മാ​​​ക് ന​​​ദീജ​​​ലം പാ​​​ഴാ​​​ക്കു​​​ന്ന​​​ത് ത​​​ട​​​യു​​​ക, രോ​​​ഗീ​​​പ​​​രി​​​ച​​​ണം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യു​​​മെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

റി​​​നി ഏ​​​ഴാം വ​​​യ​​​സി​​​ലാ​​​ണ് കു​​​ടും​​​ബ​​​ത്തി​​​നൊ​​​പ്പം അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി​​​യ​​​ത്. പൗ​​​രാ​​​വ​​​കാ​​​ശം, യു​​​വ​​​ജ​​​ന ശ​​​ക്തീ​​​ക​​​ര​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വ​​​ക്താ​​​വാ​​​ണ്.

International

വാഷിംഗ്‌ടണിലെ തന്ത്രപ്രധാന കേന്ദ്രത്തിനു സമീപം അജ്ഞാത ഡ്രോൺ

വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി: യു​​​എ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​​​യും പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ് ഹെ​​​ഗ്സ​​​ത്തും താ​​​മ​​​സി​​​ക്കു​​​ന്ന വാ​​​ഷിം​​​ഗ്‌​​​ട​​​ണി​​​ലെ ആ​​​ർ​​​മി ബേ​​​സി​​​നു സ​​​മീ​​​പ​​​മു​​​ള്ള ഫോ​​​ർ​​​ട്ട് മ​​​ക്‌​​​നെ​​​യ​​​റി​​​ൽ അ​​​ജ്ഞാ​​​ത ഡ്രോ​​​ണു​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ക​​​ഴി​​​ഞ്ഞ പ​​​ത്തു ദി​​​വ​​​സ​​​മാ​​​യി രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഡ്രോ​​​ണു​​​ക​​​ൾ ക​​​ണ്ട​​​താ​​​യാ​​​ണു അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​മാ​​​യ വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. ഡ്രോ​​​ണി​​​ന്‍റെ ഉ​​​റ​​​വി​​​ടം അ​​​ജ്ഞാ​​​ത​​​മാ​​​ണെ​​​ന്നും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ സം​​​ഘ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ൽ നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഉ​​​ന്ന​​​ത സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ഉ​​​ദ്ധ​​​രി​​​ച്ച് പ​​​ത്രം അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സ് ഭ​​​ര​​​ണ​​​സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ കാ​​​പി​​​റ്റോ​​​ൾ ഹി​​​ല്ലി​​​നും വൈ​​​റ്റ് ഹൗ​​​സി​​​നും സ​​​മീ​​​പ​​​മാ​​​ണ് പ്ര​​​തി​​​രോ​​​ധ ആ​​​സ്ഥാ​​​ന​​​മാ​​​യ പെ​​​ന്‍റ​​​ഗ​​​ണി​​​ലെ മു​​​തി​​​ർ​​​ന്ന ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ൾ​​​പ്പെ​​​ടെ താ​​​മ​​​സി​​​ക്കു​​​ന്ന​​​തും പ്ര​​​ശ​​​സ്ത​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ ഡി​​​ഫ​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​തു​​​മാ​​​യ ഫോ​​​ർ​​​ട്ട് മ​​​ക്‌​​​നെ​​​യ​​​ർ.

NRI

വി​മാ​ന​ത്തി​ലെ അ​തി​ക്ര​മം; യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് എ​ഫ്ബി​ഐ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ബു​ദാ​ബി​യി​ൽ നി​ന്ന് വാ​ഷിം​ഗ്ട​ണി​ലേ​ക്കു​ള്ള എ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്‌​സ് വി​മാ​ന​ത്തി​ൽ വ​ച്ച് സ​ഹ​യാ​ത്രി​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ക്ര​മി​ച്ച സോ​ഫി​യ സാ​ഹു (40) എ​ന്ന യാ​ത്ര​ക്കാ​രി​യെ എ​ഫ്ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വി​മാ​ന ജീ​വ​ന​ക്കാ​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​തി​നും ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ 20 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

വാ​ഷിം​ഗ്ട​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ഉ​ട​ൻ ത​ന്നെ ഇ​വ​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. 15 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള യാ​ത്ര​യ്ക്കി​ടെ, സോ​ഫി​യ ഹീ​ലുള്ള ഷൂ ​ഉ​പ​യോ​ഗി​ച്ച് ജീ​വ​ന​ക്കാ​രെ ച​വി​ട്ടി​യ​താ​യും സീ​റ്റി​ൽ ക​യ​റി നി​ന്ന് ബ​ഹ​ളം വച്ച​താ​യും എ​ഫ്ബിഐ പറഞ്ഞു.

എ​ന്നാ​ൽ താ​ൻ ആ​രെ​യും ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്നും ജീ​വ​ന​ക്കാ​രു​ടെ മോ​ശം പെ​രു​മാ​റ്റ​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നു​മാ​ണ് സോ​ഫി​യ​യു​ടെ വാ​ദം.

International

അ​മേ​രി​ക്ക​യു​ടെ ഇ​പ്പോ​ഴ​ത്തെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ല്‍ ത​നി​ക്ക് അ​ഭി​മാ​നം: ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യു​ടെ ഇ​പ്പോ​ഴ​ത്തെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ല്‍ ത​നി​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ ഈ ​നി​ല​യി​ൽ എ​ത്തി​ച്ച​ത് ത​ന്‍റെ ക​ഴി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​മേ​രി​ക്ക​ന്‍ സ​മ്പ​ദ് വ്യ​വ​സ്ഥി​ല്‍ തൃ​പ്ത​ര​ല്ലെ​ന്നു പ​ല​രും അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. ചി​ല പ്ര​ധാ​ന വ​സ്തു​ക്ക​ളു​ടെ വി​ല ഉ​യ​ര്‍​ന്ന​തി​ന് കാ​ര​ണം ത​ന്‍റെ മു​ന്‍​ഗാ​മി​യാ​യ ജോ ​ബൈ​ഡ​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​ക​ളാ​ണെ​ന്നും ട്രം​പ് വി​മ​ര്‍​ശി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ എ​ന്‍​പി​ആ​ര്‍, മാ​രി​സ്റ്റ്പി, ബി​എ​സ് ന്യൂ​സ് സ​ര്‍​വേ​യി​ല്‍ ട്രം​പി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളെ 59 ശ​ത​മാ​നം പേ​ർ എ​തി​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും അം​ഗീ​ക​രി​ക്കാ​തെ​യാ​ണ് ട്രം​പ് പു​തി​യ അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

International

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ വാ​ഷിം​ഗ്ട​ണി​ൽ; യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

വാ​ഷിം​ഗ്ട​ൺ ഡി​സി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ വാ​ഷിം​ഗ്ട​ണി​ലെ​ത്തി യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റു​ബി​യോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​വ​രും പു​തി​യ വ്യാ​പാ​ര ക​രാ​റി​നെ സ്വാ​ഗ​തം ചെ​യ്‌​തു.

ക​രാ​ർ പ്ര​കാ​രം ചി​ല ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ തീ​രു​വ 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​ൻ യു​എ​സ് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ മൂ​ന്ന് ദി​വ​സ​ത്തെ യു​എ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​ത്. ഇ​ന്ത്യ - അ​മേ​രി​ക്ക ബ​ന്ധം ഊ​ർ​ജി​ത​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്ന് ഇ​രു​നേ​താ​ക്ക​ളും വി​ശ​ദ​മാ​ക്കി.

വാ​ഷിം​ഗ്ട​ണി​ൽ ന​ട​ക്കു​ന്ന അ​ന്ത​രാ​ഷ്ട്ര ക്രി​ട്ടി​ക്ക​ൽ മി​ന​റ​ൽ​സ് ഉ​ച്ച​കോ​ടി​യി​ൽ ഇ​ന്ന് ഇ​ന്ത്യ​യ​ട​ക്കം 50 രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. യു​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സ​ന്‍റു​മാ​യും എ​സ്. ജ​യ​ശ​ങ്ക​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഇ​ന്ത്യ - യു​എ​സ് വ്യാ​പാ​ര ക​രാ​റും സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​വു​മാ​യി​രു​ന്നു ച​ർ​ച്ച​യി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പും ത​മ്മി​ലു​ള്ള ടെ​ലി​ഫോ​ൺ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം.

International

പി​റ്റ്ബു​ള്ളി​ന്‍റെ ആ​ക്ര​മ​ണം; യു​എ​സി​ൽ മു​ത്ത​ച്ഛ​നും കൊ​ച്ചു​മ​ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ൽ മു​ത്ത​ച്ഛ​നെ​യും മൂന്ന് മാ​സം പ്രാ​യ​മു​ള്ള കൊ​ച്ചു​മ​ക​ളെ​യും വ​ള​ർ​ത്തു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. ടെ​ന്ന​സി​യി​ലാ​ണ് വീ​ടി​നു​ള്ളി​ൽ വ​ച്ചാ​ണ് സം​ഭ​വം.

തു​ള്ള​ഹോ​മ​യി​ലെ വ​സ​തി​യി​ൽ ജെ​യിം​സ് അ​ല​ക്‌​സാ​ണ്ട​ർ സ്മി​ത്തി (50)നെ​യും കു​ഞ്ഞി​നെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​റ്റ്ബു​ൾ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഏ​ഴ് നാ​യ്ക്ക​ളെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്നു. ഇ​വ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ വീ​ടി​നു​ള്ളി​ൽ സ്മി​ത്ത് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ക​യും പി​ഞ്ചു​കു​ഞ്ഞി​നെ നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് ഏ​ഴ് പി​റ്റ് ബു​ള്ളു​ക​ളേ​യും വെ​ടി​വ​ച്ച് കൊ​ന്നു. നാ​യ്ക്ക​ളെ കൊ​ന്ന ശേ​ഷം പോ​ലീ​സ് കു​ഞ്ഞി​ന്‍റെ അ​ടു​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Latest News

Corehub Up